KeralaNEWS

തൃശൂരിൽ 16 വയസുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സംഭവം വനിതാ ദിനത്തിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. അതിരപ്പിള്ളിയില്‍  വനിതാ ദിനത്തിലായിരുന്നു സംഭവം.

ആദിവാസി പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.മൂന്നുപേർ ചേർന്നായിരുന്നു പീഡനം.

അവശയായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു പ്രതിയെ തിരിച്ചറിഞ്ഞു. രണ്ടു പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Back to top button
error: