കാസർകോട്: വീട്ടമ്മയെ ഷെഡില്‍ തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തി. കാലിക്കടവ് കരക്കേരുവിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ സുകുമാരൻ്റെ ഭാര്യ എ പി രുക്‌മിണി (64) യാണ് മരിച്ചത്.
രാവിലെ 11 മണിയോടെ സ്വന്തം വീട്ടിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
നടുവേദന അനുഭവപ്പെട്ട് വിഷമത്തിലായിരുന്നു ഇവരെന്നാണ് പറയുന്നത്. മകൻ എ പി രതീഷ് വർഷങ്ങള്‍ക്ക് മുമ്ബ് ഷീറ്റ് വലിച്ചു കെട്ടുന്നതിന് വേണ്ടി തെങ്ങില്‍ കയറിയറിയപ്പോള്‍ വീണ് മരിച്ചിരുന്നു. മകൻ്റെ ആകസ്മികമായ മരണവും ഇവരെ തളർത്തിയിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.