ഇടുക്കി: വണ്ടിപ്പെരിയാറില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്.ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.
സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശി രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളും ഓട്ടോറിക്ഷാ ഡ്രൈവറാണ്.
ഉത്സവത്തിനെത്തിയ ജിത്തുവും രാജനും തമ്മില്‍ തര്‍ക്കമുണ്ടായി. നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടെങ്കിലും അല്‍പ്പസമയത്തിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുകയും രാജന് കത്തിയെടുത്ത് കുത്തുകയുമായിരുന്നു.
ജിത്തുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.