Month: March 2024

  • Kerala

    പത്തുരൂപയ്ക്ക്  വയറു നിറയ്ക്കാൻ സമൃദ്ധി ഇനി പശ്ചിമകൊച്ചിയിലും

    കൊച്ചി: പത്തുരൂപ ഊണിലൂടെ കേരളമാകെ ശ്രദ്ധയാകർഷിച്ച സമൃദ്ധി @ കൊച്ചി പശ്ചിമ കൊച്ചിയിലേക്കും. കൊച്ചി കോർപ്പറേഷന് അഭിമാനമായി മാറിയ പദ്ധതി അതേ മാതൃകയില്‍ ഫോർട്ട്കൊച്ചിയിലും പള്ളുരുത്തി കച്ചേരിപ്പടിയിലും ഉടൻ ആരംഭിക്കും. കോർപ്പറേഷന്റെ സ്വന്തം സ്ഥലത്താവും കേന്ദ്രങ്ങള്‍ ആരംഭിക്കുക. ആദ്യം ഫോർട്ട് കൊച്ചിയിലും പിന്നീട് പള്ളുരുത്തിയിലും പദ്ധതി നടപ്പിലാക്കും. പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക  സഹായം നൽകുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചിരുന്നു.

    Read More »
  • NEWS

    ”പറഞ്ഞത് പച്ചക്കള്ളം, മകളുടെ പേരില്‍ കള്ളസത്യം ചെയ്യുന്നു”!!! ബിനു അടിമാലിയെ വിടാതെ ജിനേഷ്

    ബിനു അടിമാലിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി താരത്തിന്റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജറും ഫോട്ടോഗ്രാഫറുമായ ജിനേഷ്. സുഖമില്ലാത്ത മകളുടെ പേര് പറഞ്ഞ് കള്ളസത്യമിടുകയാണ് അദ്ദേഹം. പണം വാങ്ങിയെന്ന ആരോപണവും കള്ളമാണെന്നും ജിനേഷ് പറഞ്ഞു. യുട്യൂബറായ സായ് കൃഷ്ണയുടെ ചാനലിലൂടെയാണ് ജിനേഷ് ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ”ബിനു അടിമാലി പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. എന്റടുത്ത് എല്ലാ തെളിവും ഉണ്ട്. രണ്ട് മാസം ഷോയില്‍ നിന്നും ബിനുവിനെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഒന്നും ചെയ്തില്ലെങ്കില്‍ എന്തിനാണ് മാറ്റി നിര്‍ത്തിയത്. ആള്‍ എന്റെ ക്യാമറ പൊട്ടിച്ചിട്ടുണ്ട്. തന്നെ മര്‍ദ്ദിച്ചന്ന് രാത്രി ഒത്തുതീര്‍പ്പിന് വിളിച്ചിരുന്നു. എനിക്ക് പുതിയ ക്യാമറ വേണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ആള്‍ അതിന് തയ്യാറിയില്ല. ഒത്തുതീര്‍പ്പിനായി എന്നെ വിളിച്ച കോള്‍ റെക്കോഡ് ഉണ്ട്. ഞാന്‍ നുണ പറഞ്ഞിട്ടില്ല” -ജിനേഷ് പറയുന്നു. ”ആ കൊച്ചിന്റെ പേര് പറഞ്ഞ് വലിയ കരച്ചിലായിരുന്നു. സുഖമില്ലാത്ത കൊച്ചിന്റെ കാര്യമാണ് ചാനലിലും പോയി പറഞ്ഞത്. ഒന്നും ചെയ്യാതെ എങ്ങനെയാണ് പുള്ളിക്കെതിരെ കേസ് എടുത്തത്. കാമറ…

    Read More »
  • India

    സിഎഎ ഹര്‍ജികള്‍ സുപ്രിംകോടതി ചൊവ്വാഴ്ച പരിഗണിക്കും

    ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും. കേസുകളില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 237 ഹര്‍ജികളാണ് സുപ്രിംകോടതിയിലുള്ളത്. പൗരത്വം നല്‍കുന്നത് ചോദ്യം ചെയ്യാന്‍ ഹര്‍ജിക്കാര്‍ക്ക് അവകാശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മുസ്ലിം ലീഗ്, ഡി.വൈ.എഫ്.ഐ, രമേശ് ചെന്നിത്തല, എസ്.ഡി.പി.ഐ തുടങ്ങിയവരാണ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമായിരിക്കും. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, പാകിസ്താനികളെയും അഫ്ഗാനിസ്താനികളെയും രാജ്യത്ത് കുടിയിരുത്താനാണ് വിജ്ഞാപനമെന്ന പ്രസ്താവനക്കെതിരെ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ കേജ്‌രിവാളിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചു.  

    Read More »
  • Kerala

    അഞ്ഞൂറിന്റെ നോട്ടുകൊണ്ടാറാട്ട്! ആലുവ- എറണാകുളം ദേശീയപാതയില്‍ പറന്ന് നടന്ന് അഞ്ഞൂറിന്റെ നോട്ടുകള്‍, വാരിക്കൂട്ടി ആളുകള്‍

    കൊച്ചി: ആലുവ- എറണാകുളം ദേശീയപാതയിലെ ചൂര്‍ണിക്കര കമ്പനിപ്പടിയില്‍ എത്തിയവര്‍ക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. റോഡില്‍ നിറയെ അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്ന് നടക്കുന്ന കാഴ്ചയാണ് അവിടെ എത്തിയവര്‍ കണ്ടത്. ഇന്നലെ രാവിലെയാണ് സംഭവം. കള്ളനോട്ടാകാമെന്ന നിഗമനത്തില്‍ ആദ്യം പലരും നോട്ടുകള്‍ എടുക്കാന്‍ മടിച്ചു നിന്നു. ഇതിനിടെ നോട്ട് എടുത്ത ഒരാള്‍ ലോട്ടറിക്കടയില്‍ കൊടുത്തു മാറി ടിക്കറ്റ് എടുത്തതോടെ ഒറിജിനല്‍ ആണെന്ന് വ്യക്തമായി. ഇതോടെ ആളുകളുടെ എണ്ണം കൂടി. ഒടുവില്‍ വാരിക്കൂട്ടാനുള്ള ധൃതിയായി എല്ലാവര്‍ക്കും. സ്ഥലത്തെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് നസീര്‍ ചൂര്‍ണിക്കര പൊലീസില്‍ അറിയിച്ചു. പണം നഷ്ടപ്പെട്ടതായി പരാതിയുണ്ടെന്ന് പറഞ്ഞ് ആരും വന്നിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഏതെങ്കിലും വാഹനത്തില്‍ നിന്നും പറന്നതാണോ മറ്റൊരെങ്കിലും പിന്തുടര്‍ന്നപ്പോള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.    

    Read More »
  • Kerala

    ബിജെപിയിലേക്ക് കൂട്ട കാലുമാറല്‍,  കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ്

    കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ള കൂട്ടകാലുമാറലില്‍ നിരാശ പ്രകടിപ്പിച്ച്‌ മുസ്ലീം ലീഗ്. കേരളത്തിന് പുറത്ത് മുന്‍ മുഖ്യമന്ത്രിമാരും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്മാരായവരും എംപിമാരും എംഎല്‍എമാരുമെല്ലാം ബിജെപിയിലേക്ക് പോകുന്നത് പതിവാകുന്നതിനിടെയാണ് കേരളത്തിലും കാലുമാറല്‍ തകൃതിയായത്. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയത് കഴിഞ്ഞദിവസമാണ്. ഇതിന് പിന്നാലെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം ബിജെപിയിലെത്തിയിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന തമ്ബാനൂര്‍ സതീഷ് തുടങ്ങിയവര്‍ വ്യാഴാഴ്ച ബിജെപി അംഗത്വമെടുത്തു. ഇവര്‍ക്കു പുറമെ ഡിസിസിയുടെ മുന്‍ ഭാരവാഹികളും ബിജെപി അംഗത്വം സീകരിക്കും. കേരളത്തില്‍ കോണ്‍ഗ്രസിനുണ്ടായ അപചയത്തില്‍ ഏറ്റവുമധികം നിരാശ മുസ്ലീം ലീഗിനാണ്. പതിറ്റാണ്ടുകളായി ലീഗ് കോണ്‍ഗ്രസിനൊപ്പം യുഡിഎഫില്‍ അടിയുറച്ച്‌ നില്‍ക്കുന്നു. എന്നാല്‍, മുസ്ലീം സമുദായത്തിന്റെ വിശ്വാസ്യത കാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തത് ലീഗ് അണികളില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…

    Read More »
  • Kerala

    ആലപ്പുഴ കളക്ടറെ മാറ്റി, ഉത്തരവ് ഇറക്കിയത് രാത്രി; കാരണം അവ്യക്തം

    ആലപ്പുഴ: ജില്ലാ കളക്ടര്‍ക്ക് അപ്രതീക്ഷിത മാറ്റം. ആലപ്പുഴ കളക്ടര്‍ ജോണ്‍ വി.സാമുവലിനെയാണ് പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറങ്ങിയത്. പുതിയ കളക്ടറായി അലക്‌സ് വര്‍ഗീസ് വെള്ളിയാഴ്ച രാവിലെ തന്നെ ചുമതലയേറ്റു. ജോണ്‍ സാമുവലിന് പകരം ചുമതല നല്‍കിയിട്ടില്ല. പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം വ്യക്തമല്ല. സിപിഐ അനുകൂല ജോയിന്റ് കൗണ്‍സിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ്. സൂചന. ഇന്നലെ രാത്രിയിലാണ് പുതിയ കളക്ടറെ നിയമിച്ച ഉത്തരവ് ഇറങ്ങിയത്. പുതിയ കളക്ടറോട് അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിര്‍ദേശിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആലപ്പുഴയ്ക്ക് ഏഴാമത്തെ കളക്ടറാണ് എത്തുന്നത്.

    Read More »
  • Kerala

    എസ്എഫ്‌ഐ മുന്‍ നേതാവിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിന്‍സിപ്പലാക്കാന്‍ നീക്കം

    തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിന്‍സിപ്പല്‍ ചുമതല നല്‍കാന്‍ നീക്കം. കായംകുളം എംഎസ്എം കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് താഹയ്ക്ക് വീണ്ടും ചുമതല നല്‍കിയേക്കും. പ്രിന്‍സിപ്പലിന്റെ പൂര്‍ണ ചുമതല നല്‍കുന്ന ഫയല്‍ ഇന്നത്തെ സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് ഉപ സമിതി ഫയലിന് അംഗീകാരം നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വീഴചയുണ്ടായി എന്നു കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്. കോളജിനു ഗുരുതര വീഴ്ച ഉണ്ടായെന്ന് ആരോപിച്ചായിരുന്നു പ്രിന്‍സിപ്പലിനെതിരെ നടപടിയെടുത്തത്. സര്‍വകലാശാല റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് ഒഡീഷയിലെ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റും മൈഗ്രേഷന്‍, ടിസി സര്‍ട്ടിഫിക്കറ്റുകളും ഉപയോഗിച്ചു പ്രവേശനം നേടിയെന്നാണു കേസ്. തട്ടിപ്പില്‍ ജൂണ്‍ 23ന് നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ജൂണ്‍…

    Read More »
  • Careers

    പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സൗജന്യ നഴ്‌സിങ് പഠനവും ജോലിയും ;മാർച്ച്‌ 21-നകം അപേക്ഷ നല്‍കാം

    പ്ലസ്ടുവിനുശേഷം ജർമനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിള്‍ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജർമൻ ഭാഷ പരിശീലനം (ബി-2 ലെവല്‍വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ബയോളജി ഉള്‍പ്പെടുന്ന സയൻസ് സ്ട്രീമില്‍, പ്ലസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. താത്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയില്‍ ഐ.ഡി.യിലേക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി., മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകർപ്പുകള്‍ എന്നിവ സഹിതം മാർച്ച്‌ 21-നകം അപേക്ഷ നല്‍കാം. നോർക്ക റൂട്ട്സും ജർമൻ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കണം. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട്…

    Read More »
  • Kerala

    ലൈക്ക് കിട്ടാന്‍ ബൈക്കില്‍ അഭ്യാസം; ഒന്നേകാൽ ലക്ഷം രൂപ പിഴ

    മലപ്പുറം: റീച്ചും ലൈക്കും കിട്ടാന്‍ ബൈക്കിലെ അഭ്യാസപ്രകടനങ്ങള്‍ റീല്‍സാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫ്രീക്കന്‍മാരെ കുടുക്കി മോട്ടോർ വാഹനവകുപ്പ്. രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങളുടെ മുന്‍ചക്രം ഉയര്‍ത്തിയും മറ്റും അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുകയും ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയും ചെയ്തവരാണ് കുടുങ്ങിയത്. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, ഏറനാട്, കൊണ്ടോട്ടി, നിലമ്ബൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസും മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും 1,25,000 രൂപയോളം പിഴ ഈടാക്കിയശേഷം സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് വിഡിയോകളും ഒഴിവാക്കി. പിടികൂടിയവരുടെ ഡ്രൈവിങ് ലൈസന്‍സില്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ നസീര്‍ അറിയിച്ചു. (പ്രതീകാത്മക ചിത്രം)

    Read More »
  • Kerala

    സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ

    കാസർകോട്: വീട്ടമ്മയെ ഷെഡില്‍ തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തി. കാലിക്കടവ് കരക്കേരുവിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ സുകുമാരൻ്റെ ഭാര്യ എ പി രുക്‌മിണി (64) യാണ് മരിച്ചത്. രാവിലെ 11 മണിയോടെ സ്വന്തം വീട്ടിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. നടുവേദന അനുഭവപ്പെട്ട് വിഷമത്തിലായിരുന്നു ഇവരെന്നാണ് പറയുന്നത്. മകൻ എ പി രതീഷ് വർഷങ്ങള്‍ക്ക് മുമ്ബ് ഷീറ്റ് വലിച്ചു കെട്ടുന്നതിന് വേണ്ടി തെങ്ങില്‍ കയറിയറിയപ്പോള്‍ വീണ് മരിച്ചിരുന്നു. മകൻ്റെ ആകസ്മികമായ മരണവും ഇവരെ തളർത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: