KeralaNEWS

സിസിടിവിയിലൂടെ വിദേശത്തുള്ള ഗൃഹനാഥനെ കല്യാണത്തിന് ക്ഷണിച്ച്‌ വധുവിന്റെ അച്ഛൻ; വീഡിയോ വൈറൽ

വിവാഹ വീഡിയോകളും വിവാഹ ഒരുക്കങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. വിവാഹം ആഡംബരമായി നടത്തുകയും അത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.

എന്നാല്‍ ഒരു വിവാഹ ക്ഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിദേശത്തുള്ള ഗൃഹനാഥനെ സിസിടിവിയിലൂടെ വിവാഹത്തിന് ക്ഷണിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കൊല്ലം മൈനാഗപ്പള്ളി മണ്ണൂർക്കാവ് സ്വദേശി പ്രദീപാണ് സിസിടിവിയിലൂടെ കല്യാണം വിളിച്ചത്. ‘സോമാ കല്യാണം വന്ന് വിളിച്ചിട്ടുണ്ട്. കല്യാണത്തിന് എല്ലാവരെയും കൂട്ടി അങ്ങ് എത്തിയേക്കണം’ എന്നാണ് സിസിടിവിയില്‍ നോക്കി പ്രദീപ് പറയുന്നത്.

Signature-ad

കഴിഞ്ഞ ഡിസംബറിന് നടന്ന സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മകളുടെ കല്യാണം വിളിക്കാനാണ് പ്രദീപ് സോമന്റെ വീട്ടിലെത്തിയത്. വീട്ടുകാരെ ക്ഷണിച്ച ശേഷം വിദേശത്തുള്ള ഗൃഹനാഥനെ ക്ഷണിക്കുന്ന സിസിടിവി ദൃശ്യമാണ് വൈറലാകുന്നത്. വോയിസ് റെക്കോർഡിംഗ് ആണെന്ന് അറിയാതെ വെറുതെ പറഞ്ഞതാണെന്നാണ് പ്രദീപ് സംഭവം വൈറലായതിന് പിന്നാലെ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: