ന്യൂഡൽഹി : കഴിഞ്ഞ ദിവസമാണ് മുൻ കോണ്‍ഗ്രസ് പ്രവർത്തകയും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.
ഇതിന് പിന്നാലെ വയനാട്ടിൽ പത്മജയ്ക്ക് സീറ്റ് നൽകാൻ ധാരണയായെങ്കിലും സംസ്ഥാന നേതാക്കൾ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം കടുത്ത വിയോജിപ്പ് അറിയിച്ചെന്നാണ് കേന്ദ്ര നേതൃത്വം നൽകുന്ന സൂചന.തങ്ങളുടെ നിലപാട് സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തു. പത്മജയ്ക്ക് അണികളുടെ പിൻബലമില്ലെന്നും സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പത്മജയെ പാർട്ടിയിലെടുത്തതിലും നേതാക്കള്‍ക്ക് നീരസമുണ്ട്. ഈ കാരണത്താലാണ് പത്മജ ബിജെപിയില്‍ ചേർന്ന ചടങ്ങിലേക്ക് സുരേന്ദ്രനെ ക്ഷണിച്ചെങ്കിലും പങ്കെടുത്തിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ അസൗകര്യം അറിയിച്ച് സുരേന്ദ്രന് ഒഴിഞ്ഞുമാറുകയായിരുന്നു.
പത്മജയെ സ്വീകരിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രിമാർ പങ്കെടുക്കാത്തതും ചർച്ചയായിരുന്നു.അതേസമയം അനില്‍ ആൻ്റണി, പി സി ജോർജ് എന്നിവരെ സ്വീകരിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമുണ്ടായിരുന്നു.