Month: March 2024
-
Kerala
യുവതിയെ തട്ടിക്കൊണ്ടുപോയി; പോലീസുകാരനും കെഎസ്ആർടിസി ഡ്രൈവറുമുൾപ്പടെ നാലു പേർ അറസ്റ്റിൽ
തിരുവനന്തപുരം: പേരൂർക്കടയിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസുകാരനും കെഎസ്ആർടിസി ഡ്രൈവറുമുൾപ്പടെ നാലു പേർ അറസ്റ്റിൽ. പാറശ്ശാല പരശുവയ്ക്കല്‍ സ്വദേശിയായ എ.ആർ.ക്യാമ്ബിലെ പോലീസുകാരൻ സുധീർ, പരശുവയ്ക്കല്‍ സ്വദേശികളായ ശ്യാം, കെ.എസ്.ആർ.ടി.സി. ഡ്രൈവറായ ഷാജി, വഴുതക്കാട് പൗണ്ട് കോളനി സ്വദേശിനി ഷീജ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെ മണ്ണാമ്മൂല-പേരൂർക്കട റോഡില്‍ ഗാന്ധിനഗർ അസോസിയേഷനിലാണ് സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന 40 വയസ്സുള്ള യുവതിയെയാണ് കാറിലെത്തിയ യുവതിയും മൂന്ന് യുവാക്കളുംചേർന്ന് കടത്തിക്കൊണ്ടുപോയത്. വീട്ടില്‍നിന്നും പുറത്തിറങ്ങിയപ്പോഴാണ് സംഘം യുവതിയെ കാറില്‍ കയറ്റി കടന്നത്. പിടിയിലായ സുധീർ പോലീസ് വേഷത്തിലായിരുന്നു.നെടുമങ്ങാട് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടു പോയവരെത്തിയ കാറിലെ ജി.പി.എസ്. സംവിധാനത്തെ പിന്തുടർന്ന് പോലീസ് കളിയിക്കാവിള അതിർത്തിയില്‍വെച്ച് കാർ കണ്ടെത്തിയെങ്കിലും യുവതി കാറിലുണ്ടായിരുന്നില്ല. തുടർന്ന് കാറിലുള്ളവരെ കസ്റ്റഡിയിലെടുത്തശേഷം നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ പാറശ്ശാലയ്ക്കുസമീപം മറ്റൊരു കാറില്‍നിന്നും യുവതിയെ കണ്ടെത്തി. പിടിയിലായവരെയും യുവതിയെയും പേരൂർക്കട സ്റ്റേഷനില്‍…
Read More » -
Kerala
മരിച്ച ജീവനക്കാരനെ കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റി’ കെഎസ്ആർടിസി
കോട്ടയം: മാസങ്ങള്‍ക്ക് മുമ്ബ് മരിച്ചു പോയ ജീവനക്കാരനെ സ്ഥലം മാറ്റി കെ.എസ്.ആർ.ടി.സി. കഴിഞ്ഞ ഡിസംബർ 31-ന് അന്തരിച്ച ജീവനക്കാരനെയാണ് കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റം’ അനുവദിച്ച് കെ.എസ്.ആർ.ടി.സി. ഉത്തരവിറക്കിയത്. കെ.എസ്.ആർ.ടി.സി.യില്‍ ഇൻസ്പെക്ടറായിരുന്ന മുട്ടപ്പള്ളി എഴിക്കാട്ടുവീട്ടില്‍ ഇ.ജി. മധു(54)നെയാണ് കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്. ആദ്യ ഉത്തരവില്‍ 13-ാമത്തെ പേരുകാരനായിരുന്നു മധു. ലിസ്റ്റില്‍ മധുവിന്റെ പേരും ഇടംപിടിച്ചതോടെ സംഭവം വിവാദമായി. സ്വന്തം ജീവനക്കാർ ജീവിച്ചിരിക്കുന്നുണ്ടോയെന്നുപോലും അറിയാത്ത കോർപ്പറേഷനെതിരേ സമൂഹമാധ്യമങ്ങളില്‍ വിമർശനമുയർന്നതോടെ പരേതനെ ഒഴിവാക്കി പുതിയ ഉത്തരവിറക്കി. ദീർഘകാലം എരുമേലി സബ്സെന്ററില്‍ സേവനംചെയ്ത ഇദ്ദേഹത്തിനെ പാലക്കാട് വിജിലൻസ് സ്‌ക്വാഡിലേക്ക് മാറ്റിയിരുന്നു. ശബരിമല തീർത്ഥാടനവേളയില്‍ പമ്ബയില്‍ പ്രവർത്തിക്കുന്നതിനിടയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
Read More » -
Kerala
ടിക്കറ്റ് നിരക്കിലെ ഇളവ് പിന്‍വലിച്ച് കൊച്ചി മെട്രോ
കൊച്ചി മെട്രോയില്‍ രാവിലെയും രാത്രിയും ടിക്കറ്റ് നിരക്കില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇളവ് പിന്‍വലിച്ചു. രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി പത്തുമുതല്‍ 10.30 വരെയും ഉള്ള സമയത്ത് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കിയിരുന്നതാണ് പിന്‍വലിച്ചത്. യാത്രക്കാര്‍ കുറവുള്ള ഈ സമയത്ത് കൂടുതല്‍ ആളുകളെ മെട്രോയിലേക്ക് ആകര്‍ഷിക്കാനായിരുന്നു ഇളവ് നല്‍കിയിരുന്നത്. ഇളവുണ്ടായിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ അത് പ്രതിഫലിക്കുന്നില്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് വരുമാന വര്‍ധന ലക്ഷ്യമിട്ട് നിരക്ക് ഇളവ് പിന്‍വലിച്ചത്.
Read More » -
Kerala
തൃശൂരിൽ 16 വയസുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സംഭവം വനിതാ ദിനത്തിൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. അതിരപ്പിള്ളിയില്‍ വനിതാ ദിനത്തിലായിരുന്നു സംഭവം. ആദിവാസി പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.മൂന്നുപേർ ചേർന്നായിരുന്നു പീഡനം. അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു പ്രതിയെ തിരിച്ചറിഞ്ഞു. രണ്ടു പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
Kerala
എല്ലായിടത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് മുരളീധരൻ: കെ.സുരേന്ദ്രൻ
കോഴിക്കോട്: തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. മുരളീധരനെതിരെ അധിക്ഷേപ പ്രസംഗവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചായിരുന്നു കെ. സുരേന്ദ്രന്റെ വിമര്‍ശനം.ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ വോട്ട് നേടി ജയിക്കാനാണ് മത്സരിക്കുന്നത്. എന്നാല്‍, മുരളീധരന്‍ പറയുന്നത് ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് വിഴ്ത്താനാണ് മത്സരിക്കുന്നതെന്നാണ്. എല്ലായിടത്തും ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ടിയിറങ്ങുന്ന ശിഖണ്ഡിയാണ് മുരളീധരന്‍, സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന്‍ തയാറായില്ല. ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
Read More » -
Kerala
തിരുവല്ലയിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികൻ അറസ്‌റ്റിൽ
പത്തനംതിട്ട: തിരുവല്ലയിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികൻ അറസ്‌റ്റിൽ. മദ്രാസ് റെജിമെൻ്റിലെ നായിക് സുബൈദാറായ തിരുവല്ല നന്നൂർ പുത്തൻകാവ് മലയില്‍ വാഴയ്ക്കാമലയില്‍ എസ്. രതീഷ് (40) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.അയൽപക്കത്തെ വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കി വെള്ളം കുടിക്കാൻ എന്ന വ്യാജേനെ അടുക്കളയില്‍ എത്തിയ രതീഷ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ച കുട്ടിയെ ഇയാള്‍ ബലമായി ഉപദ്രവിക്കുകയുമായിരുന്നു. ഇയാളുടെ കൈത്തണ്ടയില്‍ കടിച്ച് പിടിവിടുവിച്ച ശേഷം പെണ്‍കുട്ടി അയല്‍ വീട്ടില്‍ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയല്‍വാസികള്‍ ചേർന്ന് തടഞ്ഞുവെച്ച രതീഷിനെ തിരുവല്ല പൊലീസിനെ കൈമാറുകയായിരുന്നു. പോക്സോ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
Read More » -
Kerala
സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു, മുൻ സപ്ലൈകോ മാനജർ ദാരുണമായി മരിച്ചു
കാസർകോട്: സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് മുൻ സപ്ലൈകോ മാനജർ ദാരുണമായി മരിച്ചു. ഷിറിബാഗിലു നാഷണൽ നഗറിലെ രവിദാസ് (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ചൂരിയിലാണ് അപകടം നടന്നത്. ഇടുങ്ങിയ വഴിയിലാണ് അപകടം സംഭവിച്ചത്. രവിദാസ് സഞ്ചരിച്ച സ്‌കൂട്ടറും എതിർദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രവിദാസ് റോഡിലേക്ക് തെറിച്ചുവീഴുകയും കാറിന്റെ ചക്രം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. ഇതിനിടെ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഓടിക്കൂടിയവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുഞ്ഞിരാമൻ നായരുടെ മകനാണ് മരിച്ച രവിദാസ്. മധൂർ ഗ്രാമപഞ്ചായത് ഭഗവതി നഗർ വാർഡ് അംഗം അമ്പിളിയാണ് ഭാര്യ. ബെംഗ്ളൂറിൽ പി ജി വിദ്യാർഥിനിയായ മാലാഖ ഏക മകളാണ്.
Read More » -
Sports
ഗോവയുടെ മൊറോക്കൻ സ്‌ട്രൈക്കർ നോഹ സദൂയിയെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്
കൊച്ചി: ഗോവയുടെ മൊറോക്കൻ സ്‌ട്രൈക്കർ നോഹ സദൂയിയെ ടീമിലെത്തിക്കാൻ ശ്രമമാരംഭിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ബഹുവർഷ കരാറാണ് താരത്തിന് മുമ്ബില്‍ കേരള ടീം വച്ചതെന്നാണ് റിപ്പോർട്ട്. ഐഎസ്‌എല്ലിലെ ഏറ്റവും മൂർച്ചയുള്ള സ്‌ട്രൈക്കർമാരില്‍ ഒരാളായ നോഹയുടെ ഗോവയുമായുള്ള കരാർ ഈ വർഷം അവസാനിക്കും. 2022ലാണ് നോഹ എഫ്‌സി ഗോവയിലെത്തിയത്. ഈ വർഷം മെയ് 31 വരെയാണ് കരാർ കാലാവധി. താരത്തിലെ നിലനിർത്താൻ എഫ്‌സി ഗോവയ്ക്ക് പദ്ധതിയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിവേഗ വിങ്ങർ, സ്‌ട്രൈക്കർ റോളുകളില്‍ മികച്ച ട്രാക്ക് റെക്കോർഡുള്ള താരത്തെ ടീമിലെത്തിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് അതു നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
Read More » -
Kerala
ആലപ്പുഴയിൽ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ചുനക്കരയില്‍ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവില്‍ സരളാലയത്തില്‍ യശോധരന്‍ (50) ഭാര്യ സരള ( 56 ) എന്നിവരാണ് മരിച്ചത്. വികലാംഗയായ സരളയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് യശോധരന്‍ ആത്മഹത്യ ചെയ്തതാണെന്നാണു പോലീസ് നിഗമനം.യശോധരനെ മുറിയില്‍ തൂങ്ങിയ നിലയിലും സരളയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
Read More » -
Kerala
തൃശൂരില്‍ കാണാതായ രണ്ടുകുട്ടികളുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി
തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താപൂവം കോളനിയില്‍ നിന്ന് കാണാതായ രണ്ടുകുട്ടികളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരുടെ മൃതദേഹങ്ങള്‍ കോളനിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സജിക്കുട്ടന്‍ (15) അരുണ്‍കുമാര്‍ (8) എന്നിവരെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുട്ടികളുടെ മരണകാരണം എന്തെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളു.കാണാതായി അഞ്ച് ദിസത്തിന് ശേഷമാണ് പരാതി ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Read More »