Month: February 2024

  • Sports

    തകര്‍പ്പൻ സെഞ്ചുറിയുമായി സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും;ആന്ധ്രക്കെതിരെ ഒന്നാം ഇന്നിങ്‌സ്  ലീഡ് നേടി കേരളം

    വിജയനഗരം: സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ചുറികളുടെ മികവില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്കെതിരെ കേരളത്തിന് കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആന്ധ്രയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 272 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.242 റണ്‍സിന്റെ  ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളം നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിനായി സച്ചിൻ ബേബിയാണ് ആദ്യം സെഞ്ചുറിയിലെത്തിയത്. രണ്ടാം ദിനം 87 റണ്‍സെടുത്തിരുന്ന സച്ചിൻ 113 റണ്‍സെടുത്ത് പുറത്തായി. മനീഷ് ഗോല്‍മാരുവിന്റെ പന്തില്‍ സച്ചിനെ കെ നിതീഷ് കുമാർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സെഞ്ചുറി നേടിയതോടെ സച്ചിൻ ബേബി രഞ്ജി സീസണിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഏഴ് മത്സരങ്ങളില്‍ നാലു സെഞ്ചുറിയും നാല് ഫിഫ്റ്റിയും അടക്കം 822 റണ്‍സാണ് ഈ സീസണില്‍ സച്ചിൻ അടിച്ചെടുത്തത്.860 റണ്‍സടിച്ച റിക്കി ഭൂയി മാത്രമാണ് റണ്‍വേട്ടയില്‍ സച്ചിന്…

    Read More »
  • NEWS

    ഇന്ത്യയിലേക്ക്‌ ക്രൂഡ് ഓയില്‍ കൊണ്ടുവന്ന ടാങ്കറിനുനേരെ ഹൂതി ആക്രമണം; അമേരിക്ക പറന്നിറങ്ങി

    ഏഡൻ :ഇന്ത്യയിലേക്ക്‌ ക്രൂഡ് ഓയില്‍ കൊണ്ടുവന്ന ടാങ്കറിനുനേരെ ഹൂതി ആക്രമണം. ബ്രിട്ടീഷ് എണ്ണക്കപ്പലായ പൊള്ളക്‌സിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്‌യ സാരി വെളിപ്പെടുത്തി. ഇതിന് പിന്നാലെ അമേരിക്ക നടത്തിയ ആക്രമണത്തിൽ 11-ഓളം ഹൂതി പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയായിരുന്നു ആക്രമണം. യമൻ തലസ്ഥാനമായ സനയുടെ തെക്കുപടിഞ്ഞാറുള്ള അല്‍മുഖ തുറമുഖ നഗരത്തില്‍നിന്നും 130 കിലോമീറ്റർ അകലെയായിരുന്നു ആക്രമണമെന്ന്‌ ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻ സ്ഥിരീകരിച്ചു. പനാമ പതാക വഹിക്കുന്ന കപ്പല്‍ ഏഥന്‍സിലെ സീ ട്രേഡ് മറൈന്‍ എസ്‌എയുടെ ഉടമസ്ഥതയിലുള്ളതാണ്. ചരക്ക് കപ്പലിന്റെ ഇടതുവശത്ത്  മിസൈല്‍ ഇടിച്ചതായി അമേരിക്കന്‍ പ്രതിരോധ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ഹൂതി ആക്രമണങ്ങളില്‍ നിന്ന് ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ സംരക്ഷിക്കാനായി നാവികദൗത്യം ഔദ്യോഗികമായി ആരംഭിക്കുന്നത് ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ബ്രസല്‍സില്‍ യോഗം ചേരും.

    Read More »
  • NEWS

    അബുദാബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രം സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി

    അബുദാബി ബാപ്‌സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിന്റെ  ചിത്രങ്ങള്‍ ബി ജെ പി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് പങ്കുവച്ചിരിക്കുന്നത്. വിശ്വാസികള്‍ക്കായി ഈ മാസം 14 നാണ് ബാപ്‌സ് ക്ഷേത്രം തുറന്ന് കൊടുത്തത്. 2019 ലായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ക്ഷേത്രത്തിന്റെ പ്രധാനപ്പെട്ട ആകര്‍ഷണം യു എ ഇയിലെ ഏഴ് എമറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന 7 ഗോപുരങ്ങളാണ്.

