പാട്ന: മുംബൈ എല്‍.എല്‍.ടി സ്പെഷല്‍ ഫെയർ ഹോളി ട്രെയിനിന്റെ എ.സി കോച്ചില്‍ അഗ്നിബാധ. ചൊവ്വാഴ്ച രാത്രി ബീഹാറിലെ കാസിരാത്ത് സ്റ്റേഷന് സമീപത്ത് വച്ചാണ് തീപിടിത്തമുണ്ടായത്.
ദനാപൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്. സംഭവത്തില്‍ ആളപായമില്ല. തീപിടിത്തത്തെ തുടർന്ന് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു.
വെള്ളിയാഴ്ച നാസിക് റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗോദൻ എക്സ്പ്രസിന്റെ രണ്ട് ബോഗികളില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് ഈ സംഭവം.