Month: February 2024

  • Kerala

    സിസിടിവിയിലൂടെ വിദേശത്തുള്ള ഗൃഹനാഥനെ കല്യാണത്തിന് ക്ഷണിച്ച്‌ വധുവിന്റെ അച്ഛൻ; വീഡിയോ വൈറൽ

    വിവാഹ വീഡിയോകളും വിവാഹ ഒരുക്കങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. വിവാഹം ആഡംബരമായി നടത്തുകയും അത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്നാല്‍ ഒരു വിവാഹ ക്ഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിദേശത്തുള്ള ഗൃഹനാഥനെ സിസിടിവിയിലൂടെ വിവാഹത്തിന് ക്ഷണിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലം മൈനാഗപ്പള്ളി മണ്ണൂർക്കാവ് സ്വദേശി പ്രദീപാണ് സിസിടിവിയിലൂടെ കല്യാണം വിളിച്ചത്. ‘സോമാ കല്യാണം വന്ന് വിളിച്ചിട്ടുണ്ട്. കല്യാണത്തിന് എല്ലാവരെയും കൂട്ടി അങ്ങ് എത്തിയേക്കണം’ എന്നാണ് സിസിടിവിയില്‍ നോക്കി പ്രദീപ് പറയുന്നത്. കഴിഞ്ഞ ഡിസംബറിന് നടന്ന സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മകളുടെ കല്യാണം വിളിക്കാനാണ് പ്രദീപ് സോമന്റെ വീട്ടിലെത്തിയത്. വീട്ടുകാരെ ക്ഷണിച്ച ശേഷം വിദേശത്തുള്ള ഗൃഹനാഥനെ ക്ഷണിക്കുന്ന സിസിടിവി ദൃശ്യമാണ് വൈറലാകുന്നത്. വോയിസ് റെക്കോർഡിംഗ് ആണെന്ന് അറിയാതെ വെറുതെ പറഞ്ഞതാണെന്നാണ് പ്രദീപ് സംഭവം വൈറലായതിന് പിന്നാലെ പ്രതികരിച്ചത്.

    Read More »
  • India

    ഡല്‍ഹിയില്‍ പെയിന്റ് ഫാക്ടറിയില്‍ തീപിടിത്തം;1 1 മരണം, മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അലിപൂരിലെ മാര്‍ക്കറ്റ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അലിപൂരിലെ ദയാല്‍പൂര്‍ മാര്‍ക്കറ്റിലെ ഫാക്ടറിയില്‍ നിന്ന് 11 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും രണ്ടുപേര്‍ അകത്ത് കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. തീപിടിത്തത്തില്‍ പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഒരാള്‍ പൊലീസുകാരനാണ്. മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെയാണ് ഫയര്‍ഫോഴ്സിന് വിവരം ലഭിക്കുന്നത്. ഫയര്‍ഫോഴ്സിന്റെ ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി നാല് മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ഫാക്ടറിയില്‍ സ്‌ഫോടന ശബ്ദം കേട്ടിരുന്നു. ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ മൂലമാണ് സ്ഫോടനം നടന്നതെന്നാണ് സംശയം. സമീപത്തെ വീട്ടിലേക്കും കെട്ടിടത്തിലേക്കും തീ പടര്‍ന്നു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    Read More »
  • Kerala

    കൊമ്പും കുഴലുമായി റൂറല്‍ എസ്പി; അമ്പരന്ന് പൊലീസുകാര്‍

    കൊച്ചി: ആതുരശുശ്രൂഷ എന്നത് ഏറ്റവും മഹത്തരമായ സേവനങ്ങളിലൊന്നാണ്. ആരോഗ്യ പരിശോധനയ്ക്കായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്റ്റെതസ്‌കോപ്പും അണിഞ്ഞ് രംഗത്തിറങ്ങിയാലോ. അത്തരമൊരു അവിസ്മരണീയ സന്ദര്‍ഭത്തിനാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സാക്ഷ്യം വഹിച്ചത്. എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്സേനയാണ് സഹപ്രവര്‍ത്തകരായ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ പരിശോധിച്ച് ആവശ്യമായ മെഡിക്കല്‍ ഉപദേശങ്ങള്‍ നല്‍കിയത്. ആരോഗ്യം പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവും റൂറല്‍ എസ്പി സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശിയായ വൈഭവ് സക്സേന, ഝാന്‍സി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പാസ്സായത്. 2013 വരെ ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തു. പിന്നീടാണ് യുപിഎസ് സി പരീക്ഷ പാസ്സായി ഐപിഎസില്‍ പ്രവേശിക്കുന്നത്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും അപ്പോളോ ആശുപത്രിയും സംയുക്തമായിട്ടാണ് ആലുവ വൈഎംസിഎയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും…

    Read More »
  • NEWS

    കോഴിക്കോട് സ്വദേശിനിയെ ബഹ്റൈനിലെ  താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

    മനാമ: കോഴിക്കോട് സ്വദേശിനിയെ മനാമ ഗുദൈബിയയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ചേമഞ്ചേരി പൂക്കാട് മുക്കാടിവളപ്പില്‍ വീട്ടില്‍ അസ്നാസ് (37) ആണ് മരിച്ചത്. മൂന്നു മാസം മുമ്ബ് ഒരു റസ്റ്റാറന്‍റില്‍ ജോലിക്കായാണ് ബഹ്റൈനില്‍ എത്തിയത്. ഈ മാസം ആറിനാണ് കുടുംബത്തോട് അവസാനമായി ബന്ധപ്പെട്ടത്. പിതാവ്: റസാഖ്. മാതാവ്: അസ്മ. രണ്ടു കുട്ടികളുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

    Read More »
  • India

    ആര്‍ആര്‍ആര്‍ ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറിന്റെ ഭാര്യ അന്തരിച്ചു

    ഹൈദരാബാദ്: പ്രശസ്ത്ര തെലുഗു ഛായാഗ്രാഹകന്‍ സെന്തില്‍ കുമാറിന്റെ ഭാര്യ രൂഹീനാസ് (രൂഹി) അന്തരിച്ചു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സെക്കന്തരാബാദിലെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു. ബാഹുബലി; ദ ബിഗിനിംഗ്, ബാഹുബലി; ദ കണ്‍ക്ലൂഷന്‍, മഗധീര, അരുദ്ധതി, ഛത്രപതി, ആര്‍ആര്‍ആര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സെന്തില്‍ കുമാര്‍. 2009 ലാണ് രൂഹിയെ വിവാഹം ചെയ്തത്. ഭാരത് താക്കൂര്‍ യോഗ സെന്ററിലെ യോഗ പരിശീലകയായിരുന്നു. സംസ്‌കാരം നടത്തി.

    Read More »
  • India

    പ്രതിഷേധക്കാര്‍ കലക്ടറുടെ വസതിയിലേക്ക് ഇരച്ചുകയറി തീയിട്ടു; മണിപ്പുരില്‍ പൊലീസ് വെടിവയ്പ്പില്‍ 2 മരണം

    ഇംഫാല്‍: മണിപ്പുരിലെ ചുരാചന്ദ്പുരില്‍ ആള്‍ക്കൂട്ടത്തിനു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും കലക്ടറുടെയും ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക് ആളുകള്‍ ഇരച്ചു കയറിയതാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്. കുക്കി ഗോത്ര വിഭാഗത്തില്‍പ്പെട്ട പൊലീസ് കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ആള്‍ക്കൂട്ടം പൊലീസ് സൂപ്രണ്ടന്റിന്റെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയത്. ഗേറ്റിനു മുന്നില്‍ തടഞ്ഞതിനാല്‍ തടിച്ചുകൂടിയവര്‍ വസതിക്കു നേരെ കല്ലെറിയാന്‍ ആരംഭിച്ചു. 300-400 പേര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ പ്രചരിച്ചു എന്ന കാരണത്താലാണ് പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, സമാന രീതിയിലുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടും മെയ്‌തെയ് വിഭാഗത്തിലുള്ള പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ല എന്നാണ് ചുരാചന്ദ്പുരിലെ ഗോത്രവിഭാഗങ്ങളുടെ സംഘടനയായ ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അറിയിച്ചത്.

    Read More »
  • Kerala

    കോട്ടയത്ത് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

    കോട്ടയം: സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്ബായിക്കാട് എസ്.എച്ച്‌ മൗണ്ട് ഭാഗത്ത് പടിഞ്ഞാറേതില്‍ വീട്ടില്‍ ആകാശ്. പി.നായർ (20) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ്‌ സ്റ്റേഷൻ എസ്.എച്ച്‌.ഓ അനീഷ്‌ ജോയ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, ജയൻ.എസ്, അരുണ്‍കുമാർ, സെവിൻ കെ.ജെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    ബസില്‍ വെച്ച്‌ രണ്ടര വയസുകാരിയുടെ പാദസരം മോഷ്ടിക്കാന്‍ ശ്രമം; യുവതിയെ പിടികൂടി യാത്രക്കാർ

    കോഴിക്കോട്: ബസില്‍ വെച്ച്‌ രണ്ടര വയസുകാരിയുടെ പാദസരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയെ മറ്റ് യാത്രക്കാർ ചേർന്ന് പിടികൂടി. പാലക്കാട് താമസിക്കുന്ന തമിഴ്നാട് പൊള്ളാച്ചി വട്ടിപ്പെട്ടിയിലെ അഞ്ജു എന്ന അമ്മു(27) ആണ് പിടിയിലായത്.   രാവിലെയാണ് സംഭവം. കൊടുവള്ളി സ്റ്റാന്‍ഡില്‍ നിന്ന് പതിമംഗലത്തെ വീട്ടിലേക്ക് പോകാനായി അമ്മയും കുട്ടിയും ബസില്‍ കയറി. ബസ് വെണ്ണക്കാട് ഭാഗത്തെത്തിയപ്പോള്‍ അവരുടെ സമീപത്തു തന്നെയുണ്ടായിരുന്ന അഞ്ജു, കുഞ്ഞിന്റെ ഒരു പവനോളം വരുന്ന പാദസരം പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.   എന്നാല്‍ കുട്ടി കരഞ്ഞതോടെ  ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ അഞ്ജുവിനെ തടഞ്ഞു വച്ച്‌ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

    Read More »
  • India

    എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫീസ് 4 ലക്ഷം രൂപ; പരാതിയുമായി പിതാവ്

    എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫീസ് 4 ലക്ഷം രൂപ !! ഹൈദരാബാദിൽ നിന്നാണ് ഈ‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഒരു കുട്ടിയുടെ രക്ഷിതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍ ഫീസ് ഒറ്റയടിക്ക് 65 ശതമാനം വര്‍ദ്ധിപ്പിച്ചെന്നും 2023ല്‍ 2.3 ലക്ഷമായിരുന്ന ഫീസ് 2024ല്‍ 3.7 ലക്ഷമായി സ്‌കൂള്‍ അധികൃതര്‍ ഉയര്‍ത്തിയെന്നും രക്ഷിതാവ് പരാതിയില്‍ പറയുന്നു. ഹൈദരാബാദിലെ ബച്ചുപള്ളിയിലെ സ്‌കൂളിനെതിരെയാണ് രക്ഷിതാവിന്റെ വെളിപ്പെടുത്തല്‍. ഇതേ സ്‌കൂളിലെ നാലാം ക്ലാസിലാണ് മൂത്ത മകന്‍ പഠിക്കുന്നത്. മൂത്ത മകന്റെ ഫീസായി 3.2 ലക്ഷം രൂപയാണ് താന്‍ അടയ്ക്കുന്നതെന്നും രക്ഷിതാവ് പറഞ്ഞു. എല്‍കെജിക്കാരന്റെ ഫീസിനേക്കാള്‍ 50,000 കുറവാണ് നാലാം ക്ലാസുകാരന്റെ ഫീസ്. തനിക്ക് ഈ സാമ്ബത്തികഭാരം താങ്ങാനാകുന്നില്ലെന്നും കുട്ടിയെ സ്‌കൂള്‍ മാറ്റുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണെന്നും രക്ഷിതാവ് പറഞ്ഞു. അതേസമയം ചുരുങ്ങിയ സമയം കൊണ്ട് മറ്റൊരു സ്‌കൂള്‍ കണ്ടുപിടിക്കുക എന്നത് വെല്ലുവിളിയാണെന്നും രക്ഷിതാവ് കൂട്ടിച്ചേര്‍ത്തു. ഐബി പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം കാരണമാണ് ഫീസ് വര്‍ദ്ധിപ്പിച്ചതെന്നാണ് സ്‌കൂള്‍ നല്‍കുന്ന വിശദീകരണം. സോഷ്യല്‍ മീഡിയയില്‍…

    Read More »
  • Kerala

    കൊല്ലത്ത് നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    കൊല്ലം: പട്ടാഴിയില്‍ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിത്യൻ, അമല്‍ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതല്‍ വിദ്യാർത്ഥികളെ കാണാനില്ലായിരുന്നു. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥികളാണ് ആദിത്യനും അമലും. കുട്ടികള്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴിന് വീടിന് സമീപത്തെ കല്ലടയാറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്.

    Read More »
Back to top button
error: