Month: March 2024
-
Food
കോട്ടയം സ്‌റ്റൈലില്‍ മുളകിട്ട ചൂര കറി
നല്ല കിടിലന്‍ രുചിയില്‍ ടേസ്റ്റി കാട്ടയം സ്‌റ്റൈലില്‍ മുളകിട്ട ചൂര കറി വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ ചൂര – 1 കിലോഗ്രാം മുളകുപൊടി – 3 വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍ കുടം പുളി – 5 എണ്ണം ചെറിയ ഉള്ളി അരിഞ്ഞത് – 1/2 കപ്പ് ഇഞ്ചി അരിഞ്ഞത് – 1 വലുത് വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍ ഉലുവ – 1/2 ടീസ്പൂണ്‍ കടുക് -1/4 ടീസ്പൂണ്‍ കറിവേപ്പില വെളിച്ചെണ്ണ തയാറാക്കുന്ന വിധം ചൂര നന്നായി കഴുകി മാറ്റി വയ്ക്കുക ശേഷം ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ എന്നിവ പൊട്ടിക്കുക അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,കറിവേപ്പില ,മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. മുളകുപൊടി ചേര്‍ത്ത് ചെറു തീയില്‍ പച്ച മണം മാറുന്നതു വരെ മൂപ്പിക്കുക ശേഷം ആവശ്യമയ അളവില്‍ വെള്ളം ചേര്‍ക്കുക. നന്നായി തിളച്ചു വരുമ്പോള്‍ കുടംപുളി,…
Read More » -
Careers
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡ് (SIFL) ല്‍ ജോലി നേടാന്‍ അവസരം. പത്താം ക്ലാസ്, ഐ.ടി.ഐ, വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 37 ഒഴിവുകളുണ്ട്. ഏപ്രില്‍ 1നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ പബ്ലിക് റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കാം. എല്ലാ വിഭാഗക്കാര്‍ക്കും ഫീസില്ലാതെ അപേക്ഷിക്കാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. അപേക്ഷ: https://jobs.kpesrb.kerala.gov.in/
Read More » -
India
മദ്യപാനം തടഞ്ഞ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു
ലക്നൗ: മദ്യപാനം തടഞ്ഞ ഭാര്യയെ ഭർത്താവ് ചുട്ടുകൊന്നു. ഉത്തർ പ്രദേശിലെ ബുഡൗണിലാണ് സംഭവം. ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത ശേഷം 40 കാരിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മരുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റു. ബുഡൗണിലെ നൈതുവ ഗ്രാമത്തിലാണ് സംഭവം. മുനീഷ് സക്സേന എന്ന ആളാണ് ഭാര്യ ഷാനോയെ ജീവനോടെ ചുട്ടുകൊന്നത്. ഇയാള്‍ മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അലോക് പ്രിയദർശി പറഞ്ഞു. വ്യാഴാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മുനീഷ് ഭാര്യ ഷാനോയുമായി വഴക്കിട്ടു. വീണ്ടും മദ്യപിക്കാൻ തുടങ്ങുന്നത് തടഞ്ഞതാണ് തർക്കത്തിന് കാരണം. വഴക്ക് രൂക്ഷമായതോടെ മുനീഷ് തൻ്റെ ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് ഷാനോയുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും അലോക് പ്രിയദർശി പറഞ്ഞു. ദമ്ബതികളുടെ മക്കളായ സണ്ണി (8), അർജുൻ (5) എന്നിവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഷാനോയെയും മുന്നിദേവിയെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പൊള്ളലേറ്റ ഷാനോയെ രക്ഷിക്കാനായില്ല. നിലവില്‍ ഒളിവിലുള്ള സക്‌സേനയെ കണ്ടെത്താൻ പൊലീസ് തെരച്ചില്‍…
Read More » -
Kerala
തലശ്ശേരി-മാഹി ബൈപ്പാസ് ഉദ്ഘാടനം മാര്‍ച്ച് 11ന്
തലശ്ശേരി: പണി പൂർത്തിയാക്കിയ തലശ്ശേരി മാഹി ബൈപ്പാസ് ട്രയല്‍ റണ്ണിനായി തുറന്നു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് തുറന്നുകൊടുത്തത്. ബൈപ്പാസിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നിർവഹിക്കും. വീഡിയോ കോണ്‍ഫറൻസ് വഴിയായിരിക്കും ഉദ്ഘാടനം. മുഴുപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂർവരെ 18.6 കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് നിർമാണം. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കാണ് ബൈപ്പാസ് വഴിതുറക്കുന്നത്. മുഴപ്പിലങ്ങാട്ടുനിന്ന് ധർമടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്. പണി പൂർത്തിയാക്കി തിരുവനന്തപുരം കാരോട് മുക്കോല പാതയും മാർച്ച് 11ന് തുറന്നുകൊടുക്കും.16.5 കിലോമീറ്ററാണ് പാതയുടെ നീളം. 1226 കോടിയാണ് ചെലവ്.
Read More » -
Kerala
കൊച്ചി രാജ്യാന്തര വിമാനത്താവളം; വേനല്‍ക്കാല സര്‍വീസ് പ്രഖ്യാപിച്ചു
കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വേനല്‍ക്കാല വിമാന സർവീസ് (മാർച്ച് 31 മുതല്‍ ഒക്‌ടോബർ 26 വരെ) സമയവിവര പട്ടിക പ്രഖ്യാപിച്ചു. പുതിയ വേനല്‍ക്കാല പട്ടികയില്‍ 1628 പ്രതിവാര സർവീസുകള്‍ ഉണ്ടാകും. രാജ്യാന്തര സെക്ടറില്‍ 26ഉം ആഭ്യന്തര സെക്ടറില്‍ എട്ടും എയർലൈനുകളാണ് സിയാലില്‍ സർവീസ് നടത്തുന്നത്.അബുദാബിയിലേക്കാണ് ഏറ്റവുമധികം സർവീസുകള്‍. ദോഹയിലേക്ക് 46 സർവീസുകളും ദുബായിലേക്ക് 45 സർവീസുകളും കൊച്ചിയില്‍നിന്നുണ്ട്. തായ് എയർവേസ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് മൂന്നു പ്രത്രിവാര പ്രീമിയം സർവീസുകളും തായ് ലയണ്‍ എയർ ബാങ്കോക്ക് ഡോണ്‍ മ്യൂംഗ് വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസുകളും ആരംഭിക്കും. നിലവിലുള്ള തായ് എയർ ഏഷ്യ പ്രതിദിന സർവീസുകള്‍ക്കു പുറമെയാണിത്. അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന വിമാന സർവീസുകളുമായി ആകാശ എയർ അന്താരാഷ്‌ട്ര സെക്ടറില്‍ പ്രവർത്തനം തുടങ്ങും. ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയില്‍ ഏഴ് അധിക വിമാനങ്ങളും എയർ ഏഷ്യ ബെർഹാദ് ക്വാലാലംപുരിലേക്ക് ആഴ്ചയില്‍ അഞ്ചു സർവീസുകളും നടത്തും. ഇൻഡിഗോ ദോഹയിലേക്കും സ്‌പൈസ് ജെറ്റ് മാലിയിലേക്കും…
Read More » -
Kerala
കൊച്ചി മെട്രോയ്ക്ക് ‘ഷീറോ’ പുരസ്കാരം
കൊച്ചി: വേള്‍ഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ ഷീറോ പുരസ്കാരത്തിന് കൊച്ചി മെട്രോയിലെ വനിതാ ട്രെയിൻ ഓപ്പറേറ്റർമാർ അർഹരായി. അനു സുരേഷ്, സി.എ. രേഷ്മ എന്നിവർ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. എല്ലാ മേഖലയിലും വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മറ്റ് നഗരങ്ങള്‍ക്ക് മാതൃകയാണെന്ന് വേള്‍ഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ചൂണ്ടിക്കാട്ടി. വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി മെട്രോയില്‍ ഏറ്റവുമധികം യാത്ര ചെയ്ത വനിതകളായ സിമി തോമസ്, കെ. ശ്രീദേവി, അർച്ചന രവീന്ദ്രൻ എന്നിവരെ കെ. എം.ആർ.എല്‍. ആദരിച്ചു.
Read More » -
Kerala
കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് മോദി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസ്സിലായത്: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഓരോ ദിവസം കഴിയുമ്പോഴും കോണ്‍ഗ്രസ് ബിജെപിയായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതര സംസ്ഥാനങ്ങളിലെ പ്രവണത ഇവിടെയുമായി. നേതാക്കളെ പോലും ഉറപ്പിച്ചു നിർത്താൻ കോണ്‍ഗ്രസിനാകുന്നില്ല.കേരളത്തില്‍ രണ്ടക്കം കിട്ടുമെന്ന് നരേന്ദ്ര മോദി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസിലായത്. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും കിട്ടില്ലെന്നിരിക്കെ ആരുടെ സീറ്റിനെ കുറിച്ചാണ് മോദി പറഞ്ഞതെന്ന് കൗതുകപൂർവം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘200-ഓളം മുൻ കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഇപ്പോള്‍ ബിജെപിയിലാണ്. മൂന്ന് പി.സി.സി. പ്രസിഡന്റുമാർ ഇപ്പോള്‍ ബിജെപി. നേതാക്കളായി മാറി. പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതാപന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അവരാണ് നേരം വെളുത്തപ്പോൾ ബിജെപിയില്‍ പോയത്.ബിജെപിയിലേക്ക് പോകുന്ന സാഹചര്യം തള്ളാത്തയാളാണ് കോണ്‍ഗ്രസിനെ നയിക്കുന്ന കെപിസിസി. പ്രസിഡന്റ് -ഗോവിന്ദൻ പറഞ്ഞു.
Read More » -
India
കാട്ടാന ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു
നീലഗിരി: കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ഗൂഡല്ലൂരിലും മസിനഗുഡിയിലുമായാണ് ആക്രമണമുണ്ടായത്. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50), മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. മസിനഗുഡിയില്‍ പുലർച്ചെ നാല് മണിക്കുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ് മരിച്ചത്. രണ്ട് ആക്രമണവും നടത്തിയത് രണ്ട് ആനകളാണ്.
Read More »

