KeralaNEWS

ആറ്റുകാല്‍ പൊങ്കാല മഹോത്സവം ആരംഭിച്ചു;  ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി 

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ആരംഭിച്ചു. ഇന്ന് രാവിലെ എട്ട് മണിക്ക് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവ ചടങ്ങുകള്‍ ആരംഭിച്ചത്.

ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തില്‍ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി.ഉത്സവ ദിവസങ്ങളില്‍ ദർശനത്തിനും പൊങ്കാലയ്ക്കും പതിവിലുമധികം ഭക്തരെത്തുമെന്ന് കണക്കുകൂട്ടലില്‍ വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ സജ്ജമാക്കിയത്. ഭക്തർക്ക് ക്യൂ നില്‍ക്കാനുള്ള ബാരിക്കേഡുകളുടെ നിർമ്മാണവും പൂർത്തിയാക്കി. ആറ്റുകാല്‍ ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് അനാച്ഛാദനം ചെയ്തു.

Signature-ad

പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകള്‍ ഒരുക്കങ്ങള്‍ പൂർത്തിയാക്കിയെന്ന് മന്ത്രി വി ശിവൻകുട്ടിയും അറിയിച്ചു.ഫെബ്രുവരി 25 നാണ് ആറ്റുകാല്‍ പൊങ്കാല.

Back to top button
error: