മലപ്പുറം: റീച്ചും ലൈക്കും കിട്ടാന്‍ ബൈക്കിലെ അഭ്യാസപ്രകടനങ്ങള്‍ റീല്‍സാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫ്രീക്കന്‍മാരെ കുടുക്കി മോട്ടോർ വാഹനവകുപ്പ്.
രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങളുടെ മുന്‍ചക്രം ഉയര്‍ത്തിയും മറ്റും അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുകയും ഇത് സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയും ചെയ്തവരാണ് കുടുങ്ങിയത്.
തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, ഏറനാട്, കൊണ്ടോട്ടി, നിലമ്ബൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പൊലീസും മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ഇവരിൽ നിന്നും 1,25,000 രൂപയോളം പിഴ ഈടാക്കിയശേഷം സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് വിഡിയോകളും ഒഴിവാക്കി. പിടികൂടിയവരുടെ ഡ്രൈവിങ് ലൈസന്‍സില്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ നസീര്‍ അറിയിച്ചു.
(പ്രതീകാത്മക ചിത്രം)