Month: March 2024
-
Kerala
പ്രചാരണത്തിന് ആളില്ല: പ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി
തൃശൂർ: ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദർശനത്തിന് ആളു കുറഞ്ഞതില്‍ പ്രവർത്തകരോട് ക്ഷുഭിതനായി തൃശൂര്‍ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് സന്ദർശനത്തിനിടെ ആളുകള്‍ കുറഞ്ഞതും വോട്ടർ പട്ടികയില്‍ പ്രവർത്തകരുടെ പേര് ചേർക്കാത്തതുമാണ് പ്രകോപനത്തിനിടയാക്കിയത്. നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ചു തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാർ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാൻ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവർത്തിക്കും -സുരേഷ് ഗോപി പ്രവർത്തകരോട് പറഞ്ഞു.
Read More » -
India
വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നില്ലെങ്കില്‍ എൻ.ഡി.എ തകരും: പ്രശാന്ത് ഭൂഷണ്‍
ന്യൂഡൽഹി: വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നില്ലെങ്കില്‍ എൻ.ഡി.എയ്ക്കു കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണ്‍. വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറി ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി 400 സീറ്റ് അവകാശപ്പെടുന്നത്.ഇതിനു മുൻപും ഇങ്ങനെയായിരുന്നു.ചോദ്യം ചെയ്യാൻ ഇവിടെ ഒരു പ്രതിപക്ഷമില്ല. തിരഞ്ഞെടുപ്പ് കുറ്റമറ്റതായാല്‍ ബി.ജെ.പി സഖ്യം 200 സീറ്റില്‍ ഒതുങ്ങും. ഇ.വി.എമ്മുകളിലും വി.വി.പാറ്റ് മെഷീനുകളിലും കൃത്രിമം കാട്ടാൻ എളുപ്പമാണ്. മുൻകൂട്ടി പ്രോഗ്രാം ചെയ്യാവുന്ന ചിപ്പുകളാണ് ഇവയിലുള്ളത്. രണ്ടുശതമാനം സ്ലിപ്പുകളേ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുനോക്കൂ. പേപ്പർ ബാലറ്റുകള്‍ തിരിച്ചുകൊണ്ടുവരണം. അല്ലെങ്കില്‍ വി.വി.പാറ്റ് സ്ലിപ്പുകള്‍ പരിശോധിച്ച് പെട്ടിയിലിടാൻ അനുവദിക്കണം. ബി.ജെ.പിക്ക് മൂന്നാമൂഴം ലഭിച്ചാല്‍ ജനാധിപത്യത്തോട് ഗുഡ്‌ബൈ പറയേണ്ടിവരും. നിലവില്‍ ഇന്ത്യയെ നയിക്കാൻ ഏറ്റവും യോഗ്യൻ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ രണ്ടിടത്തു മത്സരിക്കുന്നത് ഒഴിവാക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. കേരളത്തിലെ പിണറായി വിജയൻ സർക്കാറും തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയും മാത്രമാണ് നാളത്തെ ഇന്ത്യയുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Kerala
കരുണാകരൻ കോണ്‍ഗ്രസ് വിടാൻ കാരണം കെ മുരളീധരൻ, ചൊറിഞ്ഞാല്‍ പലതും പറയും: പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയും സഹോദരന്‍ കെ മുരളീധരനെതിരെയും രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. കരുണാകരൻ കോണ്‍ഗ്രസ് വിടാൻ കാരണം കെ മുരളീധരൻ ആണെന്നും അച്ഛനെ മുരളീധരൻ ഭീഷണിപ്പെടുത്തിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. എന്നെ ചൊറിഞ്ഞാല്‍ പലതും പറയും. എല്ലാവരുടെ ചരിത്രവും എനിക്കറിയാമെന്നും പത്മജ കൂട്ടിചേർത്തു.രാഷ്ട്രീയം രാഷ്ട്രീയമായി കാണാൻ മുരളീധരൻ പഠിക്കണം. എന്നാലേ മുരളീധരൻ രക്ഷപ്പെടൂ. മുരളീധരൻ തള്ളിപ്പറഞ്ഞപ്പോള്‍ മാനസിക പ്രയാസം ഉണ്ടായിട്ടില്ലെന്നും പത്മജ പറഞ്ഞു. മുരളീധരനെ തനിക്കറിയാം. സ്വഭാവം എന്താണെന്ന് അറിയുന്നത് കൊണ്ട് വാക്കിന് വില നല്‍കിയിട്ടില്ല. മന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് വടകരയില്‍ മുരളിധരൻ മത്സരിച്ചത്. മുരളീധരന്റെ ലക്ഷ്യം വട്ടിയൂർക്കാവ് ആണ്. തൃശ്ശൂരില്‍ ജയിച്ചാലും അവിടെ നില്‍ക്കില്ല. ആഴ്ചയില്‍ രണ്ടു തവണ എന്തിനാണ് വട്ടിയൂർക്കാവില്‍ മുരളീധരൻ പോകുന്നത്? വടകരയിലെയും വട്ടിയൂർക്കാവിലെയും വോട്ടർമാരെ മുരളീധരൻ പറ്റിച്ചു. ഇനി തൃശ്ശൂരിലെ വോട്ടർമാരെയും മുരളീധരൻ പറ്റിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തന്നെ ഒറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ അച്ചടക്കം ഇല്ലാതായി. ഓരോ വ്യക്തികള്‍ക്കും ഗ്രൂപ്പാണ്. തനിക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത…
Read More » -
NEWS
നന്മയുടെ പരകോടി മിന്നാമിനുങ്ങുകൾ ഒന്നിച്ചു ജ്വലിക്കട്ടെ
വെളിച്ചം അന്ന് അസ്തമിക്കാറായപ്പോള്‍ സൂര്യന് വലിയ സങ്കടമായി. “ലോകം അന്ധകാരത്തിൽ താഴുന്നു. ഭൂമിക്ക് പ്രകാശം നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ…?” സൂര്യന്‍ ചോദിച്ചു. നക്ഷത്രങ്ങള്‍ മറുപടി പറഞ്ഞു: “ഞങ്ങള്‍ വെളിച്ചം നല്‍കാം.” പക്ഷേ, അപ്പോഴേക്കും മേഘം വന്ന് അവയെ മറച്ചു. നക്ഷത്രങ്ങള്‍ ചോദിച്ചു: “ഇനി മറ്റാര്‍ക്കെങ്കിലും പ്രകാശം നല്‍കുവാന്‍ കഴിയുമോ…?” അപ്പോള്‍ ചന്ദ്രന്‍ സന്നദ്ധത അറിയിച്ചു: “ഞാന്‍ നല്‍കാം..” പക്ഷേ കുറച്ചുകഴിഞ്ഞപ്പോള്‍ ചന്ദ്രനേയും മേഘം മറച്ചു. നിസ്സഹായതയോടെ ചന്ദ്രന്‍ ചോദിച്ചു: “ഇനി ആര്‍ക്കെങ്കിലും പ്രകാശം നല്‍കാന്‍ കഴിയുമോ…?” അപ്പോള്‍ ഒരു മിന്നാമിനുങ്ങ് മറുപടി പറഞ്ഞു: “ചെറിയ വെട്ടമാണെങ്കിലും ഞാന്‍ തെളിഞ്ഞുകൊള്ളാം.” അത് തെളിഞ്ഞു തുടങ്ങിയപ്പോഴേക്കും പരകോടി മിന്നാമിനുങ്ങുകള്‍ ഒപ്പം ചേര്‍ന്നു. അതെ, നന്മ ഒരു തുടര്‍പ്രക്രിയയാണ്. ആരെങ്കിലുമൊക്കെ ഏറ്റെടുത്തു ചെയ്യുന്ന ഓരോ സത്കര്‍മ്മവും ഒരിക്കലും അവസാനിക്കാതെ നിലനില്‍ക്കും. നാം അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ ആരോ ഒരാള്‍ പ്രതിഫലേച്ഛയില്ലാതെ ചെയ്തവയാണ്. അപരിചിതരിലൂടെ ലഭിക്കുന്ന സുകൃതങ്ങള്‍ക്കും അപരിചിതര്‍ക്കു ചെയ്യുന്ന സുകൃതങ്ങള്‍ക്കും ഒരിക്കലും കടപ്പാടിന്റെ ബന്ധനമുണ്ടാകില്ല. എല്ലാവരിലും നന്മ…
Read More » -
Kerala
പിണറായിയോട് വരാൻ പറയൂ; എം.വി ജയരാജൻ തനിക്കൊരു എതിരാളിയല്ല: കെ സുധാകരൻ
കണ്ണൂർ: കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന എം.വിജയരാജൻ തനിക്കൊരു ശക്തനായ എതിരാളിയല്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്റുമായ കെ.സുധാകരൻ. കണ്ണൂർ ഡി.സി.സി ഓഫിസില്‍ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നോട് മുട്ടാൻ പിണറായി വിജയനായിരുന്നു വേണ്ടിയിരുന്നതെന്നും സുധാകരൻ പറഞ്ഞു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ. ശ്രീമതി ടീച്ചറെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൊണ്ണൂറായിരം വോട്ടിന് പരാജയപ്പെടുത്തിയതാണ് പിന്നെയാണോ എം എൽഎയായിരുന്ന എം.വി ജയരാജനെന്നും സുധാകരൻ ചോദിച്ചു. എം.വിജയരാജൻ ശക്തനുമല്ല, എതിരാളിയുമല്ല- ഒരു പാവം മനുഷ്യൻ മാത്രം,കെ.സുധാകരൻ പറഞ്ഞു
Read More » -
Kerala
ശബരിമല പൂങ്കാവനത്തിൽ കാട്ടു തീ പടരുന്നു
പത്തനംതിട്ട: ശബരിമല കാടുകളിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല, നമ്പൻപാറ കോട്ട ഭാഗങ്ങളില്‍ കാട്ടു തീ പടരുന്നു. ശബരിമല റോഡിന്‍റെ വശങ്ങളിൽ തീ കത്തിയത് തീർത്ഥാടകർക്കും ഭീഷണിയാണ്. റോഡരികിലെ കത്തിക്കരിഞ്ഞ മരങ്ങൾ റോഡിലേക്ക് വീണാൽ അതും അപകടം ക്ഷണിച്ചു വരുത്തും. അടിക്കാടുകൾ ഉണങ്ങി കിടക്കുന്നത് കാരണം തീ പടരുകയാണ്. ഫയർ ഫോഴ്‌സ് എത്തിയെങ്കിലും അവർക്കും കൂടുതൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എല്ലാ വർഷവും വനം വകുപ്പ് വേണ്ട മുൻകരുതൽ എടുക്കുന്നുണ്ടെങ്കിലും ഇത്തവണ പാളിയെന്നാണ് സൂചന. സാമൂഹ്യ വിരുദ്ധരുടെ വനത്തിലേക്കുള്ള കടന്നുകയറ്റം വേനല്‍ സമയത്ത് നിയന്ത്രിച്ചാൽ മാത്രമേ ഇതിന് തടയിടാൻ സാധിക്കൂ. ശബരിമല പൂങ്കാവനത്തിലെ തീ ഉടൻ നിയന്ത്രിക്കാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു.
Read More » -
India
ഇലക്ഷന് മാസങ്ങൾ മാത്രം ബാക്കി; തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചു
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചു.ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത രാജി. 2027 വരെ കാലാവധിയുണ്ടായിരിക്കെയാണ് അരുണ്‍ ഗോയല്‍ രാജിവെക്കുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. രാജി രാഷ്ട്രപതി അംഗീകരിച്ച് വിജ്ഞാപനം പുറത്തിറങ്ങി. അതേസമയം ബിജെപിയുടെ ‘അനാവശ്യങ്ങൾ’ അംഗീകരിക്കാൻ പറ്റാത്തതിലാണ് അദ്ദേഹം രാജിവച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ശേഷം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം തുടരുമ്ബാഴാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്. തെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി മറ്റന്നാള്‍ ജമ്മുകശ്മീരില്‍ സന്ദർശനം നടത്താനിരിക്കെയാണ് രാജി. അതേസമയം ഗോയലിന്റെ അപ്രതീക്ഷിത രാജി ആശങ്കജനകമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
Read More » -
Crime
കട്ടപ്പന ഇരട്ട കൊലപാതകം: നവജാത ശിശുവിനെയും വയോധികനെയും കൊലപ്പെടുത്തി എന്ന് പ്രതിയുടെ കുറ്റസമ്മതം, വീടിനുള്ളിൽ കുഴിച്ചു മൂടിയ മൃതദേഹം നാളെ പുറത്തെടുക്കും
കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതി നിധീഷിനെ ഇടുക്കി എസ്.പിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നിതീഷിനൊപ്പം മോഷണക്കേസിൽ പ്രതിയായ വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് കുറ്റസമ്മത മൊഴി. കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയിലെ വിഷ്ണുവിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് എത്തിയപ്പോൾ വിഷ്ണുവിൻ്റെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരിൽ നിന്ന് പൊലീസ് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിഷ്ണുവിന്റെ സഹോദരിയും നിതീഷും തമ്മിലുള്ള ബന്ധത്തിലാണ് 2016ൽ കുട്ടി ജനിക്കുന്നത്. ദിവസങ്ങൾ പിന്നിട്ടതോടെ പൂജാരിയായ നിതീഷ് കുട്ടിയെ ഗന്ധർവന് നൽകണമെന്ന് ആവശ്യപ്പെടുന്നു. തുടർന്ന് പൂജയുടെ ഭാഗമായി കുട്ടിയെ നിതീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് വിഷ്ണുവിന്റെ മാതാവിൽ നിന്നും സഹോദരിയിൽ നിന്നും ലഭിച്ച വിവരം. കട്ടപ്പന നഗരത്തോട് ചേർന്നുള്ള വിഷ്ണുവിന്റെ സ്വന്തം വീട്ടിൽ…
Read More » -
Kerala
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന് വിനോദ സഞ്ചാരികൾ കടലിൽ വീണു, 15 പേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം
വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണു. ശക്തമായ തിരയില്‍ പെട്ടാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകർന്നത്. തിരമാല വീണ്ടും ശക്തമായി അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. കൂടുതൽ ആളുകൾ കയറിയതാണ് അപകടകാരണം എന്നാണ് സൂചന. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും തിരയില്‍ പെട്ടതോടെ കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. പക്ഷേ സംഭവം നടന്ന ഉടൻ തന്നെ രക്ഷ പ്രവർത്തനം നടന്നതിനാൽ വലിയ അപകടം ഒഴിവായി. കടലിൽ വീണ പതിനഞ്ച് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ, രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ ബ്രിഡ്ജിന്റെ പകുതിയോളം തകർന്നു. തിരയടിച്ച് ബ്രിഡ്ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകൾ കടലിൽ വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. കടലിൽ വീണ ആരെയും കാണാതായതായി റിപ്പോർട്ടില്ല. അപകടത്തിൽപ്പെട്ടവരിൽ എട്ട് പേരെ വർക്കല താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ എസ്.എൻ മിഷൻ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് കുട്ടികളുമുണ്ട്. വര്‍ക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി…
Read More » -
Kerala
ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്; ഒരാളുടെ കൈകള്‍ അറ്റുപോയി
ഇടുക്കി: നെടുങ്കണ്ടത്ത് തോട്ട പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തൊഴിലാളികളായ കമ്ബംമെട്ട് സ്വദേശി രാജേന്ദ്രൻ,അണക്കര സ്വദേശി ജയ്മോൻ എന്നിവർക്കാണ് പരിക്കേറ്റത്. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകള്‍ അറ്റുപോയി. രാജേന്ദ്രന്‍റെ കാലിനും ഗുരുതര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാമാക്ഷി വിലാസം കോണ്ടിനെന്‍റല്‍ എസ്റ്റേറ്റില്‍ വൈകിട്ട് 7 മണിയോടു കൂടിയാണ് സംഭവം. കുഴല്‍ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു ഇരുവരും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴല്‍ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുമ്പോളായിരുന്നു അപകടം.
Read More »