KeralaNEWS

പതിന്നാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ തിരുവല്ലയിൽ പിടിയിൽ

തിരുവല്ല: പതിന്നാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായി. പടിഞ്ഞാറ്റോതറ സ്വാതിഭവനില്‍ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.

തനിക്കുനേരെയുണ്ടായ ലൈംഗികാതിക്രമം പെണ്‍കുട്ടി കൂട്ടുകാരിയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കൂട്ടുകാരി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു.

Signature-ad

കമ്മിറ്റി അറിയിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്. തുളസീദാസ് മാർച്ച്‌ 12-നും, ശ്രീജിത്ത് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലുമാണ് ലൈംഗിക അതിക്രമം നടത്തിയതെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Back to top button
error: