CrimeNEWS

ഭാര്യയുമായി  അവിഹിതബന്ധമെന്ന് സംശയം: അയൽക്കാരനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

   കൊല്ലം: കരുനാഗപ്പള്ളി തൊടിയൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തി പൊലീസ് പിടിയിൽ. തൊടിയൂർ മുഴങ്ങാടി സുധീർ മൻസിൽ സുധീർ ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സുധീറിൻ്റെ ഭാര്യയുമായി അയൽക്കാരന് അവിഹിതബന്ധം ഉണ്ടെന്ന സംശയത്തിൻ്റെ പേരിലാണ്  അയാളുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. ഇരുമ്പ് കമ്പി കൊണ്ട് പരാതിക്കാതെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

പ്രതിയുടെ ആക്രമണത്തിൽ  പരിക്ക് ഏറ്റ പരാതിക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ മോഹിത്തിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ഷിജു, വൈശാഖ്, ഷാജിമോൻ, സജികുമാർ എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.

Back to top button
error: