
ന്യൂഡൽഹി: ഐഐടിയില്‍ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശി സഞ്ജയ് നെർക്കറെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഐഐടിയുടെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം നടന്നത്.
അവസാന വർഷ എം ടെക്ക് വിദ്യാർത്ഥിയായിരുന്നു സഞ്ജയ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.






