IndiaNEWS

ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് അമേരിക്ക 

വാഷിങ്ടൺ:ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലെന്ന് അമേരിക്ക.

യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Signature-ad

മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍, ഗോവധ നിരോധനം, മതാടിസ്ഥാനത്തിനുള്ള പൗരത്വ മുന്‍ഗണനകള്‍, മത സംഘടനകള്‍ക്ക് വിദേശ ഫണ്ടിംഗില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച്‌, വിവേചനപരമെന്നു വിലയിരുത്തപ്പെട്ട നയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഹരിയാനയിലെയും മണിപ്പൂരിലെയും സാമുദായിക കലാപങ്ങളും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളായി സംഘടന ചൂണ്ടിക്കാട്ടുന്നു.

മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം നിരീക്ഷിക്കുന്ന യു.എസ് സര്‍ക്കാറിനു കീഴിലുള്ള സ്വതന്ത്ര ഏജന്‍സിയാണ് യു.എസ്.സി.ഐ.ആര്‍.എഫ്.

Back to top button
error: