Month: February 2024

  • Kerala

    ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന യുവാവ് പിടിയില്‍

    കൊല്ലം: വീട്ടമ്മയുടെ രണ്ടര പവന്റെ മാല പൊട്ടിച്ചു കടന്ന യുവാവ് പിടിയില്‍. ചവറ സ്വദേശി അലൻ (44) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. അമ്ബഴവയല്‍ സ്വദേശിനി ഇന്ദിരയുടെ മാലയാണ് പ്രതി ബൈക്കിലെത്തി പൊട്ടിച്ചു കടന്നത്. കഴിഞ്ഞ ദിവസം കടവൂർ ക്ഷേത്രത്തിലെ വിളക്ക് ഘോഷയാത്ര കടന്നുപോയ സമയം ബൈക്കിലെത്തിയ അലൻ ഇന്ദിരയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ പിടികൂടിയത്.

    Read More »
  • Kerala

    വയനാട്ടില്‍ ഭാര്യയെ വെട്ടിക്കൊന്ന് യുവാവിന്റെ ആത്മഹത്യാ ശ്രമം

    കല്‍പറ്റ: വയനാട്ടില്‍ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പനമരം കൊളത്താറ കോളനിയിലെ ആതിര(35) ആണു കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവായ ബാബു ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പനമരം പൊലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

    കാസർകോട്: സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനന്‍ പരിധിയിലെ മൗക്കോട് സ്വദേശി കെ വി പ്രദീപ് കുമാര്‍ (41) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പ്രദീപ് കുമാറും അയല്‍വാസിയും തമ്മില്‍ മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഇതിന് ശേഷം യുവാവിന്റെ സഹോദരന്‍ എത്തിയാണ് ഇവരെ തിരിച്ചയച്ചത്. പിന്നീട് ശനിയാഴ്ച വൈകീട്ട് 5.30 മണിയോടെ വീണ്ടും തര്‍ക്കമുണ്ടാവുകയും പ്രദീപിനെ സുഹൃത്ത് കുത്തി വീഴ്ത്തുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന പ്രദീപിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    കാട്ടാനയാക്രമണത്തില്‍ മരിച്ച അജീഷിന്‍റെ കുടുംബത്തിന് കര്‍ണാടകയുടെ15 ലക്ഷം 

    ബംഗളൂരു: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ കർണാടക സർക്കാർ.15 ലക്ഷം രൂപയാണ് നൽകുക. കർണാടക വനം മന്ത്രിയാണ് വാർത്താക്കുറിപ്പിലൂടെ ഈ വിവരം അറിയിച്ചത്. കർണാടക റേഡിയോക്കോളർ ഘടിപ്പിച്ച ബേലൂർ മഖ്ന എന്ന ആനയാണ് വയനാട്ടിലെത്തി അജീഷിനെ ആക്രമിച്ചത്. രാവിലെ പണിക്കാരെ കൂട്ടാൻ പോയ അജീഷിനെയാണ് ആന ആക്രമിച്ചത്. ആക്രമണത്തില്‍ നിന്ന് രക്ഷപെടാൻ ശ്രമിച്ചെങ്കിലും മതില്‍ തകർത്ത് വന്ന് ആന ഇയാളെ ചവിട്ടിക്കൊല്ലുകയായിരുന്നു.

    Read More »
  • Sports

    ഒന്നാം സ്ഥാനത്ത് നിന്നിരുന്ന  കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനി അവസാന ആറിൽ വരാൻ  പെടാപ്പാട് പെടേണ്ടി വരും

    കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡിസംബറിലെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ജനുവരി ഇടവേളയ്ക്ക് ശേഷം ലീഗ് പുനരാരംഭിച്ചപ്പോള്‍ തിരിച്ചടികള്‍ മാത്രമാണ് ടീമിനെ തേടി എത്തുന്നത്. തുടര്‍ച്ചയായി മൂന്നു തോല്‍വികളുമായി നിലംതൊടാതെ നിന്ന ചെന്നൈയ്ന്‍ എഫ്‌സിയോട് അവരുടെ നാട്ടില്‍ പോയി നാണംകെട്ടതോടെ ഈ വര്‍ഷത്തെ മൂന്നാമത്തെ തുടര്‍തോല്‍വിയാണ് ഇവാന്‍ വുക്കുമനോവിച്ചിന്റെ ടീം ഏറ്റുവാങ്ങിയത്. ഈ തോല്‍വിയോടെ ഒന്നില്‍ നിന്ന് ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലില്‍ എത്തി നില്‍ക്കുന്നു. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുണ്ടെങ്കിലും നാലാംസ്ഥാനം സുരക്ഷിതമല്ല. അഞ്ചാംസ്ഥാനത്തുള്ള മുംബൈ സിറ്റി  25 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.   മുംബൈ അടുത്ത കളികള്‍ ജയിച്ച് ബ്ലാസ്റ്റേഴ്‌സിനെ അഞ്ചിലേക്ക് വീഴ്ത്താനാണ് സാധ്യത. പ്ലേഓഫിലേക്ക് ആറു ടീമുകള്‍ക്ക് സാധ്യത ഉണ്ടെന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒരേയൊരു ആശ്വാസം. നിലവില്‍ ആറാംസ്ഥാനത്ത് നില്‍ക്കുന്ന ജെംഷഡ്പൂര്‍ എഫ്‌സിയും മഞ്ഞപ്പടയും തമ്മിലുള്ള വ്യത്യാസം 7 പോയിന്റ് മാത്രമാണെന്നതും ചങ്കിടിപ്പേറ്റുന്നു.   ഏഴു മുതല്‍…

    Read More »
  • Kerala

    പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തില്‍ മൂന്നുപേർക്ക് പരിക്ക്

    പത്തനംതിട്ട: മൂഴിയാറില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നുപേർക്ക് പരിക്ക്. കാടിനുള്ളില്‍ നിന്ന് തേൻ ശേഖരിച്ച്‌ തിരികെ വരുകയായിരുന്ന ആദിവാസി കുടുംബത്തിന് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. സജിത്ത് (24), സജിത്തിന്റെ അമ്മ അനിത, അച്ഛൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. സജിത്തും കുടുംബവും സഞ്ചരിച്ച ഇരുചക്രവാഹനത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം.ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

    Read More »
  • Kerala

    തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി

    തിരുവനന്തപുരം: പേട്ടയിൽ നിന്നും രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്ബതികളുടെ മകളെയാണ് കാണാതായിരിക്കുന്നത്. ഹൈദ്രാബാദ് എല്‍ പി നഗർ സ്വദേശികളാണ് ഇവർ.മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് ഈ കുട്ടിയും ഉറങ്ങാൻ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് വ്യാപകമായി പരിശാധന നടത്തുകയാണ്. ഒരു ആക്റ്റീവ സ്കൂട്ടർ സമീപത്ത് വന്നിരുന്നതായി മൊഴിയുണ്ട്.സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ  പരിശോധിച്ചാണ് പോലീസ് അന്വേഷണം.

    Read More »
  • Kerala

    സംസ്ഥാനത്ത് പൊള്ളുന്ന ചൂട്: താപനില 37 ഡിഗ്രിയിലെത്തി, സൂര്യാഘാതത്തിന് സാധ്യത; 4 ജില്ലകളില്‍ മുന്നറിയിപ്പ്

        സംസ്ഥാനം ചുട്ടുപൊള്ളുന്നു. ഇന്ന് (തിങ്കൾ) സംസ്ഥാനത്തെ 4 ജില്ലകളില്‍ താപനില വീണ്ടും ഉയരും. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ചൂട് കൂടും. നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 18, 19 തിയതികളില്‍ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും പകല്‍ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വേനല്‍ കടുത്തതോടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരപട്ടണമായ പുനലൂരും പരിസര പ്രദേശങ്ങളും കടുത്ത ചൂടിലേക്ക്. നഗരത്തില്‍ സൂര്യാഘാതത്തിന് സാധ്യത. നഗര ത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി താരതമ്യേന താഴ്ന്ന പ്രദേശമായ കലയനാട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥാപിച്ചിട്ടുള്ള താപമാപിനിയില്‍ കഴിഞ്ഞദിവസം 37 ഡിഗ്രി ചൂടു രേഖപ്പെടുത്തി…

    Read More »
  • India

    വിദ്യാർത്ഥികള്‍ സഞ്ചരിച്ച ടെംമ്ബോയിൽ ട്രക്കിടിച്ച്  നാല് പേർക്ക് ദാരുണാന്ത്യം; സംഭവം മഹാരാഷ്ട്രയിൽ

    മുംബൈ: വിദ്യാർത്ഥികള്‍ സഞ്ചരിച്ച ടെംമ്ബോയിൽ ട്രക്കിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ നന്ദ്ഗാവ് ഖണ്ടേശ്വറിലാണ് സംഭവം. പത്തു പേർക്ക് പരിക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. അമരാവതിയില്‍ നിന്നുളള വിദ്യാർത്ഥികളായ ക്രിക്കറ്റ് ടീം അംഗങ്ങളടക്കം 21 പേരായിരുന്നു ടെമ്ബോ വാഹനത്തിലുണ്ടായിരുന്നത്. യവറ്റ്മലിലേക്ക് ക്രിക്കറ്റ് മത്സരത്തിനായി പോകുകയായിരുന്നു സംഘം. വാഹനത്തിലുണ്ടായിരുന്ന 21 പേരില്‍ നാല് പേർ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമാണ്. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ട്രക്കിന്റെ അമിതവേഗതയാണ് അപകടകാരണം എന്നാണ് സൂചന.

    Read More »
  • Kerala

    ഉത്സവത്തിനിടെ ആന വിരണ്ടോടി; ചെന്നു നിന്നത് ഉടമയുടെ വീട്ടിൽ

    കൊല്ലം: ഉത്സവത്തിനിടെ ആന വിരണ്ടോടി. കൊല്ലം ചിറക്കരയിലാണ് സംഭവം. ചിറക്കര ദേവീക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുവന്ന ചിറക്കര ദേവനാരായണനാണ് വിരണ്ടോടിയത്.ഒടുവില്‍ ഉടമയുടെ വീട്ടിലെത്തിയാണ് ആന നിന്നത്. കഴിഞ്ഞ ദിവസം ചങ്ങരംകുളം ചിറവല്ലൂർ ചന്ദനക്കുടം നേർച്ചയ്‌ക്കിടെ ആന ഇടഞ്ഞിരുന്നു. ചിറവല്ലൂർ സെന്ററില്‍ വച്ചായിരുന്നു സംഭവം. നേർച്ചയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കാഴ്ച വരവിനിടയിലാണ് ആന ഇടഞ്ഞത്. പുലർച്ചെ ഒരു മണിയോടെയാണ് പുള്ളൂട്ട് കണ്ണൻ എന്ന ആന ഇടഞ്ഞത്. പുറത്തുണ്ടായിരുന്ന മൂന്നുപേരെയും ആന കുടഞ്ഞിട്ടു.വീഴ്ചയിൽ  ഒരാള്‍ക്ക് നിസാര പരിക്കേറ്റു.

    Read More »
Back to top button
error: