CareersTRENDING

പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സൗജന്യ നഴ്‌സിങ് പഠനവും ജോലിയും ;മാർച്ച്‌ 21-നകം അപേക്ഷ നല്‍കാം

പ്ലസ്ടുവിനുശേഷം ജർമനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിള്‍ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ജർമൻ ഭാഷ പരിശീലനം (ബി-2 ലെവല്‍വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.

ബയോളജി ഉള്‍പ്പെടുന്ന സയൻസ് സ്ട്രീമില്‍, പ്ലസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. താത്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയില്‍ ഐ.ഡി.യിലേക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി., മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകർപ്പുകള്‍ എന്നിവ സഹിതം മാർച്ച്‌ 21-നകം അപേക്ഷ നല്‍കാം.

നോർക്ക റൂട്ട്സും ജർമൻ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.orgwww.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കണം. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +918802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാം.

Back to top button
error: