Month: February 2024

  • Kerala

    വർക്കലയിൽ സ്പോർട്സ് താരമായ വിദ്യാർത്ഥിനി മരിച്ച നിലയിൽ

    തിരുവനന്തപുരം: വർക്കലയിൽ സ്പോർട്സ് താരമായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവിൽ വീട്ടിൽ അഖില(15)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനിൽ-പ്രിൻസി ദമ്പതികളുടെ മകളാണ്. ഇന്നലെ വൈകിട്ട് 7.30ഓടെയാണു കുട്ടിയെ രക്ഷിതാക്കൾ അവശനിലയിൽ കാണുന്നത്. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പനയറ എസ്.എന്‍.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.   ഖോ ഖോയിൽ ജില്ലാ താരവും സൈക്കിൾ പോളോയില്‍ സംസ്ഥാന താരവുമാണ് അഖില. 2023ൽ പൂനെയിൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

    Read More »
  • India

    തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദള്‍ ആക്രമണം

    ഹൈദരാബാദ്: തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കെതിരെ ബജ്‍രംഗദള്‍ ആക്രമണം.രംഗറെഡ്ഡി ജില്ലയിലെ ദളിത് ക്രിസ്ത്യൻ പള്ളിയിലായിരുന്നു ബജ്‍രംഗദള്‍ ആക്രമണം. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് രംഗറെഡ്ഡിയിലെ ജനവാഡയില്‍ പള്ളിക്ക് നേരെ തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ ആക്രമണം നടത്തിയത്.ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഇരുപത് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ഇരുന്നൂറോളം വരുന്ന ആളുകള്‍ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയായിരുന്നു. പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകള്‍, പള്ളിയുടെ മേല്‍ക്കൂര അടക്കം ബജ്‍രംഗദള്‍ പ്രവർത്തകർ അടിച്ചുതകർത്തു. അതേസമയം അക്രമി സംഘത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകരുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. കോണ്‍ഗ്രസിന്‍റെ മുൻ മണ്ഡല്‍ പരിഷദ് അംഗം അടക്കം രണ്ട് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

    Read More »
  • Kerala

    രാജീവ് ഗാന്ധി പ്രതിമയുടെ കഴുത്തില്‍ ഫ്ലക്സ് കെട്ടിത്തൂക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകർ

    തൃശൂർ: രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ ഫ്ലക്സ് ബോർഡ് തൂക്കിയിട്ട് കോണ്‍ഗ്രസ് പ്രവർത്തകർ. കോണ്‍ഗ്രസിന്റെ സമരാഗ്നി പരിപാടിയുടെ ഫ്ലക്സാണ് രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ കെട്ടിത്തൂക്കിയത്. തൃശൂർ ലൂർദ് പള്ളിയ്‌ക്ക് സമീപമുള്ള പ്രതിമയുടെ കഴുത്തിലാണ് ഫ്ലക്സ് ബോർഡ് കെട്ടിയിട്ടിരുന്നത്. പ്രതിമയെ മറയ്‌ക്കുന്ന രീതിയിലായിരുന്നു ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം വിവാദമായതോടെ പ്രവർത്തകർ ഫ്ലക്സ് ബോർഡ് അഴിച്ചുമാറ്റി.

    Read More »
  • Sports

    ആരാധകരും കൈവിട്ടു; കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വൻദുരന്തം

    ഇന്ത്യൻ സൂപ്പർ ലീഗില്‍ ആരാധക പിന്തുണയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ കവച്ചു വക്കാൻ മറ്റൊരു ടീമില്ല. 2014 ല്‍ ഐ.എസ്.എല്‍ ആരംഭിച്ചത് മുതല്‍ മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനായി കലൂർ ഗാലറിയില്‍ തിങ്ങിനിറയുന്ന ആരാധകരെ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട് ഫുട്‌ബോള്‍ ലോകം. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ് വളർന്നത് ചുരുങ്ങിയ കാലം കൊണ്ടാണ്. യൂറോപ്പിലെ ഗാലറികളിലേതിന് സമാനമായി തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഉയർന്നു പൊങ്ങുന്ന ചാന്റുകള്‍ ഇന്ത്യൻ ഫുട്‌ബോളിന് ആദ്യ കാഴ്ചയായിരുന്നു. ഐ.എസ്.എല്ലില്‍ ഒരിക്കല്‍ പോലും കിരീടം ചൂടിയിട്ടില്ലെങ്കിലും കൊമ്ബന്മാരുടെ ആരാധക പിന്തുണക്ക് ഒരു കുലുക്കവും നാളിതുവരെ തട്ടിയില്ല. മൂന്ന് തവണ കലാശപ്പോരില്‍ വച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന് കാലിടറിയത്.അപ്പോഴൊക്കെ അടുത്ത സീസണുകളില്‍ ടീം വർധിത വീര്യത്തോടെ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷകളായിരുന്നു ആരാധകരെ ഈ ടീമിനൊപ്പം പിടിച്ച്‌ നിർത്തിയത്. കഴിഞ്ഞ സീസണില്‍ ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഒരിക്കല്‍ കൂടി കിരീടമില്ലാതെ സീസണ്‍ അവസാനിക്കുമ്ബോള്‍ ബ്ലാസ്‌റ്റേഴ്സ് പരിശിലീകൻ ഇവാൻ വുകുമാനോവിച്ചില്‍ പ്രതീക്ഷയർപ്പിച്ച്‌ വീണ്ടും…

    Read More »
  • India

    വി.മുരളീധരൻ ഉൾപ്പെടെ ഏഴ്‌ കേന്ദ്രമന്ത്രിമാരെ രാജ്യസഭയിലേക്കു പരിഗണിക്കാതെ ബിജെപി

    ന്യൂഡൽഹി: ഏഴ്‌ കേന്ദ്രമന്ത്രിമാരെ രാജ്യസഭയിലേക്കു പരിഗണിക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ ബി.ജെ.പി. മലയാളികളായ വി. മുരളീധരന്‍,രാജീവ്‌ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന രാജ്യസഭാംഗങ്ങളെയാണു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി. ഒരുങ്ങുന്നത്‌. ആരോഗ്യമന്ത്രി മന്‍സുഖ്‌ മാണ്‌ഡവ്യ, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഐടി മന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍, പരിസ്‌ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്‌, ഫിഷറീസ്‌ മന്ത്രി പുരുഷോത്തം രൂപാല, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി നാരായണ്‍ റാണെ എന്നിവരെയാണു ലോക്‌സഭയിലേക്കു മത്സരിപ്പിക്കുക. വി. മുരളീധരന്‍ ആറ്റിങ്ങലില്‍നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കുമെന്ന അഭ്യൂഹം ശക്‌തമാണ്‌. രാജീവ്‌ ചന്ദ്രശേഖര്‍ തിരുവനന്തപുരത്തോ ബംഗളുരു സെന്‍ട്രല്‍, നോര്‍ത്ത്‌, സൗത്ത്‌ എന്നീ മണ്ഡലങ്ങളില്‍ ഒന്നില്‍നിന്നോ ജനവിധി തേടാനാണ്‌ സാധ്യത. മന്‍സൂഖ്‌ മാണ്ഡവ്യ ഗുജറാത്തിലെ ഭാവ്‌നഗറിലോ സൂറത്തിലോ സ്‌ഥാനാര്‍ഥിയായേക്കും. പര്‍ഷോത്തം രൂപാല ഗുജറാത്തിലെ രാജ്‌കോട്ടില്‍ സ്‌ഥാനാര്‍ഥിയാകുമെന്നാണ്‌ അഭ്യൂഹം. കേന്ദ്രമന്ത്രിമാരായ രണ്ട്‌ പേര്‍ക്കു മാത്രമാണ്‌ ഇക്കുറി രാജ്യസഭാ സീറ്റ്‌ നല്‍കിയത്‌. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്‌, ഫിഷറീസ്‌ സഹമന്ത്രി എല്‍. മുരുഗന്‍…

    Read More »
  • Kerala

    മനുഷ്യമൂത്രത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പാലക്കാട് ഐ.ഐ.ടി, ആദ്യ പരീക്ഷണം വിജയം

    പാലക്കാട്: മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലുമായി പാലക്കാട് ഐ.ഐ.ടി.യിലെ ഗവേഷകസംഘം. ആദ്യഘട്ടത്തില്‍ ഗോമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചു.ഇതോടെ മനുഷ്യമൂത്രം ഉപയോഗിച്ച്‌ പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനുള്ള വസ്തുക്കള്‍ക്കായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുമ്ബോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല.  രണ്ടുവർഷം മുമ്ബാണ് സംഘം പരീക്ഷണം ആരംഭിച്ചത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. അടുത്തിടെ ഹൈദരാബാദില്‍ നടന്ന ഇൻവെന്റീവ് മേളയില്‍ ഇവരുടെ പ്രോജക്‌ട് ശ്രദ്ധ നേടിയിരുന്നു. ഐ.ഐ.ടി.യിലെ സിവില്‍ എൻജിനിയറിങ് വകുപ്പാണ് ഈ കണ്ടുപിടിത്തത്തിനുപിന്നില്‍. അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രവീണ ഗംഗാധരൻ, പ്രോജക്‌ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, ഗവേഷകവിദ്യാർഥി വി. സംഗീത, റിസർച്ച്‌ അസോസിയേറ്റ്-1 റിനു അന്ന കോശി എന്നിവരാണ് ഗവേഷണസംഘത്തിലുള്ളത്. മനുഷ്യ മൂത്രം ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ വിജയിച്ചാല്‍ ഷോപ്പിങ് മാളുകള്‍, സ്കൂളുകള്‍, സിനിമാതിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം സ്ഥാപിച്ച്‌ വൈദ്യുതിയും വളവും ഉത്പാദിപ്പിക്കാനാകുമെന്ന് സംഘം പറയുന്നു.

    Read More »
  • Sports

    ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ

    ലുധിയാന: ഐ ലീഗില്‍ തുടർച്ചയായ രണ്ട് മത്സരങ്ങള്‍ ജയിച്ച്‌ നാലാം സ്ഥാനത്തേക്കുയർന്ന ഗോകുലം കേരള എഫ്.സി ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ പോരിനിറങ്ങും. 13 മത്സരങ്ങളില്‍ 23 പോയന്റാണ് മലബാറിയൻസിനുള്ളത്. നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ രണ്ടാം സ്ഥാനത്തേക്കുയരാൻ ടീമിനാകും. മുഹമ്മദൻസ് (31), ശ്രീനിധി (26), റിയല്‍ കശ്മീർ (23) എന്നിവരാണ് ആദ്യ മൂന്നില്‍. രണ്ടാം പാദത്തില്‍ ഇന്റർ കാശിക്കെതിരായ എവേ മത്സരം 4-2നും ഷില്ലോങ് ലജോങ്ങിനെതിരായ ഹോം മാച്ച്‌ 2-0ത്തിനും ജയിച്ചാണ് ഗോകുലം ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെതിരെ പോരിനിറങ്ങുന്നത്.

    Read More »
  • Social Media

    തുടർച്ചയായ തോൽവികൾ! കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരെ

    ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം പാദത്തില്‍ തുടർച്ചയായ തോല്‍വികളേറ്റു വാങ്ങി നാലാം സ്ഥാനത്തേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരെ മത്സരത്തിനിറങ്ങും. ചെന്നൈയിൽ വച്ചാണ് മത്സരം.നേരത്തെ കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ ചെന്നൈയിൻ  ബ്ലാസ്റ്റേഴ്സിനെ 3-3 സമനിലയില്‍ പിടിച്ചിരുന്നു. നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണുള്ളത്.സൂപ്പർ കപ്പിനായി ഐ.എസ്.എല്‍ ഇടവേളയെടുക്കുമ്ബോള്‍ ഒന്നാംസ്ഥാനത്തുനിന്ന ടീമാണ്. രണ്ട് മത്സരങ്ങള്‍കൊണ്ട് എല്ലാം തകിടം മറിയുകയായിരുന്നു. ഇതിൽ ഏറ്റവും വലിയ ക്ഷീണം പോയന്റ് പട്ടികയില്‍ താഴേക്കിടന്ന പഞ്ചാബ് എഫ്.സിയോട് മൂന്നുദിവസം മുമ്ബ് കൊച്ചിയില്‍ ഏറ്റ  പരാജയമാണ്. സ്വന്തം തട്ടകത്തില്‍ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്. ഒഡിഷ എഫ്.സിക്കും പഞ്ചാബിനുമെതിരെ ആദ്യ ഗോള്‍ നേടിയ ശേഷമാണ് പിറകോട്ടുപോയത്. പ്രതിരോധത്തിലെ വീഴ്ചകളാണ് പ്രധാന കാരണം. പ്ലേമേക്കറായിരുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം നികത്താൻ മധ്യനിരയും മുന്നേറ്റവും ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിടുകയാണ്. ഇന്നത്തേത് കൂടാതെ ബാക്കിവരുന്നത് നാല് എവേ, മൂന്ന് ഹോം മത്സരങ്ങളാണ്.…

    Read More »
  • Kerala

    കോട്ടയത്ത് മൂന്നുകിലോ കഞ്ചാവുമായി നാല് ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍

    കോട്ടയം: മൂന്നു കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാനക്കാർ അറസ്റ്റില്‍. പാലായിലെ പ്രമുഖ പ്ലൈവുഡ് കമ്ബനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയില്‍നിന്നാണ് 3.290 കിലോഗ്രാം കഞ്ചാവുമായി നാലുപേരെയും പിടികൂടിയത്. ഒഡീഷ സ്വദേശികളായ ജഗൻ മാലിക് (25), ഭൂനാഥ് മാലിക് (23), ബികേഷ് മാലിക് (25), ദീപു മാലിക് (28) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള വില്‍പനയ്ക്കായി സംസ്ഥാനത്തിനു വെളിയില്‍നിന്ന് കഞ്ചാവ് എത്തിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പാലാ പോലീസും ചേർന്ന് ബുധനാഴ്ച വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

    Read More »
  • NEWS

    റമദാൻ വ്രത്രം മാർച്ച്‌ 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ

    റിയാദ്: അറബ് രാജ്യങ്ങളില്‍ റമദാൻ വ്രത്രം മാർച്ച്‌ 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ. ഗോളശാസ്ത്ര വിദഗ്ധർ നല്‍കുന്ന സൂചനയനുസരിച്ച്‌ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഈ വർഷം മാർച്ച്‌ 11ന് തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഏപ്രില്‍ ഒമ്ബതിന് ചൊവ്വാഴ്ച റമദാനിലെ അവസാനത്തെ ദിവസവുമായിരിക്കും. 30 ദിവസമാണ് ഇത്തവണ റമദാനിലുണ്ടാവുക. ഏപ്രില്‍ 10ന് ബുധനാഴ്ച അറബ് രാജ്യങ്ങളിലിലെല്ലാം ഈദുല്‍ ഫിത്ർ ആഘോഷിക്കാനാണ് സാധ്യതയെന്നും ഗോളശാസ്ത്ര വിദഗ്ധർ പറയുന്നു.   എന്നാല്‍, മാസപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ രാജ്യങ്ങളിലും റമദാൻ വ്രതാരംഭവും ഈദുല്‍ ഫിതറും പ്രഖ്യാപിക്കുക.   ശൈത്യകാലമായതിനാല്‍ റമദാനില്‍ പകലിന് ദൈർഘ്യം കുറവായിരിക്കും. അതിനാല്‍ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഈ റമദാനില്‍ വ്രതത്തിനും ദൈർഘ്യം കുറയുമെന്നും ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.

    Read More »
Back to top button
error: