KeralaNEWS

പത്തനംതിട്ട പോയി; എറണാകുളത്ത് നിന്നും മത്സരിക്കാനൊരുങ്ങി അനില്‍ ആന്റണി

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ് ആണെന്ന് ഏറെക്കുറെ ഉറപ്പിച്ച സ്ഥിതിക്ക് എറണാകുളത്ത് നിന്നും മത്സരിക്കാനൊരുങ്ങി അനില്‍ ആന്റണി.

ക്രൈസ്തവസമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ അനില്‍ അനുയോജ്യമായിരിക്കുമെന്നാണ് പർട്ടി നേതൃത്വത്തിന്റെയും വിലയിരുത്തല്‍. കുറച്ചുനാളായി ജില്ലയിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് അനില്‍ ആന്റണി.

Signature-ad

എറണാകുളം മണ്ഡലത്തേക്കാള്‍, ജില്ലയുടെ കിഴക്കന്‍മേഖല ഉള്‍പ്പെടുന്ന ചാലക്കുടിയായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നു കരുതുന്ന നേതാക്കളുമുണ്ട്. തൃശ്ശൂരില്‍ സുരേഷ് ഗോപി വരുമ്ബോള്‍ സാമുദായിക സന്തുലനത്തിനായി ചാലക്കുടിയില്‍ ക്രൈസ്തവസമുദായത്തില്‍നിന്നുള്ള സ്ഥാനാര്‍ഥിവേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞതവണ അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്ത് 15 ശതമാനത്തോളം  വോട്ടുകള്‍ നേടിയിരുന്നു.

ആലപ്പുഴയില്‍ ക്രൈസ്തവവോട്ടുകളുടെ ഏകീകരണത്തിന് അനിലിനു സാധിക്കുമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. എന്നാൽ അനിലിന് താൽപ്പര്യം എറണാകുളമെന്നാണ് സൂചന.

Back to top button
error: