KeralaNEWS

തിരുവല്ലയിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികൻ അറസ്‌റ്റിൽ

പത്തനംതിട്ട: തിരുവല്ലയിൽ 14 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികൻ അറസ്‌റ്റിൽ.

മദ്രാസ് റെജിമെൻ്റിലെ നായിക് സുബൈദാറായ തിരുവല്ല നന്നൂർ പുത്തൻകാവ് മലയില്‍ വാഴയ്ക്കാമലയില്‍ എസ്. രതീഷ് (40) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.അയൽപക്കത്തെ  വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കി വെള്ളം കുടിക്കാൻ എന്ന വ്യാജേനെ അടുക്കളയില്‍ എത്തിയ രതീഷ് കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ച കുട്ടിയെ ഇയാള്‍  ബലമായി ഉപദ്രവിക്കുകയുമായിരുന്നു.

ഇയാളുടെ കൈത്തണ്ടയില്‍ കടിച്ച്‌ പിടിവിടുവിച്ച ശേഷം പെണ്‍കുട്ടി അയല്‍ വീട്ടില്‍ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് അയല്‍വാസികള്‍ ചേർന്ന് തടഞ്ഞുവെച്ച രതീഷിനെ തിരുവല്ല പൊലീസിനെ കൈമാറുകയായിരുന്നു. പോക്സോ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Back to top button
error: