റാഞ്ചി: ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ഹോളി ആഘോഷത്തിനിടെ സ്പീക്കർ ബോക്സ് തലയിൽ വീണ് ആറ് വയസുകാരൻ മരിച്ചു.
ചക്രധർപൂരില്‍ നിന്നുള്ള സുരേഷ് ലോഹറിൻ്റെ മകൻ വിഷ്ണു ലോഹറാണ് മരിച്ചത്.
തിങ്കളാഴ്ച ഗ്രാമത്തില്‍ നടന്ന ഹോളി ആഘോഷങ്ങൾക്കിടെ സമീപത്ത് സൂക്ഷിച്ചിരുന്ന സ്പീക്കർ ബോക്സ് വിഷ്ണുവിൻ്റെ മേല്‍ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കാണ് ഏറ്റത്.
കുട്ടിയെ ഉടൻ തന്നെ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ ചക്രധർ പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.