Life StyleNEWS

”ഞാന്‍ ഇപ്പോഴും അച്ഛന്റെ മകള്‍ തന്നെ; ഒരു മകള്‍ എന്ന പരിഗണനപോലും നല്‍കിയിരുന്നില്ല”

ലയാള സിനിമാ ലോകത്ത് വില്ലന്‍ വേഷങ്ങളിലും മറ്റും സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച താരങ്ങളില്‍ ഒരാളാണല്ലോ സായികുമാര്‍. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റി ഇന്‍ഡസ്ട്രിയല്‍ ഉണ്ടാക്കാന്‍ സായികുമാറിന് സാധിച്ചിരുന്നു. മലയാള സിനിമയില്‍ ഏറെ നിറഞ്ഞുനില്‍ക്കാന്‍ സാധിച്ചിരുന്നുവെങ്കിലും താരത്തിന്റെ കുടുംബജീവിതം അത്രതന്നെ സുഖകരമായിരുന്നില്ല. ആദ്യ ഭാര്യ പ്രസന്നകുമാരിയുമായുള്ള

വിവാഹമോചനവും ബിന്ദു പണിക്കരുമായുള്ള പുനര്‍ വിവാഹവുമെല്ലാം വലിയ ബഹളങ്ങളായിരുന്നു താരത്തിന്റെ കരിയറില്‍ സൃഷ്ടിച്ചിരുന്നത്. മാത്രമല്ല ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകള്‍ വൈഷ്ണവി ഇന്ന് സിനിമയിലും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ്. കയ്യെത്തും ദൂരത്ത് എന്ന സീരിയല്‍ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ വൈഷ്ണവി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാള്‍ കൂടിയാണ്.

Signature-ad

എന്നാല്‍, ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരുകോടി എന്ന പ്രോഗ്രാമില്‍ പങ്കെടുത്തുകൊണ്ട് തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും അച്ഛന്‍ സായികുമാറിന്റെ മനോഭാവത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ നിരവധി സിനിമാ അവസരങ്ങള്‍ തന്നെ തേടി എത്തിയിരുന്നുവെങ്കിലും അച്ഛന്‍ അതെല്ലാം നിഷേധിക്കുകയായിരുന്നു. ഒരു വേഷത്തിനായി ദിലീപേട്ടന്‍ നേരിട്ട് വിളിച്ചെങ്കിലും അച്ഛന്‍ സമ്മതിച്ചില്ല. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ബോര്‍ഡിങ് സ്‌കൂളിലായിരുന്നു

പഠിച്ചിരുന്നത് എന്നതിനാല്‍ അച്ഛനും അമ്മയുമായുള്ള ബന്ധം തനിക്ക് നഷ്ടപ്പെട്ടുവെന്നും അച്ഛന്‍ സായികുമാര്‍ എപ്പോഴും ജോളിയായിരിക്കാനാണ് ശ്രമിക്കാറുള്ളത് എന്നും വൈഷ്ണവി പറയുന്നുണ്ട്. എന്നാല്‍, തന്റെ ഡിഗ്രി പഠന കാലയളവില്‍ അച്ഛന്‍ താനുമായി അകലുകയായിരുന്നു. എന്നാലും ഇപ്പോഴും അച്ഛന്റെ മകള്‍ തന്നെയാണ് താനെന്നും വൈഷ്ണവി പറയുന്നുണ്ട്. അമ്മ പ്രസന്നകുമാരിക്ക് ക്യാന്‍സര്‍ ബാധിച്ചതിനാലാണ് അച്ഛന്‍ പോയത് എന്ന് പലരും പറഞ്ഞു. എന്നാല്‍ സത്യത്തില്‍ അച്ഛന്‍ തങ്ങളെ വിട്ടുപോയതിനു ശേഷമാണ് അമ്മക്ക് രോഗം സ്ഥിരീകരിച്ചത് എന്നും ഇവര്‍ പറയുന്നുണ്ട്.

Back to top button
error: