IndiaNEWS

എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫീസ് 4 ലക്ഷം രൂപ; പരാതിയുമായി പിതാവ്

ല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫീസ് 4 ലക്ഷം രൂപ !! ഹൈദരാബാദിൽ നിന്നാണ് ഈ‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഒരു കുട്ടിയുടെ രക്ഷിതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂള്‍ ഫീസ് ഒറ്റയടിക്ക് 65 ശതമാനം വര്‍ദ്ധിപ്പിച്ചെന്നും 2023ല്‍ 2.3 ലക്ഷമായിരുന്ന ഫീസ് 2024ല്‍ 3.7 ലക്ഷമായി സ്‌കൂള്‍ അധികൃതര്‍ ഉയര്‍ത്തിയെന്നും രക്ഷിതാവ് പരാതിയില്‍ പറയുന്നു. ഹൈദരാബാദിലെ ബച്ചുപള്ളിയിലെ സ്‌കൂളിനെതിരെയാണ് രക്ഷിതാവിന്റെ വെളിപ്പെടുത്തല്‍.

Signature-ad

ഇതേ സ്‌കൂളിലെ നാലാം ക്ലാസിലാണ് മൂത്ത മകന്‍ പഠിക്കുന്നത്. മൂത്ത മകന്റെ ഫീസായി 3.2 ലക്ഷം രൂപയാണ് താന്‍ അടയ്ക്കുന്നതെന്നും രക്ഷിതാവ് പറഞ്ഞു. എല്‍കെജിക്കാരന്റെ ഫീസിനേക്കാള്‍ 50,000 കുറവാണ് നാലാം ക്ലാസുകാരന്റെ ഫീസ്. തനിക്ക് ഈ സാമ്ബത്തികഭാരം താങ്ങാനാകുന്നില്ലെന്നും കുട്ടിയെ സ്‌കൂള്‍ മാറ്റുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണെന്നും രക്ഷിതാവ് പറഞ്ഞു.

അതേസമയം ചുരുങ്ങിയ സമയം കൊണ്ട് മറ്റൊരു സ്‌കൂള്‍ കണ്ടുപിടിക്കുക എന്നത് വെല്ലുവിളിയാണെന്നും രക്ഷിതാവ് കൂട്ടിച്ചേര്‍ത്തു. ഐബി പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം കാരണമാണ് ഫീസ് വര്‍ദ്ധിപ്പിച്ചതെന്നാണ് സ്‌കൂള്‍ നല്‍കുന്ന വിശദീകരണം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി രക്ഷിതാക്കള്‍ ഇതേ അനുഭവങ്ങളുമായി രംഗത്തെത്തി. സമാനമായി സിബിഎസ്‌ഇ സ്‌കൂളുകളിലും ലക്ഷങ്ങളാണ് ഫീസായി ഈടാക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതി പറയുന്നു.

Back to top button
error: