KeralaNEWS

ആലപ്പുഴ കളക്ടറെ മാറ്റി, ഉത്തരവ് ഇറക്കിയത് രാത്രി; കാരണം അവ്യക്തം

ആലപ്പുഴ: ജില്ലാ കളക്ടര്‍ക്ക് അപ്രതീക്ഷിത മാറ്റം. ആലപ്പുഴ കളക്ടര്‍ ജോണ്‍ വി.സാമുവലിനെയാണ് പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറങ്ങിയത്. പുതിയ കളക്ടറായി അലക്‌സ് വര്‍ഗീസ് വെള്ളിയാഴ്ച രാവിലെ തന്നെ ചുമതലയേറ്റു. ജോണ്‍ സാമുവലിന് പകരം ചുമതല നല്‍കിയിട്ടില്ല. പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം വ്യക്തമല്ല.

സിപിഐ അനുകൂല ജോയിന്റ് കൗണ്‍സിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്നാണ്. സൂചന. ഇന്നലെ രാത്രിയിലാണ് പുതിയ കളക്ടറെ നിയമിച്ച ഉത്തരവ് ഇറങ്ങിയത്. പുതിയ കളക്ടറോട് അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിര്‍ദേശിച്ചിരുന്നു. രണ്ട് വര്‍ഷത്തിനിടെ ആലപ്പുഴയ്ക്ക് ഏഴാമത്തെ കളക്ടറാണ് എത്തുന്നത്.

Back to top button
error: