കാസർകോട്: സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനന് പരിധിയിലെ മൗക്കോട് സ്വദേശി കെ വി പ്രദീപ് കുമാര്‍ (41) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ പ്രദീപ് കുമാറും അയല്‍വാസിയും തമ്മില്‍ മദ്യലഹരിയില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്ന് പറയുന്നു. ഇതിന് ശേഷം യുവാവിന്റെ സഹോദരന് എത്തിയാണ് ഇവരെ തിരിച്ചയച്ചത്.
പിന്നീട് ശനിയാഴ്ച വൈകീട്ട് 5.30 മണിയോടെ വീണ്ടും തര്‍ക്കമുണ്ടാവുകയും പ്രദീപിനെ സുഹൃത്ത് കുത്തി വീഴ്ത്തുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന പ്രദീപിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.