Month: February 2024

  • Kerala

    കാട്ടാന ആക്രമണത്തില്‍ മാവോയിസ്റ്റിന് പരിക്ക്; യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും

    കണ്ണൂര്‍: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സംഘാംഗം സുരേഷിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും. അന്വേഷണം എടിഎസ് ഏറ്റെടുക്കും. ചിക്കമഗലൂരു സ്വദേശിയാണ് സുരേഷ്. കാട്ടാനയുടെ ആക്രമണത്തില്‍ ഇയാളുടെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറ്മണിക്കാണ് കോളനിയിലെ ചപ്പിലി കൃഷ്ണന്‍ എന്നയാളുടെ വീട്ടില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സായുധ സംഘം എത്തിയത് .കാട്ടാന ആക്രമണത്തില്‍ മൂന്ന് ദിവസം മുന്‍പാണ് സുരേഷിന് പരിക്കേറ്റതെന്നും ചികിത്സ ലഭ്യമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.സുരേഷിനെ ഈ വീട്ടില്‍ കിടത്തിയ ശേഷം മാവോയിസ്റ്റുകള്‍ കാട്ടിലേക്ക് മടങ്ങി. പയ്യാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയര്‍ അടക്കമുള്ളവര്‍ കോളനിയിലെത്തി ആംബുലന്‍സ് എത്തിച്ച് നാട്ടുകാരുടെ കൂടി സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

    Read More »
  • NEWS

    സംരംഭം ചുവപ്പുനാടയില്‍ കുടുങ്ങി; രാജ്യത്തെ മികച്ച സംരംഭക ജോലി തേടി വിദേശത്ത്

    തൃശ്ശൂര്‍: രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി ആരംഭിച്ച് രാജ്യത്തെ മികച്ച സംരംഭകയായി തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ 25 ലക്ഷം രൂപ നേടിയ യുവതിയിപ്പോള്‍ ജോലി തേടി ഒമാനില്‍. ഒരുകോടി രൂപയില്‍ തയ്യാറാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനം ചുവപ്പുനാടയില്‍ കുടുങ്ങി നിലച്ചതോടെയാണ് വായ്പതിരിച്ചടവിനായി ജോലി തേടി പ്രിയാ പ്രകാശന്‍ വിദേശത്തേക്ക് പോയത്. ജോലിയൊന്നും ഇനിയും ശരിയായിട്ടില്ല. കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍കുബേറ്ററിലൂടെയാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി സജ്ജമാക്കിയത്. 2020 മേയ് 21-ന് പ്രവര്‍ത്തനം തുടങ്ങി. നായ്ക്കളുടെ വന്ധ്യംകരണത്തിന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അക്രെഡിറ്റഡ് ഏജന്‍സിക്ക് മാത്രമാണ് അധികാരമെന്ന കോടതി ഉത്തരവ് വന്നതോടെ 2021 ജൂലായ് 19-ന് വാഹനം കട്ടപ്പുറത്തായി. സഞ്ചരിക്കുന്ന മൃഗാശുപത്രിയില്‍ അതുവരെ 3894 വന്ധ്യംകരണം നടത്തിയിരുന്നു. മൂന്ന് ഡോക്ടര്‍മാരും മൂന്ന് അസിസ്റ്റന്റും മൂന്ന് കെയര്‍ടേക്കറും ഉള്‍പ്പെടെ പത്തുപേരുണ്ടായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിലൂടെ പ്രിയയില്‍നിന്ന് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദേശം വാങ്ങി സര്‍ക്കാരിന്…

    Read More »
  • India

    പേയ്ടിഎമ്മിന് പുതിയ ബാങ്കിങ് പങ്കാളി; തടസങ്ങളില്ലാതെ ഇടപാട് തുടരാനെന്നു വിശദീകരണം

    ന്യൂഡല്‍ഹി: പേയ്ടിഎം പേയ്‌മെന്റ് ബാങ്കിനു പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് 15 ദിവസം നീട്ടി നല്‍കിയതിനിടെ ചില ജനപ്രിയ ഉല്‍പന്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനും ശ്രമം. പേയ്ടിഎമ്മിന്റെ നോഡല്‍ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റി. തടസങ്ങളില്ലാതെ ഇടപാടുകള്‍ തുടരാനാണു തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. ഇടപാടുകള്‍ നിര്‍ത്താന്‍ ഫെബ്രുവരി 29 വരെ നല്‍കിയിരുന്ന സമയപരിധി മാര്‍ച്ച് 15 വരെയാക്കി റിസര്‍വ് ബാങ്ക് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണു പേയ്ടിമ്മിന്റെ പുതിയ നീക്കം. വ്യാപാരികള്‍ അടക്കമുള്ളവരുടെ താല്‍പര്യ പ്രകാരമാണു ഇടപാടുകള്‍ക്കായി 15 ദിവസം കൂടി പേയ്ടിമ്മിനു നീട്ടി നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുത്തത്. ആക്‌സിസ് ബാങ്കുമായി കരാറിലായതോടെ ക്യുആര്‍ കോഡുകള്‍, സൗണ്ട്‌ബോക്‌സ്, കാര്‍ഡ് മെഷീനുകള്‍ എന്നിവ പഴയതുപോലെ പ്രവര്‍ത്തിക്കുമെന്നു കമ്പനി അറിയിച്ചു. നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി പാലിക്കാത്തതിനെ തുടര്‍ന്നാണ് ആര്‍ബിഐ പേയ്ടിഎമ്മിനു മേല്‍ കടിഞ്ഞാണിട്ടത്. ഈ ആഴ്ച ആദ്യം ഇ.ഡിയും പേയ്ടിഎമ്മിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. 2024 മാര്‍ച്ച് 15നു ശേഷം ഉപഭോക്തൃ അക്കൗണ്ടുകള്‍, പ്രീപെയ്ഡ്…

    Read More »
  • Kerala

    കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രനെതിരെ മത്സരിക്കാൻ മുകേഷ്

    കൊല്ലം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടനും എംഎല്‍എയുമായ മുകേഷിനെ കൊല്ലത്ത് നിന്നും മത്സരിപ്പിക്കാന്‍ സിപിഎം. നിലവില്‍ കൊല്ലം എംഎല്‍എയാണ് മുകേഷ്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ കമ്മിറ്റിയിലും മുകേഷിന്റെ പേരിനാണ് മുന്‍തൂക്കം. മുകേഷ് മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആര്‍.എസ്.പിയുടെ എന്‍.കെ.പ്രേമചന്ദ്രനാണ് കൊല്ലത്തെ സിറ്റിങ് എംപി. ഇത്തവണയും ആര്‍.എസ്.പിക്ക് തന്നെയാണ് യുഡിഎഫ് കൊല്ലം സീറ്റ് നല്‍കിയിരിക്കുന്നത്. പ്രേമചന്ദ്രന്‍ കൊല്ലത്തു നിന്ന് വീണ്ടും സനവിധി തേടും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,48,869 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രന്റെ വിജയം. സിപിഎമ്മിനു വേണ്ടി കെ.എന്‍.ബാലഗോപാലാണ് 2019 ല്‍ മത്സരിച്ചത്. ഇത്തവണ മുകേഷ് സ്ഥാനാര്‍ഥിയായാല്‍ കൊല്ലത്ത് ശക്തമായ മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക ഈ മാസം 27 ന് പ്രഖ്യാപിക്കും. ആകെയുള്ള 20 സീറ്റുകളില്‍ 15 സീറ്റുകളിലാണ് സിപിഎം ഇത്തവണ മത്സരിക്കുക. നാല് സീറ്റില്‍ സിപിഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ്…

    Read More »
  • Kerala

    പത്തനംതിട്ട പോയി; എറണാകുളത്ത് നിന്നും മത്സരിക്കാനൊരുങ്ങി അനില്‍ ആന്റണി

    പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ് ആണെന്ന് ഏറെക്കുറെ ഉറപ്പിച്ച സ്ഥിതിക്ക് എറണാകുളത്ത് നിന്നും മത്സരിക്കാനൊരുങ്ങി അനില്‍ ആന്റണി. ക്രൈസ്തവസമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ അനില്‍ അനുയോജ്യമായിരിക്കുമെന്നാണ് പർട്ടി നേതൃത്വത്തിന്റെയും വിലയിരുത്തല്‍. കുറച്ചുനാളായി ജില്ലയിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് അനില്‍ ആന്റണി. എറണാകുളം മണ്ഡലത്തേക്കാള്‍, ജില്ലയുടെ കിഴക്കന്‍മേഖല ഉള്‍പ്പെടുന്ന ചാലക്കുടിയായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നു കരുതുന്ന നേതാക്കളുമുണ്ട്. തൃശ്ശൂരില്‍ സുരേഷ് ഗോപി വരുമ്ബോള്‍ സാമുദായിക സന്തുലനത്തിനായി ചാലക്കുടിയില്‍ ക്രൈസ്തവസമുദായത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞതവണ അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് 15 ശതമാനത്തോളം  വോട്ടുകള്‍ നേടിയിരുന്നു. ആലപ്പുഴയില്‍ ക്രൈസ്തവവോട്ടുകളുടെ ഏകീകരണത്തിന് അനിലിനു സാധിക്കുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. എന്നാൽ അനിലിന് താൽപ്പര്യം എറണാകുളമെന്നാണ് സൂചന.

    Read More »
  • Kerala

    കൈവിട്ടു പോയ കണ്ണൂർ തിരിച്ചു പിടിക്കാൻ സി.പി.എം; എതിരാളി കെ.സുധാകരൻ തന്നെ

    കണ്ണൂർ: കണ്ണൂരില്‍ കെ.സുധാകരൻ മത്സരിക്കണമെന്ന ആവശ്യമുയർത്തി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. എ.ഐ.സി.സി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കെ.സുധാകരൻ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡി.സി.സിയും നിലപാട് അറിയിച്ചത്. സുധാകരന്‍റെ അത്ര വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർത്ഥി ജില്ലയില്‍ ഇല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. കണ്ണൂരില്‍ കെ.സുധാകരന് പകരം ആരെന്ന ചോദ്യത്തിന് വിജയസാധ്യത മുൻനിർത്തുമ്ബോള്‍ നേതൃത്വതിന് ഉത്തരമില്ല.   കണ്ണൂർ മുൻ മേയർ ടി.ഒ മോഹനൻ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.ജയന്ത് എന്നീ പേരുകള്‍ ആദ്യഘട്ടത്തില്‍ ചർച്ചയ്ക്ക് വന്നെങ്കിലും സുധാകരനോളം പോരുന്നവരല്ല ഇവർ.   മറുവശത്ത് കെ.കെ.ശൈലജേയോ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയോ സി.പി.എം പരിഗണിച്ചേക്കാം. കൈവിട്ടു പോയ കണ്ണൂർ തിരിച്ചു പിടിക്കാൻ സി.പി.എം മാസങ്ങള്‍ക്കു മുൻപേ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.   ഈ സാഹചര്യത്തില്‍ ശക്തനായ ഒരു സ്ഥാനാർത്ഥി കണ്ണൂരില്ലെങ്കില്‍ സീറ്റ് നിലനിർത്തുക കോണ്‍ഗ്രസിന് പ്രയാസമാവും. 2019ല്‍ 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുധാകരൻ ജയിച്ചു കയറിയത്.

    Read More »
  • Kerala

    ഹൃദയാഘാതത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ മലയാളി നഴ്സ് മരണമടഞ്ഞു

    തിരുവല്ല: ഹൃദയാഘാതത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ മലയാളി നഴ്സ് മരണമടഞ്ഞു. ഓസ്ട്രേലിയയിലെ ജോർദാൻ സ്പ്രിംഗ്സിൽ താമസിക്കുന്ന, രജിസ്റ്റേർഡ് നഴ്സായ മിഷ ജിതിനാണ് (40)   മരണമടഞ്ഞത്. ഭർത്താവ്: ജിതിൻ ടി ജോർജ്ജ്,ഇസബെല്ല (12), ബെഞ്ചമിൻ (8) എന്നിവർ മക്കളാണ്. തിരുവല്ല സ്വദേശിനിയാണ്.

    Read More »
  • Kerala

    ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ ; സംഭവം കാഞ്ഞങ്ങാട്ട്

    കാസർകോട് : കാഞ്ഞങ്ങാട് ആവിക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആവിക്കര സ്വദേശി സൂര്യപ്രകാശ് ( 60), ഭാര്യ ഗീത ( 55 ), അമ്മ ലീല ( 90) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് സുചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. അയൽവാസികളാണ് മൂവരുടേയും മൃതദേഹം ആദ്യം കണ്ടത്. സൂര്യപ്രകാശിന്റെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിലും മറ്റ് രണ്ടുപേരുടെയും മൃതദേഹം കട്ടിലിലുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അമ്മയ്‌ക്കും ഭാര്യയ്‌ക്കും വിഷം നൽകിയ ശേഷം സൂര്യപ്രകാശ് തൂങ്ങിമരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.   പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബത്തിന് മറ്റ് സാമ്പത്തിക ബാദ്ധ്യതകളുണ്ടോ എന്ന കാര്യം വ്യക്തമല്ല. സൂര്യകാശിന്റെ രണ്ട് മക്കളും വിവാഹം കഴിച്ച് വേറെ സ്ഥലങ്ങളിൽ താമസിക്കുകയാണ്. മകനെ മരണവിവരം അറിയിച്ചിട്ടുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തിവരികയായിരുന്നു സൂര്യപ്രകാശ്.

    Read More »
  • Kerala

    ഒറ്റ യാത്രയില്‍ ആറ്റുകാല്‍ ക്ഷേത്രവും ഗുരുവായൂരും; സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുമായി കെഎസ്‌ആര്‍ടിസി

    കേരളത്തിൽ ഏറ്റവും കൂടുതല്‍ ആളുകൾ സന്ദർശനത്തിനെത്തുന്ന രണ്ടു ക്ഷേത്രങ്ങളാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രവും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും. ഈ രണ്ടിടങ്ങളിലും ഒരിക്കലെങ്കിലും ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കാത്ത വിശ്വാസികള്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഒന്ന് തൃശൂരിലും മറ്റൊന്ന് തിരുവനന്തപുരത്തും കിടക്കുന്നതു കൊണ്ട് പാക്കേജിന്‍റെയോ ഗ്രൂപ്പിന്‍റെയോ ഭാഗമല്ലാതെ പോകുമ്ബോള്‍ രണ്ടിടങ്ങളും സന്ദർശിച്ച്‌ മടങ്ങുക എളുപ്പമല്ല. എന്നാല്‍ ഗുരുവായൂരും ആറ്റുകാലും ഒറ്റയാത്രയില്‍ കണ്ടുമടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്‌ആര്‍ടിസി ഒരു സൂപ്പർഫാസ്റ്റ് ബസ് ആരംഭിച്ചിരിക്കുകയാണ്. ആറ്റുകാല്‍ ക്ഷേത്രനടയില്‍ നിന്നും ഗുരുവായൂരപ്പന്‍റെ സന്നിധിയിലേക്കുള്ള ആദ്യ സർവീസ് കൂടിയാണിത്. ആറ്റുകാല്‍ ക്ഷേത്രം- ഗുരുവായൂർ ബസ് രാത്രി 07:30 ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട്‌ആറ്റുകാല്‍ – തിരുവനന്തപുരം – കഴക്കൂട്ടം – ആറ്റിങ്ങല്‍ – ചാത്തന്നൂർ – കൊല്ലം – കരുനാഗപ്പള്ളി – കായംകുളം – ഹരിപ്പാട് – അമ്ബലപ്പുഴ – ആലപ്പുഴ – ചേർത്തല – എറണാകുളം – വൈറ്റില ഹബ് – ആലുവ – അങ്കമാലി – ചാലക്കുടി –…

    Read More »
  • Kerala

    ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരംഭിച്ചു;  ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി 

    തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ആരംഭിച്ചു. ഇന്ന് രാവിലെ എട്ട് മണിക്ക് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തില്‍ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി.ഉത്സവ ദിവസങ്ങളില്‍ ദർശനത്തിനും പൊങ്കാലയ്ക്കും പതിവിലുമധികം ഭക്തരെത്തുമെന്ന് കണക്കുകൂട്ടലില്‍ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ സജ്ജമാക്കിയത്. ഭക്തർക്ക് ക്യൂ നില്‍ക്കാനുള്ള ബാരിക്കേഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് അനാച്ഛാദനം ചെയ്തു. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകള്‍ ഒരുക്കങ്ങള്‍ പൂർത്തിയാക്കിയെന്ന് മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു.ഫെബ്രുവരി 25 നാണ് ആറ്റുകാല്‍ പൊങ്കാല.

    Read More »
Back to top button
error: