ഏത് സ്ഥാനാർത്ഥി വന്നാലും ഇടതുപക്ഷം ജയിക്കും, അതിനുള്ള അടിത്തറ എല്‍ഡിഎഫിനുണ്ടെന്നും സുനില്‍ കുമാർ പറഞ്ഞു.സ്ഥാനാർഥിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്റെ സ്ഥാനാർഥിത്വവും തമ്മില്‍ ബന്ധമുണ്ടോ എന്നറിയില്ലെന്നും എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് ആളുകള്‍ ബിജെപിയിലേക്ക് പോകുന്നതില്‍ അത്ഭുതമില്ല. എ കെ ആന്റണിയുടെ മകൻ ബിജെപിയിലേക്ക് പോയല്ലോ. നിലവില്‍ കോണ്‍ഗ്രസ് വർക്കിങ് കമ്മിറ്റിയിലുള്ളയാണ് എ കെ ആന്റണി. അങ്ങനെയൊരാളുടെ മകനാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. പുറത്തുവിട്ട ബിജെപി സ്ഥാനാർത്ഥി പട്ടികയില്‍ എത്ര മുൻ കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നും അദ്ദേഹം ചോദിച്ചു.സർവത്ര നാടകം കളിയാണ് ബിജെപിയും കോൺഗ്രസും തമ്മിൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.