Month: February 2024
-
Kerala
വയനാട്ടില്‍ വന്യജീവി വിളയാട്ടം തുടരുന്നു; കടുവ കൊന്നു പശുവിന്റെ ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കി നാട്ടുകാര്‍; ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു; ചൊവ്വാഴ്ച ഉന്നതതലയോഗം
വയനാട്: കോണിച്ചിറയില്‍ കടുവ പശുവിനെ കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് കടുവ പശുവിനെ കടിച്ചുകൊന്നത്. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അവസ്ഥയാണ്. ചര്‍ച്ചയല്ല പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടകാരുടെ ആവശ്യം. കടുവ കൊന്ന പശുവിന്റെ ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കിയാണ് നാട്ടുകാരുടെ പ്രതിഷേധം. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. 20ാം തീയതിയാണ് യോഗം. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരും വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു. ചെമ്പ്ര, കുറുവ ദ്വീപ് എന്നീ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് താത്കാലികമായി അടച്ചത്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായാണ് പുല്‍പ്പള്ളി ടൗണില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. അയിരക്കണിക്കിന് പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.പ്രതിഷേധത്തിനിടെ വനം വകുപ്പ്…
Read More » -
Local
മാണി സാറിന്റെ കല്ലറയില്‍ പൂക്കളര്‍പ്പിച്ച് ചാഴികാടന്റെ പ്രചാരണത്തിന് തുടക്കം
കോട്ടയം: ഏതു പ്രതിസന്ധിയേയും മറികടക്കാന്‍ കെ എം മാണി പകര്‍ന്ന ഊര്‍ജ്ജം എന്നും സഹായിച്ചിരുന്നുവെന്ന് തോമസ് ചാഴികാടന്‍ എംപി. അദ്ദേഹം പകര്‍ന്നു നല്‍കിയ ധൈര്യത്തിലാണ് പൊതുരംഗത്തേക്ക് എത്തിയതെന്നും എംപി പറഞ്ഞു. ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷം പാലായില്‍ കെഎം മാണിയുടെ കബറിടത്തില്‍ എത്തി പ്രാര്‍ത്ഥിച്ച ശേഷം പ്രതികരിക്കുകയായിരുന്നു തോമസ് ചാഴികാടന്‍ എംപി. 1991ല്‍ തന്റെ ഇളയ സഹോദരന്റെ മരണത്തിന് പിന്നാലെ കെ എം മാണിയാണ് രാഷ്ട്രീയത്തിലേക്ക് തന്നെ കൊണ്ടുവന്നത്. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകുമെന്ന് താന്‍ വിചാരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം നിയമസഭയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പരിശീലനവും നല്‍കിയെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു. കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പിലും കെ എം മാണിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇത്തവണ ലോക്‌സഭയിലേക്ക് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയായിരുന്നു. കെഎം മാണിയുടെ കല്ലറയില്‍ പൂക്കള്‍ അര്‍പ്പിച്ച് അദേഹം പ്രാര്‍ത്ഥനയും നടത്തി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി,…
Read More » -
Local
നടുവൊടിഞ്ഞ ജനം സഹികെട്ട് റോഡിലിറങ്ങി കുഴിയടച്ചു
കോട്ടയം: നാട്ടിലെ റോഡിലാകെ ജലനിധി കുഴി. കുഴിയില്‍ ചാടി നടുവൊടിഞ്ഞ നാട്ടുകാര്‍ ഒടുവില്‍ സഹികെട്ട് റോഡിലെ കുഴികള്‍ അടച്ചു. മണര്‍കാട് പഞ്ചായത്തിലെ കോട്ടമുറി-പായിപ്രപടി റോഡിലെ കുഴികളാണു നാട്ടുകാരുടെയും കോട്ടമുറി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അടച്ചത്. മണര്‍കാട് – തിരുവഞ്ചൂര്‍ റോഡില്‍ നിന്നുള്ള ഇടറോഡാണ് ഇതെങ്കിലും കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്ന റോഡാണിത്. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതിലെ കടന്നുപോകുന്നത്. മാസങ്ങള്‍ക്കു മുമ്പാണ് ജലനിധി പദ്ധതിക്കായി റോഡ് കുഴിച്ചത്. റോഡിന്റെ ഒരു വശത്തുകൂടെ പൈപ്പ് ഇട്ടതിനൊപ്പം, വീടുകളിലേക്കു കണക്ഷന്‍ നല്‍കാന്‍ തുടര്‍ച്ചയായി റോഡ് കുറുകെ മുറിച്ചതും പ്രദേശവാസികള്‍ക്കു ദുരിമായി. വലിയ കട്ടിങ്ങുകള്‍ രൂപപ്പെട്ടതോടെ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. ഇതിനുപുറമേ പൊടിശല്യവും രൂക്ഷമായി. പൈപ്പിട്ടെങ്കിലും കുടിവെള്ളത്തെക്കാള്‍ കൂടൂതല്‍ വന്നത് കാറ്റുമാത്രമാണെന്ന ആക്ഷേപവുമുണ്ട്. ദുരിതം വര്‍ധിച്ചതോടെ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതരെയും പഞ്ചായത്ത് മെമ്പറെയും പരാതിയുമായി സമീപിച്ചുവെങ്കിലും കൈയൊഴിഞ്ഞു. വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് അധികൃതരും പരസ്പരം പഴിചാരി…
Read More » -
Kerala
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും; സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് ആരംഭിക്കും. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കുംഭ മാസത്തിലെ പൂരം നാളായ 25 നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്. 27ന് ഉത്സവം അവസാനിക്കും. വൈകീട്ട് ആറിന് ആരംഭിക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്‌കാരം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് സമ്മാനിക്കും. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള വ്രതം ആരംഭിക്കും. പൊങ്കാല മഹോത്സവ ദിവസമായ 25 ന് രാവിലെ 10.30 യ്ക്ക് അടുപ്പുവെട്ട്, ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം, രാത്രി 7.30 യ്ക്ക് കുത്തിയോട്ട ബാലന്മാര്‍ക്കുള്ള ചൂരല്‍കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളത്ത് എന്നിവയാണ് അന്നത്തെ ചടങ്ങുകള്‍. 26 ന് രാവിലെ എട്ടുമണിക്ക് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം…
Read More » -
India
പവറ് വിടാതെ അജിത് പവാര്‍; ചെറിയച്ഛന്റെ തട്ടകത്തില്‍ ഭാര്യയെ രംഗത്തിറക്കും
മുംബൈ: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുക ബാരാമതിയിലായിരിക്കുമെന്ന് സൂചന. ശരദ് പവാറിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം നടന്നേക്കും. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയാണ് ബാരാമതിയിലെ നിലവിലെ എംപി. ഇവിടെ തന്റെ ഭാര്യ സുനേത്ര പവാറിനെ മത്സരത്തിനിറക്കുമെന്ന് കഴിഞ്ഞ ദിവസം അജിത് പവാര്‍ സൂചന നല്‍കി. ഇതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആളാണ് ഇവിടെ സ്ഥാനാര്‍ഥിയാകുകയെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും അജിത് പവാര്‍ പറയുകയുണ്ടായി. 2009 മുതല്‍ സുപ്രിയ സുലെ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് വരുന്ന മണ്ഡലമാണിത്. അതിന് മുമ്പ് ദീര്‍ഘകാലം അജിതിന്റെ ചെറിയച്ഛന്‍ ശരദ്പവാറായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിത്. അജിത് പവാറും ബാരാമതിയില്‍ എംപിയായിരുന്നിട്ടുണ്ട്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. വെള്ളിയാഴ്ച അജിത് പവാറിന്റെ പ്രസ്താവന കൂടി വന്നതോടെ അവര്‍ മണ്ഡലത്തില്‍ എന്‍സിപി സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍സിപി ഔദ്യോഗിക പക്ഷമായി അജിത് പവാര്‍ പക്ഷത്തെ…
Read More » -
Crime
26 ലക്ഷത്തിന്റെ സ്വര്‍ണക്കവര്‍ച്ച നുണ; ബാഗ് ഒളിപ്പിച്ചത് ബാങ്ക് മാനേജര്‍ തന്നെ
എറണാകുളം: മുഖത്ത് കുരുമുളകു പൊടി വിതറി സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജരില്‍ നിന്ന് 26 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു എന്ന പരാതി വ്യാജം. മുളകുപൊടി വിതറി ആക്രമണം നടത്തി എന്നത് സ്വര്‍ണം കവരാനുള്ള നുണക്കഥയായിരുന്നു എന്നും സ്വര്‍ണവും ബാഗും ഒളിപ്പിച്ചത് ധനകാര്യ സ്ഥാപനത്തിന്റെ മാനേജരായ തൃക്ക ഗുരുവായൂര്‍ കിഴക്കേതില്‍ രാഹുല്‍ രഘുനാഥ് (28) തന്നെ ആയിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. മോഷണം നടന്നുവെന്നു പറയുന്ന സ്ഥലത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം അടങ്ങിയ ബാഗ് പൊലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ വാഴപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന സെക്യൂര്‍ നിധി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജരായ രാഹുല്‍ രഘുനാഥിനെ വ്യാഴാഴ്ച തൃക്ക ക്ഷേത്രത്തിനു സമീപം സ്‌കൂട്ടറില്‍ എത്തിയ രണ്ടംഗ സംഘം ആക്രമിച്ച് 26 ലക്ഷം രൂപയോളം വിലവരുന്ന 630 ഗ്രാം സ്വര്‍ണം കവര്‍ന്നു എന്നായിരുന്നു പരാതി. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു ആക്രമണവും മോഷണവും സ്വര്‍ണം കവരാന്‍ രാഹുല്‍ തന്നെ സൃഷ്ടിച്ച…
Read More » -
Kerala
കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവുമായി പ്രതിഷേധം; പുല്‍പ്പള്ളിയില്‍ വനംവകുപ്പ് ജീപ്പിന്റെ കാറ്റഴിച്ചുവിട്ടു
വയനാട്: കാട്ടാനയുടെ ആക്രമത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ഇന്നലെ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുല്‍പ്പള്ളി ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. വനംവകുപ്പിന്റെ ജീപ്പ് പ്രതിഷേധക്കാര്‍ തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ക്ക് നേരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു. ജീപ്പ് കടത്തിവിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ജീപ്പിന് നേരെ ആക്രമണം നടത്തിയത്. ജീപ്പ് മറിച്ചിടാനും ശ്രമം നടത്തിയിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിട്ടും ഷീറ്റുകള്‍ വലിച്ചുകീറിയുമാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കടുവയുടെ ആക്രമണത്തില്‍ ചത്ത പശുവിന്റെ ജഡവും പുല്‍പ്പള്ളിയില്‍ എത്തിച്ചും പ്രതിഷേധം നടത്തി. ട്രാക്ടറില്‍ എത്തിച്ച പശുവിന്റെ ജഡം വനം വകുപ്പിന്റെ ജീപ്പിന് മുകളില്‍ കയറ്റിവെക്കുകയും ചെയ്തു. വനംവകുപ്പിന്റെ ജീപ്പില്‍ റീത്തും നാട്ടുകാര്‍ വെച്ചിരുന്നു. വയനാട് കേണിച്ചിറയിലാണ് കടുവയുടെ ആക്രമണത്തില്‍ പശു ചത്തത്.വാഴയില്‍ ഗ്രേറ്ററിന്റെ പശുവിനെയാണ് കടുവ കൊന്നത്. വീടിന് സമീപം കെട്ടിയ പശുവിനെയാണ് കൊന്നത്. അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം സ്വീകരിക്കാന്‍ നിബന്ധനകള്‍ വെച്ചിരിക്കുകയാണ് ബന്ധുക്കള്‍. നഷ്ടപരിഹാരം, കുടുംബത്തില്‍ ഒരാള്‍ക്ക്…
Read More » -
Kerala
സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ‘പ്രമുഖ പ്രളയം’; ശൈലജയും മുകേഷും വിജയരാഘവനും ഐസക്കും കളത്തിലേക്ക്
കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളില്‍ ധാരണയായി. സിപിഎം മത്സരിക്കുന്ന 15 മണ്ഡലങ്ങളില്‍ അതത് ജില്ലാ കമ്മറ്റികള്‍ സിപിഎം സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച്, സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്ത പട്ടികയിലെ പേരുകളാണ് പുറത്ത് വന്നത്. പോളിറ്റ്ബ്യൂറോ അംഗം, എംഎല്‍എമാര്‍, ജില്ലാ സെക്രട്ടറിമാര്‍ മുതിര്‍ന്ന നേതാക്കള്‍ അടക്കം പ്രമുഖരെയാണ് സിപിഎം മത്സരരംഗത്തിറക്കുന്നത്. പരിചയസമ്പന്നരെ കളത്തിലിറക്കി പരമാവധി സീറ്റുറപ്പാക്കാനാണ് സിപിഎം നീക്കം. കൊല്ലത്ത് നടനും എംഎല്‍എയുമായ മുകേഷ് മത്സരിക്കാനാണ് ധാരണ. പത്തനംതിട്ടയില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ തോമസ് ഐസക്ക് ആലപ്പുഴയില്‍ സിറ്റിംഗ് എംപി എ എം ആരിഫ് എന്നിവര്‍ മത്സരിക്കാനാണ് ധാരണ. പാലക്കാട്ട് എ വിജയരാഘവന്‍ മത്സര രംഗത്തേക്ക് വരും. ആലത്തൂര്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കാനാണ് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണയായത്. ‘അത് അവര്, അവരുടെ കമ്പനി, അവരൊക്കെ നോക്കും’, ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല; വീണയുടെ ഹര്‍ജി തള്ളിയതില്‍ ഗോവിന്ദന്‍ കോഴിക്കോട്ട് മുതിര്‍ന്ന നേതാവ് എളമരം കരീം മത്സരിക്കുമെന്നാണ് സൂചന. ജില്ലാ…
Read More » -
Crime
കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തു; വീട് അടിച്ച് തകര്‍ത്ത് അക്രമികള്‍
തിരുവനന്തപുരം: പെരുമാതുറയില്‍ കഞ്ചാവ് മാഫിയ വീട് അടിച്ച് തകര്‍ത്തു. അക്രമികള്‍ വീട്ടുകാരെയും ആക്രമിച്ചു. വീട്ടുകാര്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. പുതുക്കുറിച്ചി സ്വദേശി നദീറയുടെ വീടാണ് അടിച്ചുതകര്‍ത്തത്. കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്ന് വീട്ടുകാര്‍ പറയുന്നു. സമീപവാസികളായ ഷിബിന്‍, നിബിന്‍, കൈഫ് എന്നിവരാണ് വീട് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആളില്ലാത്ത സമയത്ത് വീട്ടിന്റെ മതില്‍ ചാടി കടന്നായിരുന്നു ആക്രമണം. ബഹളം കേട്ട് ഓടിയെത്തിയ നദീറയെ ഇവര്‍ ചീത്തവിളിക്കുകയും ആക്രമിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. പരാതി നല്‍കിയതറിഞ്ഞ സംഘം രാത്രി 8 മണിയോടെ വീട്ടിലെത്തി ജനലുകളും കസേരകളും അടിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നിരവധി കേസുകള്‍ പ്രതികളാണ് അക്രമികളെന്ന് പൊലീസ് പറഞ്ഞു.
Read More »
