ലഖ്‌നോ: ഉത്തർപ്രദേശില്‍ ബിജെപി കിസാൻ മോർച്ച ജില്ലാ പ്രസിഡന്റിനെ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി.
55കാരനായ പ്രമോദ് യാദവാണ് കൊല്ലപ്പെട്ടത്. ജൗൻപൂർ ജില്ലയിലാണ് സംഭവം.പ്രമോദ് യാദവിനെ തടഞ്ഞുനിർത്തി ഒരു കാർഡ് നല്‍കിയതിന് ശേഷം അജ്ഞാതസംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബോധ്പൂർ ഗ്രാമത്തില്‍ വച്ചാണ് പ്രമോദ് യാദവിന് വെടിയേറ്റത്.
മൂന്ന് തവണ വെടിവെച്ച സംഘം സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. ഉടൻ തന്നെ പ്രമോദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.