    Read More »
  • India

    ഒഴിവ് അറുപതിനായിരം; യു.പി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതിയത് 50 ലക്ഷം യുവാക്കള്‍

    ലഖ്നോ: യു.പി പൊലീസിലെ 60,000 ഒഴിവുകളിലേക്ക് പരീക്ഷയെഴുതിയത് 50 ലക്ഷത്തിലേറെ ഉദ്യോഗാർഥികള്‍. ശനി, ഞായർ ദിവസങ്ങളിലായാണ് നാല് ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തിയത്. യു.പിയിലെ 75 ജില്ലകളില്‍ 2385 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. പരീക്ഷയെഴുതാനെത്തിയ യുവാക്കളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ റെയില്‍വേ സ്റ്റേഷനുകളുടെയും മറ്റും ചിത്രങ്ങള്‍ നിരവധി പേർ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.അപേക്ഷകരില്‍ 35 ലക്ഷം പുരുഷന്മാരും 15 ലക്ഷം സ്ത്രീകളുമാണ്.   അതേസമയം പരീക്ഷയെഴുതാനെത്തിയവരുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. യു.പിയിലെ മൂന്നിലൊന്ന് യുവാക്കളും തൊഴില്‍രഹിതരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1.5 ലക്ഷം സർക്കാർ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബിരുദാനന്തര ബിരുദധാരികളും പി.എച്ച്‌.ഡി നേടിയവരും തൊഴിലന്വേഷിച്ച്‌ വരിനില്‍ക്കുകയാണ്. ഇരട്ട എഞ്ചിൻ സർക്കാർ തൊഴില്‍ രഹിതർക്ക് ഇരട്ട പ്രഹരമാണ് നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.

    Read More »
  • Kerala

    പത്തനംതിട്ടയില്‍ മുന്‍ മന്ത്രി തോമസ് ഐസക് സിപിഎം സ്ഥാനാര്‍ത്ഥി

    പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മുന്‍ മന്ത്രി തോമസ് ഐസക് സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. ത്രികോണമത്സരത്തിന് തയ്യാറെടുക്കുന്ന മണ്ഡലത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഐസക്കിനെ പാർട്ടി നിയോഗിക്കുന്നത്. കേഡര്‍ വോട്ടുകള്‍ക്കൊപ്പം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകളും ജയമൊരുക്കുമെന്നാണ് പ്രതീക്ഷ. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ഈ മുതിര്‍ന്ന നേതാവിന് യുവതലമുറയെയും ചേർത്ത് നിർത്താൻ കഴിയുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്. പത്തനംതിട്ട മണ്ഡലം അനായാസത്തില്‍ കൈപ്പിടിയില്‍ ഒതുക്കാം എന്ന പ്രതീക്ഷയിലാണ് ഇത്തവണ എല്‍ഡിഎഫ്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളും സിപിഎമ്മിന് ഒപ്പമാണ്. ഈ മേല്‍ക്കൈ ലോക്സഭയിലും ആവര്‍ത്തിക്കാനാണ് ശ്രമം. കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷത്ത് എത്തിയ ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്. ഇതിന്റെ ഗുണം ഐസക്കിന് കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം കോണ്‍ഗ്രസിലെ വിഭാഗിയതയും അടിയൊഴുക്കുണ്ടാക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. സിറ്റിംഗ് എംപി ആന്റോ ആന്റണി തന്നെ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. കോട്ടയത്തുകാരനായ ആന്റോയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ജില്ലയിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഉമ്മന്‍ചാണ്ടിയുടെ…

    Read More »
  • Kerala

    പത്തനംതിട്ടയിൽ ‘ഗരുഡന്‍ തൂക്കം’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ് കൈയ്യൊടിഞ്ഞു

    പത്തനംതിട്ട: ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ‘ഗരുഡന്‍ തൂക്കം’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. തൂക്കുകാരന്റെ കൈയില്‍ നിന്നുമാണ് കുഞ്ഞ് വീണത്. കുഞ്ഞിനെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. ഏഴംകുളം ദേവീക്ഷത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന ഗരുഡന്‍ തൂക്കത്തിനിടെയാണ് സംഭവം. സംഭവത്തില്‍ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ജില്ലാ ശിശു സംരക്ഷണസമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.

    Read More »
  • India

    ഇന്ത്യയെ ബി.ജെ.പി മുക്തമാക്കും: കേജ്‌രിവാള്‍

    ന്യൂഡൽഹി: 2029ല്‍ ആംആദ്‌മി പാർട്ടി ഇന്ത്യയെ ബി.ജെ.പിയില്‍ നിന്ന് മുക്തമാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാള്‍. നിയമസഭയില്‍ കൊണ്ടുവന്ന വിശ്വാസ പ്രമേയത്തിൻ മേലുള്ള ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ഏറ്റവും വലിയ വെല്ലുവിളി ആം ആദ്മി പാർട്ടിയാണെന്നും അതുകൊണ്ടാണ് തനിക്കെതിരായ കേന്ദ്ര ഏജൻസികളുടെ നടപടിയെന്നും കേജ്‌രിവാള്‍ പറഞ്ഞു. ഇന്ന് ബി.ജെ.പിക്ക് ആരെയെങ്കിലും പേടിയുണ്ടെങ്കില്‍ അത് ഞങ്ങളെയാണ്.ഞങ്ങള്‍ക്ക് സഭയില്‍ ഭൂരിപക്ഷമുണ്ട്. ആം ആദ്മി എം.എല്‍.എമാരെ ബി.ജെ.പി വേട്ടയാടാൻ ശ്രമിച്ചതിനാലാണ് വിശ്വാസ പ്രമേയം ആവശ്യമായി വന്നത്. പ്രമേയം പാസായതോടെ എം.എല്‍.എമാർ മുഖ്യമന്ത്രിക്കൊപ്പമാണെന്ന് രാജ്യം കണ്ടു. ബി.ജെ.പി ആംആദ്‌മി പാർട്ടിയെ ആക്രമിക്കുകയും മന്ത്രിമാരെ അറസ്റ്റ് ചെയ്യുകയും ചെയ്ത രീതി ജനങ്ങള്‍ കാണുന്നുണ്ട്. ആളുകള്‍ മണ്ടന്മാരാണെന്ന് അവർ കരുതുന്നു. എല്ലായിടത്തും ഇതാണ് ചർച്ച – അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

    Read More »
  • Kerala

    ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

    തിരുവനന്തപുരം: കല്ലമ്ബലം ദേശീയപാതയില്‍ ആഴാംകോണം ജംക്ഷനു സമീപം ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു. ആഴാംകോണം മുല്ലമംഗലം വൈഗ ലാൻഡില്‍ രഞ്ചുലാലിന്റെ ഭാര്യ ലക്ഷ്മി (29) ആണ് മരിച്ചത്.ഭർത്താവും മക്കളും പരുക്കുകളോടെ രക്ഷപ്പെട്ടു. കീഴൂർ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ടു വീട്ടിലേക്കു മടങ്ങുമ്ബോഴായിരുന്നു അപകടം. ദേശീയപാതയിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പണികള്‍ നടക്കുന്നതിനാല്‍ പല സ്ഥലങ്ങളിലും കുഴി നിറഞ്ഞ നിലയിലാണ്. സമീപത്തെ കോണ്‍ക്രീറ്റ് പാളികളില്‍ തട്ടി നിയന്ത്രണം തെറ്റിയതോ അല്ലെങ്കില്‍ സ്‌കൂട്ടറിന്റെ സ്റ്റാൻഡ് റോഡില്‍ തട്ടി വീണതോ ആകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മക്കള്‍: വൈഗ, നൈക.

    Read More »
  • Kerala

    ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച്‌ ഡ്രൈവർ മരിച്ചു

    കാസർകോട്: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച്‌ ഡ്രൈവർ മരിച്ചു.കാസർകോട്- ഇച്ചിലങ്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന ജിസ്തിയ ബസിലെ ഡ്രൈവർ ചേവാർ കുണ്ടങ്കരയടുക്കത്തെ അബ്ദുല്‍ റഹിമാൻ (40) ആണ് മരിച്ചത്. കുണ്ടംകരയടുക്കയില്‍ ബസ് എത്തിയപ്പോഴാണ് അബ്ദുല്‍ റഹിമാന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ തന്നെ ബസ് റോഡരികിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ക്ലീനർ സമയോചിതമായി ഇടപെട്ട് ബസ് നിർത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

    Read More »
  • Kerala

    വീടിന് സമീപത്തെ കുളത്തില്‍വീണ നാലുവയസുകാരന് ദാരുണാന്ത്യം

    തിരുവനന്തപുരം: വീടിന് സമീപത്തെ കുളത്തില്‍വീണ നാലുവയസുകാരന് ദാരുണാന്ത്യം. കല്ലറ ഇരുളൂർ രതീഷ് ഭവനില്‍ സതിരാജിന്റെ മകൻ ആദിത്യൻ (4) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം.വീടിനുസമീപത്തെ മീൻകുളത്തില്‍ തുണി അലക്കാൻ പോയ അമ്മയ്ക്കൊപ്പമാണ് ആദിത്യനും കുളത്തിനടുത്ത് എത്തിയത്.എന്നാൽ കുട്ടി കുളത്തിൽ വീണത് അമ്മ കണ്ടില്ല. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: