Month: March 2024

  • Kerala

    വിദ്യാര്‍ത്ഥികളുടെ മരണം; കെഎസ്ആർടിസി ഡ്രൈവറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

    കൊല്ലം: ബസ് ഇടിച്ച്‌ ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്‌ആർടിസി ഡ്രൈവറെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്‍‌.ബിനുവിനെയാണ് കോര്‍പറേഷന്‍ പിരുച്ചുവിട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ എംസി റോഡില്‍ കുരിയോട് നെട്ടേത്തറയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പൂനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വത്തില്‍ ‍ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകള്‍ ശിഖ (20), പുനലൂർ കക്കോട് അഭിനഞ്ജനത്തില്‍ രഞ്ജിത്ത് ആർ.നായരുടെയും ലക്ഷ്മിയുടെയും മകൻ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തിനൊടുവിലാണ് തീരുമാനം ഉണ്ടായത്. കെഎസ്‌ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.

    Read More »
  • Kerala

    യുവാവിനെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കാസർകോട്: യുവാവിനെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബേക്കൽ പാറപ്പള്ളി കാട്ടിപ്പാറ സ്വദേശിയായ നദീർ (33) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് പള്ളിക്കര പൂച്ചക്കാട്ടെ ഭാര്യവീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഖത്തറിൽ നിന്നും ആറു മാസം മുൻപാണ് നാട്ടിലെത്തിയത്. ശേഷം മീൻ ലോറിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മുബീന. മക്കള്‍: മുഹമ്മദ് മുസമ്മില്‍, റാസിഖ്.. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Social Media

    പല്ല് വേദനയ്ക്ക് മുതൽ മലബന്ധത്തിന് വരെ;വെറ്റില വെറുമൊരു ഇലയല്ല, അറിയാം ഗുണങ്ങള്‍

    വെറ്റില വെറുമൊരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ് ഇത്. വെറ്റിലയില്‍ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാല്‍സ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. നല്ലൊരു വേദനസംഹാരി കൂടിയാണ് വെറ്റില. വെറ്റില അരച്ച്‌ വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ച്‌ നീരിറക്കിയാല്‍ തൊണ്ട വേദനയ്ക്കുള്‍പ്പടെ ആശ്വാസം ലഭിക്കും വെറ്റിലയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച്‌ ലെവല്‍ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങള്‍ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റില്‍ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച്‌ വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വച്ചതിനു ശേഷം പിറ്റേന്നു രാവിലെ വെറും വയറ്റില്‍ കുടിക്കുക. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു.ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കള്‍, ബാക്ടീരിയ മുതലായവയെ ഇത്…

    Read More »
  • Social Media

    ഊട്ടിയിലേയ്ക്ക് ഒരു ട്രെയിന്‍ യാത്ര; ടിക്കറ്റുകൾ ലഭിക്കാൻ ഇത്രമാത്രം !

    ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ എന്നത്തേയും സ്വപ്‌നമാണ് ഉദഗമണ്ഡലം അഥവാ ഊട്ടി. നീലഗിരിക്കുന്നുകളുടെ  അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം.  കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഇടമാണ് ഊട്ടി.അതുപോലെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമായി ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് ഏതൊരാളും കൊതിക്കുന്ന ഒന്നാണ് ‘ഊട്ടി മൗണ്ടന്‍ റെയില്‍വേ’. സമുദ്ര നിരപ്പില്‍ നിന്നും വെറും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്. 206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്‍…

    Read More »
  • Kerala

    വാഹന സംബന്ധമായ എല്ലാ വിവരങ്ങളും; ഡൗൺലോഡ് ചെയ്യാം ഈ‌ ആപ്പ്; ഇതാ ലിങ്ക്

    ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം  ഡൗൺലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സർവ്വീസുകൾ ചെയ്യാൻ സാധിക്കുന്നതും, Al കാമറ ഫൈൻ അടക്കം അടക്കാൻ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്. നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടെങ്കിൽ  നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ഒരു മൊബൈൽ ഫോൺ ആപ്പാണിത്.   വാഹനത്തിൽ രേഖകൾ സൂക്ഷിക്കേണ്ടതുണ്ടെന്ന് എല്ലാവർക്കും അറിയാം.എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിക്കാനും സാധിക്കും.അതായത് ഒറിജിനൽ രേഖകൾ കയ്യിൽ കരുതണമെന്നില്ല എന്നർഥം. മാത്രവുമല്ല അത് ക്യു ആർ കോഡ് രൂപത്തിൽ സ്റ്റിക്കറായി  സൂക്ഷിക്കാവുന്നതുമാണ്.  ഈ‌ രീതിയിൽ  ആർസി ബുക്കും ലൈസൻസുമൊക്കെ സൂക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ ഇത് സംബന്ധിച്ച സംബന്ധിച്ച നോട്ടിഫിക്കേഷൻ മെസ്സേജ്…

    Read More »
  • Social Media

    ആലുവയെ വെല്ലുന്ന ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം

     കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ അമ്പലങ്ങളിൽ ഒന്നാണ് പത്തനംതിട്ടയിലെ ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രം. ഇത് സ്ഥിതി ചെയ്യുന്നത് സീതത്തോട് ഗുരുനാഥൻ മണ്ണിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ കാടിനുള്ളിലായാണ്. പരശുരാമൻ പണിത ക്ഷേത്രമാണിതെണെന്ന്  കരുതപ്പെടുന്നത്.ഏറ്റവും ഭംഗിയുള്ള  കാനന യാത്ര ആസ്വദിക്കണമെങ്കിൽ ഇവിടെ വരിക തന്നെ ചെയ്യണം. 7 കിലോമീറ്ററോളം കാട്ടിൽ കൂടിയുള്ള യാത്ര പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും.കാടിനുള്ളിൽ ആയിട്ടും ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ശിവരാത്രി ഉത്സവത്തിന് എത്തുന്ന ഒരു അമ്പലമാണ് ഇത്. കാടിനു നടുവിൽ അമ്പലത്തിനു സമീപമുള്ള വലിയ കുളമാണ് മറ്റൊരു പ്രത്യേകത.ഒരിക്കലും വെള്ളം പറ്റാത്ത ഇവിടെ ബലിതർപ്പണത്തിനും സൗകര്യമുണ്ട്.ക്ഷേത്രത്തിലേക്കുള്ള യാത്രയാണ് എടുത്തുപറയേണ്ടത്. ഗവിയേക്കളും  ആസ്വദിക്കാൻ പറ്റുന്ന കാനന യാത്രയാകും ഇതെന്ന് നിസംശയം പറയാം. വളരെക്കാലം ഉപേക്ഷിക്കപ്പെട്ട ഈ ക്ഷേത്രം പിന്നീട് 1940-കളിൽ ഒരു വേട്ടക്കാരനാണ് കണ്ടെത്തിയത്. ഗുരുനാഥൻമണ്ണ്, തേക്കുതോട് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരാണ് ആദ്യം ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയത്. ഇപ്പോൾ എല്ലാ മലയാള മാസവും…

    Read More »
  • Social Media

    ഹോട്ടലിന് പേര് നിർദ്ദേശിക്കൂ; ആയിരം രൂപ സമ്മാനമായി നേടൂ

    കോട്ടയം ടൗണിൽ ആരംഭിക്കുന്ന റെസ്റ്റോറൻറിന് അനുയോജ്യമായ പേര് നിർദ്ദേശിക്കുക. തെരഞ്ഞെടുക്കുന്ന പേരിന് 1000 രൂപ സമ്മാനം ലിങ്ക്: https://www.facebook.com/share/p/EXHgp6SNiZZvPyy6/?mibextid=oFDknk (https://www.facebook.com/share/p/n2KgiZxXExzMqBVY/?mibextid=oFDknk)

    Read More »
  • Kerala

    തൃശൂരില്‍ നിന്ന് രണ്ട് കുട്ടികളെ കാണാതായി; തിരച്ചിൽ

    തൃശൂര്‍: ശാസ്താംകോപൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സജു കുട്ടന്‍(16), അരുണ്‍(8) എന്നീ കുട്ടികളെയാണ്   കാണാതായത്.ഇവർ വനത്തിൽ കുടുങ്ങിയതായാണ് വിവരം. ഇന്ന് രാവിലെ 7 മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. 12 പേര്‍ വീതമുള്ള 7 ടീമുകള്‍ ആയിട്ടാണ് തെരച്ചില്‍ നടക്കുന്നത്. ഓരോ ടീമിലും അഞ്ചു വീതം പൊലീസ്, ഫോറസ്റ്റ് -ഉദ്യോഗസ്ഥരും, രണ്ട് വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഉണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.

    Read More »
  • Kerala

    കാട്ടുപന്നിയെ കൊന്ന് കറിവച്ചു; രണ്ട് പേര്‍ പിടിയില്‍

    കോഴിക്കോട്: കാട്ടുപന്നിയെ കൊന്ന് പാകം ചെയ്ത് കഴിക്കുകയും വില്‍പന നടത്താന്‍ ശ്രമിക്കുകയും ചെയ്ത രണ്ട് പേർ പിടിയില്‍. തിരുവമ്ബാടി പുല്ലൂരാമ്ബാറ കാട്ടുപാലത്ത് സിറാജുദ്ദീന്‍(46), കൊടുവള്ളി വാവാട് കൈതക്കുന്നുമല്‍ ഭരതന്‍(67) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. ഇയാളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. കൊടുവള്ളി മാനിപുരം ഭാഗത്ത് വച്ച്‌ ഇവര്‍ കാട്ടുപന്നിയെ രാത്രി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പന്നിയെ കൊല്ലുകയും ഇറച്ചി പാകം ചെയ്ത് കഴിക്കുകയും ചെയ്തു. ഭരതന്‍റെ വീട്ടില്‍ നിന്ന് ഇറച്ചി പാകം ചെയ്ത പാത്രങ്ങളും വില്‍പനക്കായി കരുതിയ ബാക്കി വന്ന പന്നിയിറച്ചിയും പിടികൂടിയിട്ടുണ്ട്.

    Read More »
  • Kerala

    അധ്യാപകനെ അയല്‍വാസിയുടെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    വണ്ണപ്പുറം: അധ്യാപകനെ അയല്‍വാസിയുടെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളിയാർ മുള്ളങ്കുത്തി കുഴിയാമ്ബില്‍ ബെന്നി തോമസ്(54)ആണ് മരിച്ചത്. ബാങ്കില്‍നിന്നുള്ള ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ നൽകുന്ന സൂചന.അധ്യാപകനായിരുന്നു. 2013-ല്‍ തൊടുപുഴ പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കില്‍നിന്ന് രണ്ടുലക്ഷംരൂപ വായ്പ എടുത്തിരുന്നു. സ്ഥലം ഈടുവെച്ചാണ് വായ്പയെടുത്തത്. എന്നാല്‍, ഇതിനിടെ ബെന്നിക്ക് ഹൃദ്രോഗ ബാധയുണ്ടായി. ഭാര്യ റോസ്ലിക്കും ചെലവേറിയ ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ഇതോടെ കുടുംബം സാമ്ബത്തിക പ്രതിസന്ധിയിലായി. വായ്പയുടെ അടവ് മുടങ്ങി. പലിശയും പിഴപ്പലിശയും അടക്കം അഞ്ച് ലക്ഷം രൂപയായി. കഴിഞ്ഞദിവസമാണ് ജപ്തിനോട്ടീസ് ലഭിച്ചത്. സ്ഥലം വിറ്റും വായ്പ അടയ്ക്കാമെന്ന് ഇവർ കരുതിയിരുന്നു. ബെന്നിയുടെ അച്ഛൻ മുൻപ് മറ്റൊരു മുൻപ് മറ്റൊരു സഹകരണസംഘത്തില്‍നിന്ന് വായ്പയെടുത്തിരുന്നു. ഇത് അടച്ചുതീരും മുൻപ് അദ്ദേഹം മരിച്ചു. ഇതിന്റെ ബാധ്യതയും ബെന്നിയുടെ പേരിലായി. ജപ്തിനോട്ടീസ് ലഭിച്ചതോടെ ബെന്നി നിരാശയിലായിരുന്നു. ബെന്നിയുടെ രണ്ട് പെണ്‍മക്കള്‍ നഴ്സിങ്ങിനും പ്ലസ്ടുവിനും പഠിക്കുകയാണ്. ഇവരുടെ പഠനച്ചെലവിനുപോലും ബുദ്ധിമുട്ടിയെന്ന് ബന്ധുക്കള്‍ പറയുന്നു.

    Read More »
Back to top button
error: