IndiaNEWS

ഡല്‍ഹിയില്‍ പെയിന്റ് ഫാക്ടറിയില്‍ തീപിടിത്തം;1 1 മരണം, മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അലിപൂരിലെ മാര്‍ക്കറ്റ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അലിപൂരിലെ ദയാല്‍പൂര്‍ മാര്‍ക്കറ്റിലെ ഫാക്ടറിയില്‍ നിന്ന് 11 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനിയും രണ്ടുപേര്‍ അകത്ത് കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. തീപിടിത്തത്തില്‍ പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഒരാള്‍ പൊലീസുകാരനാണ്.

മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെയാണ് ഫയര്‍ഫോഴ്സിന് വിവരം ലഭിക്കുന്നത്. ഫയര്‍ഫോഴ്സിന്റെ ആറ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി നാല് മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്.

Signature-ad

തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ഫാക്ടറിയില്‍ സ്‌ഫോടന ശബ്ദം കേട്ടിരുന്നു. ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ മൂലമാണ് സ്ഫോടനം നടന്നതെന്നാണ് സംശയം. സമീപത്തെ വീട്ടിലേക്കും കെട്ടിടത്തിലേക്കും തീ പടര്‍ന്നു. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: