Month: March 2024
-
Kerala
സമദൂരം വെടിയുമെന്നു ലത്തീന്‍ സഭയുടെ ഭീക്ഷണി, 40 തീരദേശ മണ്ഡലങ്ങളില്‍ വിധി നിര്‍ണായിക്കാന്‍ ശേഷിയുണ്ട് എന്ന് വെല്ലുവിളി
തിരുവനന്തപുരം: 40 തീരദേശ മണ്ഡലങ്ങളില്‍ ജയപരാജയം നിര്‍ണയിക്കാന്‍ സമുദായത്തിന് ശക്തിയുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമദൂരം വെടിഞ്ഞ് ശരി ദൂരത്തിലേക്ക് മാറുമെന്നും ലത്തീന്‍ സഭ പ്രഖ്യാപിച്ചു. പ്രശ്നാധിഷ്ഠിത നിലപാട് എടുക്കുമെന്ന് മുന്നണികളെ അറിയിച്ചിട്ടുണ്ട്. മുന്നണികളുടെ തീരുമാനം അറിഞ്ഞ ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അടക്കം ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട്. സമദൂരത്തില്‍ നിന്ന് മാറാനാണ് സഭയുടെയും കത്തോലിക്ക അസോസിയേഷനെയും തീരുമാനം എന്ന് ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്് അഡ്വ. ഷെറി വ്യക്തമാക്കി. ലത്തീന്‍ സഭ തിരഞ്ഞെടുപ്പില്‍ കൃത്യമായ നിലപാടു പ്രഖ്യാപിക്കുമെന്ന തീരുമാനം വരുന്നതിനു മുമ്പായാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. ആകെ 199 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത് ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് . ഈ കേസുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍…
Read More » -
Kerala
പിതാവിനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റിൽ, ഭൂമി വിറ്റു കിട്ടിയ പണം നല്‍കാത്തതിലുള്ള പകയാണ് കാരണം
കൊല്ലം: ഭൂമി വിറ്റ പണം നല്‍കാത്ത വിരോധത്താല്‍ പിതാവിനെ കൊലപ്പെടുത്തിയ മകന്‍ പോലീസ് പിടിയില്‍. കോയിവിള പാവുമ്പാ കുറവരുതെക്കതില്‍ അജയഭവനത്തില്‍ മനോജ്കുമാര്‍ (37) ആണ് പിതാവ് അച്യുതനെ കൊലപ്പെടുത്തിയതിന് തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.30-യോടെ പാവുമ്പാ ക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ വച്ച് പ്രതി മനോജ് ഇയാളുടെ പിതാവിന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തില്‍ നിന്ന് ഷെയര്‍ ആവശ്യപ്പെട്ട് അച്യുതനെ ഇടിച്ചും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ചവറ തെക്കും ഭാഗം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മണിലാലിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സലീം, രാജേഷ് സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More » -
Kerala
എ.ടി.എം ഡിപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കാൻ സഹായം തേടി, പിന്നാലെ തട്ടിയെടുത്തത് 74,000 രൂപ
മൂന്നാർ: എ.ടി.എം ഡിപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കാൻ സഹായിച്ചയാൾ എ.ടി.എം കാർഡ് മാറ്റിനൽകിയശേഷം 74,000 രൂപ തട്ടിയെടുത്തു. മറയൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് മുൻവശത്തെ എ.ടി.എം ൽ കഴിഞ്ഞ ദിവസമാണ് തട്ടിപ്പുനടന്നത്. കാന്തല്ലൂർ പെരടിപള്ളം സ്വദേശി ദുരൈരാജാണ് തട്ടിപ്പിനിരയായത്. നാട്ടിലെ ബന്ധുക്കൾക്ക് പണം അയക്കാൻ മറയൂർ എസ്.ബി.ഐ. ബ്രാഞ്ചിലെത്തിയ ദുരൈരാജിനോട് തിരക്കായതിനാൽ ബാങ്കിനോട് ചേർന്നുള്ള എ.ടി.എം ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിക്കാൻ ബാങ്ക് അധികൃതർ പറഞ്ഞു. എ.ടി.എം. കൗണ്ടറിലെത്തിയ ദുരൈരാജിന് പണം മെഷീനിൽ നിക്ഷേപിക്കാൻ അറിയാഞ്ഞതിനാൽ സമീപത്തുണ്ടായിരുന്ന ഒരാളിനോട് സഹായം അഭ്യർഥിച്ചു. ഇയാൾ ദുരൈരാജിന്റെ എ.ടി.എം. കാർഡ് വാങ്ങി പിൻനമ്പർ ചോദിച്ചറിഞ്ഞ് രണ്ടുതവണയായി പണം നിക്ഷേപിച്ചു. ബാലൻസ് നോക്കാൻ നിർദേശിച്ചപ്പോൾ ബാലൻസ്‌തുക നോക്കി പറഞ്ഞുകൊടുക്കുകയുംചെയ്തു. പിന്നീട് ദുരൈരാജ് അറിയാതെ ഇയാൾ കൈവശമുണ്ടായിരുന്ന എ.ടി.എം. കാർഡ് ദുരൈരാജിന് നൽകി പകരം ദുരൈരാജിന്റെ കാർഡുമായി കടന്നു. ഇത് അറിയാതെ ദുരൈരാജ് വീട്ടിലേക്ക് തിരിച്ചുപോവുകയുംചെയ്തു. ഇന്നലെ (വെള്ളി) രാവിലെ വീണ്ടും ദുരൈരാജ്…
Read More » -
Kerala
പതിനേഴാം ലോക്‌സഭയില്‍ തിളങ്ങിയത് കേരള എംപിമാര്‍ തന്നെ; മുമ്പര്‍ ചാഴിക്കാടനും തരൂരും പ്രേമചന്ദ്രനും
തിരുവനന്തുപുരം: 17 -ാം ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപിമാരില്‍ ഭൂരിഭാഗവും പാര്‍ലമെന്റിലും മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചവരെന്ന് പഠന റിപ്പോര്‍ട്ട്. 15 സെഷനുകളിലായി ആകെ 274 ദിവസം സമ്മേളിച്ച സഭയില്‍ ഹാജര്‍നിലയില്‍ ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തില്‍ നിന്നുള്ള മിക്ക എംപിമാരുടെയും ഹാജര്‍. ദേശീയ ശരാശരി 79 ശതമാനമാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടേത് 83 ശതമാനമാണ്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ എന്‍.കെ പ്രേമചന്ദ്രനും ശശി തരൂരും മുന്നിലെത്തിയപ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അടൂര്‍ പ്രകാശും ആന്റോ ആന്റണിയുമാണ് മുന്നില്‍. എംപി ഫണ്ട് വിനിയോഗത്തില്‍ ഒന്നാമന്‍ തോമസ് ചാഴികാടനാണ്. ഫണ്ട് 100 ശതമാനവും വിനിയോഗിച്ചതും ചാഴികാടന്‍ മാത്രമാണ്. എന്നാല്‍ ഹാജര്‍ നിലയില്‍ കണ്ണൂര്‍ എംപി കെ. സുധാകരനും വയനാട് എംപി രാഹുല്‍ ഗാന്ധിയും നിരാശപ്പെടുത്തിയ പ്രകടനമാണ് കാഴ്ചവച്ചത്. സുധാകരന് 50 ശതമാനവും രാഹുല്‍ ഗാന്ധിക്ക് 51 ശതമാനവുമാണ് ഹാജര്‍. 17-ാം ലോക്‌സഭയില്‍ ആകെ 221 ബില്ലുകളാണ് പാസാക്കിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് നിരോധന…
Read More » -
Crime
ഭാര്യയുടെ അവിഹിതം: വഴിയരികില്‍ ഗുരുതരമായി പരുക്കേറ്റ് കണ്ട യുവാവ് മരിച്ച സംഭവം കൊലപാതകം, ഒടുവിൽ ഭാര്യയും ഭർത്താവും പിടിയില്‍
തിരുവനന്തപുരം: വഴിയരികില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ച സംഭവം കൊലപാതകം. പാറശാല വള്ളവിള പുത്തന്‍വീട്ടില്‍ ഹനീഫയുടെ മകന്‍ അസീമിന്റെ (27) മരണമാണ് കൊലപാതകം എന്ന് വ്യക്തമായത്. കേസില്‍ ദമ്പതികളായ കൊല്ലങ്കോട് മേടവിളാകം സ്വദേശി ഷമീര്‍ (34), ഭാര്യ ജെനീഫ (26) എന്നിവരെ പൊഴിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അസീമിനെ കൊലപ്പെടുത്തിയ ശേഷം അപകട മരണമാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ചെങ്കവിള ഒറ്റപ്പാവിള റോഡിൽ വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് തലയ്‌ക്കു സാരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ വഴിയാത്രക്കാര്‍ കണ്ടത്. തുടര്‍ന്ന് സ്ഥലത്തിയ പൊലീസ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് (വെളളി) രാവിലെ 11 മണിയോടെ അസിം മരിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മാങ്കുഴിയിലെ വീട്ടിൽ താമസിക്കുന്ന ജെനീഫയും കൊല്ലങ്കോടുള്ള ഇറച്ചിക്കോഴി വിൽപന കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അസീമും തമ്മിൽ രഹസ്യ ബന്ധം ഉണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി അവിചാരിതമായി ഭാര്യവീട്ടിൽ എത്തിയ ഷമീർ, അസീമിനെ കാണുകയും ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ചെയ്തു.…
Read More » -
Kerala
കേന്ദ്രം കൊട്ടേഷൻ സംഘമായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പണം പിടുങ്ങുകയായിരുന്നു: കെ ജെ ജേക്കബ്
കേന്ദ്രം കൊട്ടേഷൻ സംഘമായ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പണം പിടുങ്ങുകയായിരുന്നെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. ഇലക്‌ടറല്‍ ബോണ്ട് വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.പണമുള്ളവരിൽ നിന്നും ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പണം പിടുങ്ങും.പണമില്ലാത്തവരെ ഇവരെ ഉപയോഗിച്ചു തന്നെ ബിജെപിയിൽ എത്തിക്കും. ഇലക്‌ടറല്‍ ബോണ്ട് , ഒരു പദ്ധതിയുപയോഗിച്ചുള്ള കേന്ദ്രസർക്കാരിന്റെ ഗുണ്ടാപിരിവാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കൊട്ടേഷൻ ടീമായ ഈ ഡി യെയും പിന്നെ സി ബി ഐ, ആദായനികുതി വകുപ്പ് എന്നീ ഡിപ്പാർട്ട്മെന്റുകളെയും ഉപയോഗിച്ച് കമ്ബനികളില്‍നിന്നു പണം പിടുങ്ങുകയായിരുന്നു എന്നാണ് ഇതിനകം തന്നെ തെളിഞ്ഞിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയ അഞ്ചു കമ്ബനികളില്‍ മൂന്നിനും ഇമ്മാതിരി ഭീഷണികള്‍ ഉണ്ടായിരുന്നു.ബാക്കി വന്നുകൊണ്ടിരിക്കുന്നുണ്ട്.നമുക്ക് കാണാം. ഫാഷിസ്റ്റുകളുടെ കോട്ടകൊത്തളങ്ങള്‍ പണിതുയർത്തിയ പണക്കൂമ്ബാരത്തിന്റെ പിന്നാമ്ബുറ കഥകള്‍ പതുക്കെയെങ്കിലും ഓരോന്നായി പുറത്തുവരട്ടെ…
Read More » -
Kerala
ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു; വിഷുവിന് മുൻപ് വിതരണം
തിരുവനന്തപുരം:സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ഉടൻ വിതരണം ചെയ്യും. വിഷുവിന് മുമ്ബ് ഇവ വിതരണം ചെയ്യാൻ തീരുമാനിച്ചതായി മന്ത്രി കെ എൻ ബാലഗോപാലാണ് അറിയിച്ചത്. നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. 1600 രൂപ വീതമാണ് വിതരണം.ഇത് കൂടാതെ വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത് 3200 രുപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.അതായത് ഒരു മാസത്തിനുള്ളിൽ 4800 രൂപയാണ് ഇത്തരത്തിൽ അർഹതപ്പെട്ടവർക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്ബർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളില്‍ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.
Read More » -
Kerala
ടാർവീപ്പയില്‍വീണ ഏഴുവയസ്സുകാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന
കോഴിക്കോട്: ടാർവീപ്പയില്‍വീണ ഏഴുവയസ്സുകാരന് രക്ഷകരായി മുക്കം അഗ്നിരക്ഷാസേന. കൂട്ടുകാരുമൊത്ത് ഒളിച്ചു കളിക്കുന്നതിനിടെ പകുതിയോളം ടാർ ഉള്ള വീപ്പയില്‍ ഒളിക്കാനിറങ്ങിയ കുട്ടി വീപ്പയ്ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. മുണ്ടുപാറ നങ്ങാച്ചികുന്നുമ്മല്‍ ഫസലുദീന്റെ മകൻ സാലിഹാണ് അപകടത്തില്‍പ്പെട്ടത്. മുട്ടറ്റം ടാറില്‍ മുങ്ങിയ സാലിഹിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ആളുകള്‍ മുക്കം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പരിക്കുകള്‍ ഏല്‍ക്കാതെ കുട്ടിയെ അഗ്നിരക്ഷാ സേന പുറത്തെടുത്തു.
Read More » -
India
ഇലക്ടറല്‍ ബോണ്ടിൽ കൂടുതല്‍ സംഭാവന ബിജെപിക്ക് ;നല്‍കിയത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്ബനി
ദില്ലി : ഇലക്ടറല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇലക്ഷൻ കമ്മീഷൻ ഇന്ന് പുറത്ത് വിട്ട ലിസ്റ്റിലാണ് ഈ വിവരങ്ങളുളളത്. ഏറ്റവും കൂടുതല്‍ ബോണ്ട് വാങ്ങി സംഭാവന ചെയ്തത് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റേ കമ്ബനിയായ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസസാണ്. 1368 കോടിയാണ് വിവാദ വ്യവസായിയുടെ കമ്ബനി ഇലക്ടറല്‍ ബോണ്ട് വാങ്ങി സംഭാവന ചെയ്തത്. ഇഡി നടപടി നേരിട്ട കമ്ബനിയാണിതെന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതല്‍ ഇലക്‌ട്രല്‍ ബോണ്ടുകള്‍ വാങ്ങിയ ആദ്യ അഞ്ചു കമ്ബനികളില്‍ മൂന്നു കമ്ബനികളും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നതാണ് .ആകെ 1368 കോടിയുടെ ബോണ്ട് വാങ്ങിയ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെ കമ്ബനി ഇഡി 409 കോടി പിടിച്ചെടുത്ത് 5 ദിവസത്തിന് ഉള്ളില്‍ 100 കോടിയുടെ ബോണ്ട് വാങ്ങി. രണ്ടാമത്തെ കമ്ബനിയായ മേഘ എഞ്ചിനീയറിങ് 2023 ഏപ്രില്‍ 11 ന് 140 കോടിയുടെ ബോണ്ട് വാങ്ങി. ഒരു മാസത്തിനുശേഷം…
Read More » -
India
നരേന്ദ്രമോദിയുടെ കോയമ്ബത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് പൊലീസ്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്ബത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് പൊലീസ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച കോയമ്ബത്തൂരില്‍ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങളാലാണ് അനുമതി നല്‍കാത്തതെന്നാണ് പൊലീസ് വിശദീകരണം. കോയമ്ബത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്. അതേസമയം റോഡ്ഷോയ്ക്ക് അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി വൈകിട്ട് 4:30ന് ഉത്തരവ് പറയും.
Read More »