Month: March 2024
-
Kerala
യാത്രക്കാരുടെ തിരക്ക്; ദക്ഷിണ റെയില്‍വേ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരം വഴി ചെന്നൈയിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. 10, 24, 17, 31 തിയതികളിലാണ് നാഗര്‍കോവില്‍ – ചെന്നൈ സര്‍വീസ്. 11, 25, 18, ഏപ്രില്‍ ഒന്ന് തീയതികളിലാണ് ചെന്നൈയില്‍ നിന്ന് നാഗര്‍കോവിലിലേക്കുള്ള സര്‍വീസ്. 06019 നാഗര്‍കോവില്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ 10, 24 (തിങ്കളാഴ്ചകളില്‍) നാഗര്‍കോവിലില്‍നിന്ന് വൈകിട്ട് 05:45നാണ് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്‌ക്ക് 12:10ന് ചെന്നൈയിലെത്തും. മടക്കയാത്ര 06020 ട്രെയിന്‍ 11, 25 തീയതികളില്‍ വൈകിട്ട് 03:10ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:30ന് നാഗര്‍കോവിലിലെത്തും. വൈകിട്ട് 05:45ന് നാഗര്‍കോവിലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ 07:35ന് തിരുവനന്തപുരത്തെത്തും. 08:42 കൊല്ലം, 09:34 ചെങ്ങന്നൂര്‍, 10:05 കോട്ടയം, 11:45 എറണാകുളം നോര്‍ത്ത്, 01:07 തൃശ്ശൂര്‍, 02:37 പാലക്കാട് സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. മടക്കയാത്ര 03:20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട്…
Read More » -
Kerala
സംസ്ഥാനത്ത് ചില ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
പാലക്കാട്: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം. സംസ്ഥാനത്ത് ഇന്ന് ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്നു മുതല്‍ 25 വരെ ട്രെയിൻ ഗതാഗതത്തില്‍ മാറ്റമുണ്ടാകുമെന്നാണ് അറിയിപ്പ്. പൂർണമായി റദ്ദാക്കിയ ട്രെയിനുകള്‍ ഷൊർണൂർ- കോഴിക്കോട് എക്സ്പ്രസ്- 9,16,23 തിയതികളില്‍ റദ്ദാക്കി കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്- 10,17,24 തിയതികളില്‍ റദ്ദാക്കി നിലമ്ബൂർ റോഡ് – ഷൊർണൂർ എക്സ്പ്രസ്- 10, 16, 17 തിയതികളില്‍ റദ്ദാക്കി ഷൊർണൂർ റോഡ്- നിലമ്ബൂർ എക്സ്പ്രസ് -10, 16, 17 തിയതികളില്‍ റദ്ദാക്കി വൈകിയോടുന്നവ കൊച്ചുവേളി- ശ്രീ ഗംഗാനഗർ എക്സ്പ്രസ് ഇന്ന് 45 മിനിറ്റ് വൈകി വൈകിട്ട് 4.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 16ന് നാലു മണിക്കൂറും 23ന് ഒരു മണിക്കൂറും വൈകും. കൊയമ്ബത്തൂർ- ജബല്‍പുർ എക്സ്പ്രസ്- 11, 18, 25 തിയതികളില്‍ ഒരു മണിക്കൂർ വൈകി രാവിലെ 6.05ന് കോയമ്ബത്തൂരില്‍ നിന്ന് പുറപ്പെടും. കൊച്ചുവേളി- നിലമ്ബൂർ റോഡ്…
Read More » -
India
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ വെട്ടി; വിവാദ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ ബിജെപി ടിക്കറ്റില്‍
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിനുളള ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ എൻഡിഎ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നും ഒരാളെ പോലും പ്രഖ്യാപിച്ചില്ലെന്നത് ശ്രദ്ധേയമായി. ഇതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മത്സരിക്കില്ലെന്നും വിവാദ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ ബിജെപി ടിക്കറ്റില്‍ ഇറങ്ങുമെന്നുമുള്ള അഭ്യൂഹവും ശക്തമാണ്. സീറ്റ് വിഭജനത്തില്‍ ഏക്നാഥ് ഷിൻഡേയുമായും അജിത്ത് പവാറുമായുമുളള ചർച്ചകളും ശുഭകരമല്ല, ഇതിനിടെയാണ് നിതിൻ ഗഡ്കരിയുടെ സ്ഥാനാർത്ഥിത്വം ചർച്ചയാകുന്നത്. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതിലൂടെയാണ് സമീറ് വാങ്കഡെ ചര്‍ച്ചകളില്‍ നിറയുന്നത്. എന്നാല്‍ ഇന്ന് ആര്യൻ ഖാനെ കേസില്‍ നിന്നും രക്ഷിക്കാൻ ഷാരൂഖിനോട് പണം ആവശ്യപ്പെട്ടു എന്ന കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും അന്വേഷണം നേരിടുകയാണ് സമീര്‍ വാങ്കഡെ. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖിന്റെ സിനിമകള്‍ പോലും കാണാറില്ലെന്നും യഥാര്‍ത്ഥ നായകന്മാരായ മോദിയെയും ശിവജിയെയും പറ്റി ചോദിക്കൂ എന്നുമുളള വാങ്കഡെയുടെ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു. ശിവസേനയുടെ കോട്ടയായ…
Read More » -
India
വായ്പാ തിരിച്ചടവ് മുടങ്ങി; പൂനെയിൽ നിന്നും 19 ബസുകൾ ഫെഡറൽ ബാങ്ക് പിടിച്ചെടുത്തു
കൊച്ചി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ പൂനയിലെ എം.പി എന്റർപ്രൈസസ് ആൻഡ് അസോസിയേറ്റ്സിന്റെ 19 ബസുകള്‍ ഫെഡറല്‍ ബാങ്ക് പിടിച്ചെടുത്തു. 2022 മുതല്‍ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ നാഷണല്‍ കമ്ബനി ലാ ബോർഡില്‍ നിന്നും അനുമതി നേടിയതിന് ശേഷമാണ് ബസുകള്‍ കണ്ടെത്തി പിടിച്ചെടുത്തത്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വാങ്ങിയ ബസുകള്‍ മുംബയിലെ ബെസ്റ്റ് എന്ന കമ്ബനിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു. ഫെഡറല്‍ ബാങ്ക് കളക്ഷൻ ആൻഡ് റിക്കവറി ഇന്ത്യ മേധാവി എൻ. രാജനാരായണൻ, റിക്കവറി മേധാവി വി.സി സന്തോഷ് കുമാർ എന്നിവർ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Read More » -
NEWS
ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; സംഭവം അമേരിക്കയിൽ
ന്യൂയോർക്ക്: സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് താഴെ വീണു. ജപ്പാനിലേക്ക് പോകുകയായിരുന്ന ബോയിങ് 777 വിഭാഗത്തിലുള്ള വിമാനം ഇതോടെ ലോസ്‌ആഞ്ചല്‍സില്‍ അടിയന്തിരമായി നിലത്തിറക്കി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമാണിത്. വിമാനം പറന്നുയരുന്നതിനിടെയാണ് ടയര്‍ താഴെ വീണത്. തെറിച്ചു വീണ ടയര്‍ പതിച്ച് നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 249 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സംഭവം.
Read More » -
Kerala
പത്തനംതിട്ടയിൽ കനത്ത മഴ; കൂറ്റൻ പാറ അടർന്നു വീടിനു മുകളിൽ പതിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കാത്തുകാത്തിരുന്ന് ലഭിച്ച വേനൽ മഴയിൽ പത്തനംതിട്ടയിൽ ഒരു ജീവൻ പൊലിഞ്ഞു കനത്ത മഴയിൽ കൂറ്റൻ പാറ അടർന്നു വീടിനു മുകളിൽ പതിച്ചുണ്ടായ അപകടത്തിൽ ആങ്ങമൂഴി മംഗളവിളയിൽ പത്മകുമാരി (52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ വീടിനു സമീപമുള്ള കുന്നിൻ മുകളിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടു വന്നു വീടിനു മുകളിൽക്കൂടി അടുക്കള ഭാഗത്തു പതിക്കുകയായിരുന്നു. 20 മീറ്റർ ഉയരത്തിൽ നിന്നുമാണ് പാറക്കല്ല് വീടിന്റെ അടുക്കള ഭാഗത്തേക്ക് ശക്തമായി പതിച്ചത്.കനത്ത മഴയാണ് പത്തനംതിട്ടയുടെ പലഭാഗങ്ങളിലും ഇന്നലെ ലഭിച്ചത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read More » -
Kerala
ഈ എംപി വേണ്ടേവേണ്ട ! രാജ്‌മോഹൻ ഉണ്ണിത്താനെ വഴിയില്‍ തടഞ്ഞ് നാട്ടുകാർ
കാസർകോഡ്: മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ നാട്ടുകാർ വഴിയില്‍ തടഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എംപി ഇടപെട്ടില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. കാസർകോഡ് യുഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ മഞ്ചേശ്വരം സന്ദർശനത്തിനെത്തിയ രാജ്‌മോഹൻ ഉണ്ണിത്താനെ മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനടുത്ത് രാഗം ജംഗ്‌ഷനിലാണ് നാട്ടുകാർ തടഞ്ഞത്. പ്രദേശത്ത് ദേശീയപാതയില്‍ അടിപ്പാത വേണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ എംപിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്ന് എം പി മറുപടി പറഞ്ഞതോടെയാണ് നാട്ടുകാർ പ്രതിഷേധ മുദ്രാവാക്യമുയർത്തി കാർ തടഞ്ഞത്. പ്രതിഷേധക്കാരോട് ഉണ്ണിത്താൻ ആദ്യം കയർത്ത് സംസാരിച്ചത് കൂടുതൽ പ്രകോപനത്തിനിടയാക്കി.തുടർന്ന് പോലീസ് സ്ഥലത്തെത്തി ഉണ്ണിത്താന് സുരക്ഷ ഒരുക്കുകയായിരുന്നു.
Read More » -
Kerala
പത്മജയ്ക്ക് വയനാട് സീറ്റ്; എതിർത്ത് സംസ്ഥാന നേതൃത്വം
ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് മുൻ കോണ്‍ഗ്രസ് പ്രവർത്തകയും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ വയനാട്ടിൽ പത്മജയ്ക്ക് സീറ്റ് നൽകാൻ ധാരണയായെങ്കിലും സംസ്‌ഥാന നേതാക്കൾ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചെന്നാണ് കേന്ദ്ര നേതൃത്വം നൽകുന്ന സൂചന.തങ്ങളുടെ നിലപാട് സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു. പത്മജയ്ക്ക് അണികളുടെ പിൻബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പത്മജയെ പാർട്ടിയിലെടുത്തതിലും നേതാക്കള്‍ക്ക് നീരസമുണ്ട്. ഈ കാരണത്താലാണ് പത്മജ ബിജെപിയില്‍ ചേർന്ന ചടങ്ങിലേക്ക് സുരേന്ദ്രനെ ക്ഷണിച്ചെങ്കിലും പങ്കെടുത്തിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ അസൗകര്യം അറിയിച്ച് സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പത്മജയെ സ്വീകരിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രിമാർ പങ്കെടുക്കാത്തതും ചർച്ചയായിരുന്നു.അതേസമയം അനില്‍ ആൻ്റണി, പി സി ജോർജ് എന്നിവരെ സ്വീകരിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമുണ്ടായിരുന്നു.
Read More » -
Kerala
ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്.ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളും ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഉത്സവത്തിനെത്തിയ ജിത്തുവും രാജനും തമ്മില്‍ തര്‍ക്കമുണ്ടായി. നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടെങ്കിലും അല്‍പ്പസമയത്തിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുകയും രാജന്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More »
