കൊച്ചി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനാല്‍ പൂനയിലെ എം.പി എന്റർപ്രൈസസ് ആൻഡ് അസോസിയേറ്റ്സിന്റെ 19 ബസുകള്‍ ഫെഡറല്‍ ബാങ്ക് പിടിച്ചെടുത്തു.
2022 മുതല്‍ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ നാഷണല്‍ കമ്ബനി ലാ ബോർഡില്‍ നിന്നും അനുമതി നേടിയതിന് ശേഷമാണ് ബസുകള്‍ കണ്ടെത്തി പിടിച്ചെടുത്തത്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വാങ്ങിയ ബസുകള്‍ മുംബയിലെ ബെസ്റ്റ് എന്ന കമ്ബനിക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു.
ഫെഡറല്‍ ബാങ്ക് കളക്ഷൻ ആൻഡ് റിക്കവറി ഇന്ത്യ മേധാവി എൻ. രാജനാരായണൻ, റിക്കവറി മേധാവി വി.സി സന്തോഷ് കുമാർ എന്നിവർ നടപടികള്‍ക്ക് നേതൃത്വം നല്‍കി.