Month: March 2024

  • Kerala

    സംസ്ഥാനത്ത് ഉയർന്ന ചൂട് ; വീണ്ടും മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

    സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാനിർദേശങ്ങൾ  ആണിത്. 11 മണി മുതൽ വൈകുന്നേരം മൂന്നുമണി വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ  ഒഴിവാക്കുക. പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീയ്ക്ക് സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ…

    Read More »
  • Kerala

    ആന്റോ ആന്റണിക്കെതിരെ നിയമനടപടി സ്വീകരിക്കും: അനില്‍ ആന്റണി

    പത്തനംതിട്ട: പുല്‍വാമ ഭീകരാക്രമണത്തെ വെള്ളപൂശി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി നടത്തിയ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി. ആന്റോ ആന്റണി നടത്തിയ പ്രസ്താവന  അപലപനീയവും രാജ്യദ്രോഹവുമാണെന്ന് ബിജെപി ദേശീയ സെക്രട്ടറിയും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി പറഞ്ഞു. രാജ്യത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകളിലെ ഒടുവിലത്തെ ഉദാഹരണമാണ് 15 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന ആന്റോ ആന്റണി നടത്തിയ പ്രസ്താവനയെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അനിൽ പറഞ്ഞു. നേരത്തെ പുല്‍വാമ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി 42 ജവാന്മാരെ ബിജെപി ബലികൊടുത്തുവെന്നും സ്ഫോടകവസ്തു ശേഖരം പുല്‍വാമയിലെത്തിയത് സർക്കാരിന്റെ അറിവോടെയാണെന്നും ആന്റോ ആന്റണി വാർത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. പുല്‍വാമയില്‍ പാകിസ്താന് പങ്കില്ല. സ്ഫോടനം നടന്നത് ഇന്ത്യയുടെ അതിർത്തിക്കുള്ളിലാണ്. അന്ന് 42 ജവാൻമാരെ ഹെലികോപ്റ്ററില്‍ എത്തിച്ചില്ല, പകരം റോഡ് മാർ‌ഗമാണ് കൊണ്ടുപോയത്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണ്. ഇതെല്ലാം അന്നത്തെ ഗവർണർ സത്യപാല്‍ മാലിക്…

    Read More »
  • India

    ഉത്തർപ്രദേശിൽ അയല്‍ക്കാരനെ വെടിവച്ചു കൊന്ന യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു 

    ബുല്ലന്ത്ഷെഹർ: ഉത്തർപ്രദേശില്‍ വാക്കു തർക്കത്തിന്‍റെ പേരില്‍ അയല്‍ക്കാരനെ വെടിവച്ചു കൊന്ന യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. വിനോദ്(40) അയല്‍ക്കാരൻ നേം സിങ് (35) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും ഒരുമിച്ചിരുന്ന മദ്യപിക്കുന്നതിനിടെയാണ് വാക്കു തർക്കമുണ്ടായത്. അതിനൊടുവില്‍ വിനോദ് തോക്കെടുത്ത് നേം സിങ്ങിനു നേരെ വെടിയുതിർക്കുകായിരുന്നു. വെടിവച്ചതിനു പിന്നാലെ സ്ഥലത്തു നിന്ന് വിനോദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സിങ്ങിനെയും വനോദിനെയും ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.വിനോദിനെ മർദിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

    Read More »
  • LIFE

    ”ഞാന്‍ നോ എന്ന് പറഞ്ഞാല്‍ അതില്‍ സത്യമില്ല. യെസ് എന്ന് പറഞ്ഞാലും അതൊക്കെ നമ്മള്‍ നില്‍ക്കുന്നത് പോലെയിരിക്കും”! മുകേഷിനൊപ്പമുള്ള ജീവിതത്തിലുണ്ടായ പ്രശ്‌നം; ആദ്യമായി സൂചന നല്‍കി മേതില്‍ ദേവിക

    നര്‍ത്തകിയായി ജനപ്രീതി നേടാന്‍ കഴിഞ്ഞ മേതില്‍ ദേവിക മിക്കപ്പോഴും വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. നായികയായി സിനിമകളില്‍ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് നൃത്തത്തിലേക്ക് ശ്രദ്ധ നല്‍കാനാണ് മേതില്‍ ദേവിക തീരുമാനിച്ചത്. അടുത്തിടെയാണ് മേതില്‍ ദേവി സിനിമാ രംഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോന്‍ നായകനാകുന്ന ‘കഥ ഇന്ന് വരെ’ ആണ് ആദ്യ സിനിമ. മേതില്‍ ദേവികയുടെ വ്യക്തി ജീവിതവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട് നടനും എംഎല്‍എയുമായ മുകേഷുമായുണ്ടായ വിവാഹ ബന്ധവും വേര്‍പിരിയലുമാണ് ഇതിന് കാരണമായത്. ദേവികയുടെയും മുകേഷിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. രാജീവ് നായര്‍ എന്നാണ് ദേവികയുടെ ആദ്യ ഭര്‍ത്താവിന്റെ പേര്. ഈ ബന്ധത്തില്‍ ഒരു മകനുമുണ്ട്. 2002 ല്‍ വിവാഹിതരായ ഇരുവരും 2004 ല്‍ വേര്‍പിരിഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മുകേഷിനെ വിവാഹം ചെയ്യുന്നത്. 2013 ല്‍ വിവാഹിതരായ ഇവര്‍ 2021 ല്‍ വേര്‍പിരിഞ്ഞു. ആദ്യ വിവാഹ ബന്ധത്തെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മേതില്‍ ദേവികയിപ്പോള്‍. പലപ്പോഴും ആള്‍ക്കാര്‍ വിചാരിക്കുന്നത് എഴുത്തുകാരന്‍…

    Read More »
  • India

    തമിഴ്നാട്ടിൽ എഐഡിഎംകെ, ബിജെപി നേതാക്കള്‍ക്കെതിരെ മാനനഷ്ടപരാതി

    ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ അപകീർത്തി പരാമർശം നടത്തിയ എഐഡിഎംകെ, ബിജെപി നേതാക്കള്‍ക്കെതിരെ മാനനഷ്ടപരാതി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തമിഴ്‌നാട്ടില്‍ മയക്കുമരുന്ന് വിതരണം നടത്തിയെന്ന പരാമർശം നടത്തിയതിനാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി, ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈ എന്നിവർക്കെതിരെ സെഷൻസ് കോടതിയില്‍ പരാതി സമർപ്പിച്ചത്. ഡിഎംകെ നേതാവ് ജി.ദേവരാജനാണ് പരാതി സമർപ്പിച്ചത്.

    Read More »
  • India

    ഇലക്ടറല്‍ ബോണ്ടിന്റെ സീരിയല്‍ നമ്പര്‍ പ്രസിദ്ധീകരിക്കണം; എസ്ബിഐക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

    ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടിന്റെ സീരിയല്‍ നമ്പര്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തിങ്കളാഴ്ചക്കുള്ളില്‍ എസ്ബിഐ മറുപടി നല്‍കണം. മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ ആവശ്യപ്പെട്ടു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇലക്ട്രല്‍ ബോണ്ട് വഴി 6,060 കോടിയിലധികം രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഐടിസി, എയര്‍ടെല്‍, ഇന്‍ഡിഗോ, എംആര്‍എഫ്, വേദാന്ത, മൂത്തൂറ്റ് ഫിനാന്‍സ്, ഡിഎല്‍എഫ്, തുടങ്ങിയ കമ്പനികളുടെ പേരുകള്‍ ലിസ്റ്റിലുണ്ട്. ഇഡി നടപടി നേരിട്ട സാന്റിയാഗോ മാര്‍ട്ടിന്റ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് 1368 കോടി രൂപയുടെ ബോണ്ടുകളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത്. ഇലക്ട്രല്‍ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. 6060.50 കോടി. ബോണ്ട് സംഭാവനയില്‍ രണ്ടാമതുള്ള മേഘ എഞ്ചിനീയറിങ് ലിമിറ്റഡ് എതിരെ ആരോപണവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നു. നൂറ് കോടി സംഭാവന നല്‍കിയതില്‍ പിന്നാലെ ഒരു മാസത്തിനുള്ളില്‍ ല്‍…

    Read More »
  • Kerala

    കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയിൽ 

    വയനാട്: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് മരിച്ചത്. ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തില്‍ സൂപ്പർവൈസറായിരുന്നു. ഇന്ന് രാവിലെയാണ് ലോണ്‍ഡ്രി മുറിയുടെ മേല്‍ക്കൂരയില്‍ തങ്കച്ചനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. ഫാത്തിമ ആശുപത്രിയില്‍  15 വര്‍ഷമായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു തങ്കച്ചൻ.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    സെര്‍വര്‍ തകരാര്‍; റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചതായി മന്ത്രി

    തിരുവനന്തപുരം: സെര്‍വര്‍ പണിമുടക്കിയതിനാല്‍ റേഷന്‍ മസ്റ്ററിങ് തത്കാലം നിര്‍ത്തിയതായി മന്ത്രി ജിആര്‍ അനില്‍. മുന്‍ഗണനാ ക്രമത്തിലുള്ള മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് മസ്റ്ററിങ് നടത്താനുള്ള ക്രമീകരണം ഒരുക്കാനും മന്ത്രി നിര്‍ദേശിച്ചു. പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് നാളെ മുതല്‍ മസ്റ്ററിങ് നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും. ഇന്നു ഉച്ചയോടെ സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ മസ്റ്ററിങ് നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങിനായി എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. മുന്‍ഗണനാക്രമത്തിലുള്ള ചുവപ്പ് കാര്‍ഡ് ഉള്ളവര്‍ സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലധികമുണ്ട്. അവര്‍ തിരിച്ചുപോകാതെ മസ്റ്ററിങിലേക്ക് പങ്കെടുക്കുന്ന നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മസ്റ്ററിങ് നടക്കുന്നതിനാല്‍ മൂന്ന് ദിവസം അരിവിതരണം പൂര്‍ണമായി നിര്‍ത്തന്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ നിര്‍ദേശം പാലിക്കാതെ അരിവിതരണം നടത്തിയെന്നും ഇന്ന് അരിവിതരണം സമ്പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏത് റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിങ് നടത്താവുന്നതാണെന്നും മന്ത്രി…

    Read More »
  • Crime

    ഷോജോയുടെ മരണത്തില്‍ സംശയങ്ങള്‍ തീരാതെ കുടുംബം; CCTV ദൃശ്യവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകം

    പാലക്കാട്: ലഹരിക്കേസില്‍ എക്സൈസിന്റെ പിടിയിലായ ഇടുക്കി സ്വദേശി ഷോജോ ജോണിനെ ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സി.സി.ടി.വി. ദൃശ്യവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാവും. സംഭവം ആത്മഹത്യയാണോ, കുടുംബം ആരോപിക്കുംപോലെ കസ്റ്റഡിമരണമാണോ എന്ന് സ്ഥിരീകരിക്കുന്നതിന് ഇതിലെ തെളിവുകള്‍ പുറത്തുവരേണ്ടതുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഫൊറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വ്യാഴാഴ്ച സ്ഥലത്ത് പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കാനായിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പറഞ്ഞു. കെല്‍ട്രോണിലെ ഉദ്യോഗസ്ഥരുടെ സഹായംകൂടി ഇതിന് ആവശ്യമുണ്ടെന്നും വെള്ളിയാഴ്ച ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍, മരണം നടന്ന സ്ഥലവും സി.സി.ടി.വി. പരിസരവും പോലീസ് സീല്‍ചെയ്തിട്ടുണ്ട്. കസ്റ്റഡിമരണക്കേസില്‍ മൂന്ന് ഡോക്ടര്‍മാരുടെ വിദഗ്ധസംഘമാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കേണ്ടത്. അതിനാല്‍, ജില്ലാ ആശുപത്രിയില്‍നിന്ന് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും. അതേസമയം, ഷോജോയുടെ മരണത്തില്‍ പകച്ചുനില്‍ക്കുകയാണ് കുടുംബം. അഞ്ചുമാസം മാത്രമായ കുട്ടിയുള്‍പ്പെടെ മൂന്ന് പെണ്‍മക്കളുണ്ട് ഷോജോ ജോണിന്. വര്‍ഷങ്ങളായി പാലക്കാട് കാടാങ്കോട്ടിലുള്ള വാടകവീട്ടിലാണ് ഇവരുടെ താമസം. ലോറി ഡ്രൈവറായ…

    Read More »
  • India

    തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ ചുമതലയേറ്റു; ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്?

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവര്‍ ഇന്നു ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഇവരുടെ പേരുകള്‍ രാഷ്ട്രപതിയോടു ശുപാര്‍ശ ചെയ്തത്. അധീറിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂര്‍ണ സജ്ജമായെന്ന് കമ്മിഷന്‍ അംഗങ്ങള്‍ ചുമതലയേറ്റതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വക്താവ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പു തീയതികള്‍ ഇന്നു പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. ഏഴു ഘട്ടങ്ങളിലായാവും തിരഞ്ഞെടുപ്പെന്നാണ് വിവരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു കമ്മിഷന്‍ അംഗങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയിരുന്നു. ഈ ആഴ്ച ജമ്മു കശ്മീര്‍ പര്യടനത്തോടെയാണ് ഇത് അവസാനിപ്പിച്ചത്. ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് പുരോഗമിക്കുകയാണ്. ബിജെപി 257…

    Read More »
Back to top button
error: