KeralaNEWS

കോഴിക്കോട് വനിതാ ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍ മരിച്ചനിലയിൽ

കോഴിക്കോട്: ചെക്യാട് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടറായി ജോലിചെയ്യുന്ന യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

വൈക്കിലശ്ശേരിയിലെ പുതിയോട്ടില്‍ പ്രിയങ്ക (26) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടത്.

പഞ്ചായത്തില്‍ അവധിക്ക് അപേക്ഷിച്ചിട്ട് അവധി നല്‍കിയില്ലെന്ന് പറയുന്ന കുറിപ്പ് കിടപ്പുമുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ജനുവരിയില്‍ രാജിവെക്കാനിരുന്ന തന്നോട് മാർച്ചില്‍ അവധിതരാമെന്ന് ഭീഷണിപ്പെടുത്തുംപോലെ പറഞ്ഞെന്ന് കത്തിലുണ്ട്. മാർച്ചില്‍ അവധിചോദിച്ചപ്പോള്‍ 23 മുതല്‍ എടുത്തോയെന്നും ഇപ്പോള്‍ ചോദിച്ചപ്പോള്‍ അവധിതരില്ലെന്നും പറയുന്നതെന്നാണ് കുറിപ്പ്.

Signature-ad

അമ്മ: പുതിയോട്ടില്‍ രാധ. സഹോദരൻ: പ്രണവ്

Back to top button
error: