ഈ രണ്ടിടങ്ങളിലും ഒരിക്കലെങ്കിലും ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കാത്ത വിശ്വാസികള്‍ ചുരുക്കമായിരിക്കും. എന്നാല്‍ ഒന്ന് തൃശൂരിലും മറ്റൊന്ന് തിരുവനന്തപുരത്തും കിടക്കുന്നതു കൊണ്ട് പാക്കേജിന്‍റെയോ ഗ്രൂപ്പിന്‍റെയോ ഭാഗമല്ലാതെ പോകുമ്ബോള്‍ രണ്ടിടങ്ങളും സന്ദർശിച്ച് മടങ്ങുക എളുപ്പമല്ല.
എന്നാല്‍ ഗുരുവായൂരും ആറ്റുകാലും ഒറ്റയാത്രയില്‍ കണ്ടുമടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്‌ആര്‍ടിസി ഒരു സൂപ്പർഫാസ്റ്റ് ബസ് ആരംഭിച്ചിരിക്കുകയാണ്. ആറ്റുകാല്‍ ക്ഷേത്രനടയില്‍ നിന്നും ഗുരുവായൂരപ്പന്‍റെ സന്നിധിയിലേക്കുള്ള ആദ്യ സർവീസ് കൂടിയാണിത്.
ആറ്റുകാല്‍ ക്ഷേത്രം- ഗുരുവായൂർ ബസ്
രാത്രി 07:30 ന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട്‌ആറ്റുകാല്‍ – തിരുവനന്തപുരം – കഴക്കൂട്ടം – ആറ്റിങ്ങല്‍ – ചാത്തന്നൂർ – കൊല്ലം – കരുനാഗപ്പള്ളി – കായംകുളം – ഹരിപ്പാട് – അമ്ബലപ്പുഴ – ആലപ്പുഴ – ചേർത്തല – എറണാകുളം – വൈറ്റില ഹബ് – ആലുവ – അങ്കമാലി – ചാലക്കുടി – പുതുക്കാട് – തൃശൂർ – കുന്നംകുളം വഴി പുലർച്ചെ 04:15 ന് ഗുരുവായൂർ എത്തിച്ചേരുന്നു. 8 മണിക്കൂ്ർ 45 മിനിറ്റാണ് യാത്രാ സമയം. ടിക്കറ്റ് നിരക്ക് 395 രൂപ.
ഗുരുവായൂർ- ആറ്റുകാല്‍ക്ഷേത്രം
ഗുരുവായൂരില്‍ നിന്നും നിന്നും ഉച്ചയ്ക്ക് 01:15ന് ആറ്റുകാലിലേക്കുള്ള ബസ് ആരംഭിക്കും. രാത്രി 10.40ന് ബസ് ആറ്റുകാലില്‍ എത്തും.
ഗുരുവായൂർ – കുന്നംകുളം – തൃശൂർ – പുതുക്കാട് – ചാലക്കുടി – അങ്കമാലി – ആലുവ – എറണാകുളം – വൈറ്റില ഹബ് – ചേർത്തല – ആലപ്പുഴ – അമ്ബലപ്പുഴ – ഹരിപ്പാട് – കായംകുളം – കരുനാഗപ്പള്ളി – കൊല്ലം – ചാത്തന്നൂർ – ആറ്റിങ്ങല്‍ – കഴക്കൂട്ടം – തിരുവനന്തപുരം – ആറ്റുകാല്‍ വഴിയാണ് യാത്ര. 9 മണിക്കൂർ 25 മിനിറ്റ് യാത്രാ സമയം. ടിക്കറ്റ് നിരക്ക് 395 രൂപ.