KeralaNEWS

പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി സ്വദേശിനിയായ അനിത(35) ആണ് മരിച്ചത്.

പത്തനംതിട്ട ചിറ്റാറിലായിരുന്നു സംഭവം.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികള്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Signature-ad

ഇന്ന് രാവിലെ 8.30നാണ് അപകടം. കൊടുമുടി തെക്കേക്കരയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തില്‍ അഞ്ജുവിന്റെ ഭാര്യയാണ് അനിത.

 ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്ബില്‍ വിജി (16), മരണപ്പെട്ട അനിതയുടെ മകൻ ആള്‍ട്രിൻ (15) എന്നിവരാണ്  പരിക്കുകളോടെ രക്ഷപ്പെട്ട വിദ്യാർത്ഥികള്‍. ഇവർ 4 പേരും ചിറ്റാർ ജിഎച്ച്‌എസ്‌എസിലെ വിദ്യാർത്ഥികളാണ്. അനിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: