LocalNEWS

പാലക്കാട് ചെർപ്പുളശ്ശേരിയില്‍ മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊന്നു, കൊലപാതകം മദ്യലഹരിയിൽ

    പാലക്കാട് ചെർപ്പുളശ്ശേരിയില്‍ മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുളശ്ശേരി ചളവറയിലാണ് കൊലപാതകം നടന്നത്. ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ (73) ആണ് കൊലപ്പെട്ടത്.

ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം നടന്നത്. രണ്ട് പേരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൊലീസ് പറയുന്നത്, മദ്യപിച്ചെത്തിയ മകൻ സുഭാഷും അച്ഛനും തമ്മിൽ നടന്ന വാക്കേറ്റം  കൊലപാതകത്തിൽ കലാശിച്ചു  എന്നാണ് . സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Back to top button
error: