KeralaNEWS

വിവാഹദിനം അപകടത്തില്‍പെട്ട വരൻ മരിച്ചു

കൊടുങ്ങല്ലൂർ: വിവാഹദിനത്തിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വരൻ മരിച്ചു.നാലര മാസത്തോളം ചികിത്സയിലിരുന്ന ശേഷമായിരുന്നു മരണം.

എടവിലങ്ങ് കാര ചാണാശ്ശേരി സത്യന്റെ മകൻ സുജിത്ത് (33) ആണ് മരിച്ചത്.

2023 ഒക്ടോബർ 22നായിരുന്നു സുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എറണാകുളം നായരമ്ബലം സ്വദേശിനിയായ യുവതിയെയാണ് മിന്നുചാർത്താനിരുന്നത്. രാവിലെ 10നായിരുന്നു മുഹൂർത്തം. അന്നേ ദിവസം പുലർച്ചെ 5.30ന് അഴീക്കോട് മേനോൻ ബസാറില്‍ വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് ഓർഡർ നല്‍കിയ മത്സ്യം എടുക്കാൻ ബൈക്കില്‍ അഴീക്കോട് ജെട്ടിയിലേക്ക് പോകുന്നതിന്നിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

Signature-ad

തലക്ക് ഗുരുതര പരിക്കേറ്റ സുജിത്തിന് ഇതിനകം ആറോളം ആശുപത്രികളില്‍ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Back to top button
error: