Month: February 2024

  • Kerala

    രണ്ടു വയസുകാരിയെ കണ്ടെത്തിയത് ഡ്രോണ്‍ പരിശോധനയില്‍;പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കി പോലീസ്

    തിരുവനന്തപുരം: കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തിയത് പോലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍. രാത്രി 7.20ന് ബ്രഹ്മോസിന് 1.25 കിലോമീറ്റര്‍ അകലെയുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 1.5 മീറ്റര്‍ ആഴമുള്ള ഓടയിലാണ് കുട്ടി കിടന്നിരുന്നത്. ഡ്രോണില്‍ പതിഞ്ഞ ദൃശ്യത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് മണ്ണന്തല പോലീസ് നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. ഓടയില്‍ വെള്ളമുണ്ടായിരുന്നില്ല. ഓടയ്ക്ക് സമീപം വലിയ ഉയരത്തില്‍ കാട് വളര്‍ന്നിട്ടുണ്ട്. അതുകൊണ്ട് കുട്ടി തനിച്ച്‌ അവിടെ വരെ നടന്ന് പോകില്ലെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. തട്ടികൊണ്ട് പോയതാരാണെന്ന കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നിലവില്‍ കുട്ടി എസ്‌എടി ആശുപത്രിയിലാണ്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉപദ്രവമേറ്റതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണാനില്ല. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് തയാറാക്കിയിട്ടുണ്ട്. കുട്ടിയുടെ സഹോദരന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്.പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നുണ്ട്. തലസ്ഥാന നഗരിയില്‍നിന്നു കാണാതായ കുട്ടിയുടെ മാതാപിതാക്കള്‍ തേൻ ശേഖരിച്ച്‌ ജീവിക്കുന്നവരാണ്. ബീഹാർ സമസ്തിപുർ സ്വദേശികളായ ഇവർ കേരളം, കർണാടകം,…

    Read More »
  • Kerala

    മറയൂരില്‍ റിട്ട. എസ്‌.ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തി, ഒളിവിൽ പോയ പ്രതിക്കായി തെരച്ചില്‍

        മൂന്നാറിനടുത്ത് മറയൂരില്‍ റിട്ട. എസ്‌.ഐയെ സഹോദരിയുടെ പുത്രൻ വെട്ടി കൊലപെടുത്തി. തമിഴ്നാട് പോലീസിൽ നിന്ന് വിരമിച്ച മറയൂർ കോട്ടക്കുളം സ്വദേശി ലക്ഷ്മണൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരിയുടെ മകന്‍ ശിവ എന്ന് വിളിപ്പേരുള്ള അരുണിനായി മറയൂര്‍  പൊലീസ്‌ തിരച്ചില്‍ തുടങ്ങി. മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിന്‌ സമീപത്തുവെച്ച്‌ അരുണ്‍, ലക്ഷ്‌മണനെ വെട്ടുകയായിരുന്നു എന്ന് പൊലീസ്‌ പറഞ്ഞു.  ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്‌ അടിമയായ അരുണില്‍ നിന്ന്‌ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതാണ്‌ പ്രകോപന കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. കൃത്യം നടത്തിയ അരുൺ ഓടി രക്ഷപെട്ടു. ലക്ഷമണൻ വാങ്ങി വച്ച അരുണിൻ്റെ  ഫോൺ എങ്ങനെയോ പൊട്ടി പോയിരുന്നു. പുതിയത് വാങ്ങി നൽകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മദ്യപിച്ചു വിട്ടിൽ എത്തിയ അരുൺ പ്രകോപനം ഉണ്ടാക്കുകയും വീടിന്റെ മുൻവശത്തു വെച്ച് ലക്ഷ്മണനെ വെട്ടി വീഴ്ത്തുകയുമായിരുന്നു. അലർച്ച കേട്ട് ഓടിഎത്തിയ മക്കൾ റോഡിൽ കിടക്കുകയായിരുന്ന ലക്ഷമണനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. സംഭവശേഷം അരുണ്‍…

    Read More »
  • Kerala

    ഷൊർണൂരില്‍ ഒന്നര വയസുകാരിയുടെ മരണം കൊലപാതകം;അമ്മ തന്നെ പ്രതി

    പാലക്കാട്: ഷൊർണൂരില്‍ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തില്‍ അമ്മ ശില്‍പയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിൻ്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പുറത്ത് വരുന്നത്.കോട്ടയം സ്വദേശിയാണ് ഇവർ. യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന സിനിമാ തീയറ്ററിലേക്കാണ് കുഞ്ഞുമായി ശില്‍പ ആദ്യമെത്തുന്നത്. തുടർന്ന് കുഞ്ഞിനെ തിയേറ്ററിനുള്ളില്‍ നിലത്ത് കിടത്തി ഇവർ സ്ഥലം വിട്ടു.പിന്നാലെ യുവാവ് പോലീസിനെ വിവരം അറിയിച്ചതോടെ  പോലീസെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത് എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്ന് ഡോക്ടർ പറയുന്നു.

    Read More »
  • Kerala

    തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് റേഷൻ അരി കടത്തുന്നതിനിടെ ഒരാൾ പിടിയിൽ

    തെങ്കാശി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് റേഷൻ അരി കടത്തുന്നതിനിടെ ഒരാൾ പിടിയിൽ. പുളിയറ ചെക്ക് പോസ്റ്റിലാണ് സംഭവം.കോവില്‍പട്ടി സ്വദേശി പട്ടുരാജൻ (37) ആണ് അറസ്റ്റിലായത്. അജ്ഞാത വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഏഴ് ടണ്‍ അരിയുമായി ഇയാള്‍ പിടിയിലായത്. കേരള രജിസ്ട്രേഷനുള്ള ലോറിയിലാണ് അരി കടത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് സംസ്ഥാന അതിർത്തികളിലൂടെ കേരളത്തിലേക്ക് റേഷൻ അരി അനധികൃതമായി കൊണ്ടുപോകുകയും ഉയർന്ന വിലയ്ക്ക് കേരളത്തില്‍ വില്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു.

    Read More »
  • India

    കാട്ടാന ആക്രമണത്തില്‍ രണ്ടുസ്ത്രീകള്‍ മരിച്ചു; സംഘർഷം 

    സേലം: കൃഷ്ണഗിരി ജില്ലയില്‍ ഹൊസൂരിനുസമീപം രണ്ടിടത്തായി കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുസ്ത്രീകള്‍ മരിച്ചു. വൈകുന്നേരമായിരുന്നു സംഭവം. കൃഷ്ണഗിരിയിലെ തേൻകണിക്കോട്ടൈ അണ്ണിയാളം ഗ്രാമത്തിലെ അനന്തന്റെ ഭാര്യ വസന്തമ്മാള്‍(33), താച്ചപ്പള്ളി ഗ്രാമത്തിലെ വെങ്കിടേഷിന്റെ ഭാര്യ അശ്വന്തമ്മ (45) എന്നിവരാണ് മരിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്കുപോകുമ്ബോഴാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. കർണാടക വനാതിർത്തിയില്‍നിന്ന് ഹൊഗനക്കല്‍ വഴി കൃഷ്ണഗിരിയിലെ ഗ്രാമത്തിലെത്തിയ ആനയാണ് സ്ത്രീകളെ കൊന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രദേശവാസികള്‍ ഹൊസൂരിനുസമീപം ദേശീയപാത ഉപരോധിച്ചു.

    Read More »
  • India

    കുടുംബ വഴക്ക്: യുവതി മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

    കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി മൂന്ന് കുട്ടികളെയും എടുത്ത് കിണറ്റില്‍ ചാടി. നാട്ടുകാര്‍ യുവതിയെ രക്ഷിച്ചെങ്കിലും മൂന്നു കുട്ടികളും മരിച്ചു. ജാര്‍ഖണ്ഡിലെ സെറൈകെല-ഖര്‍സ്വാന്‍ ജില്ലയിലാണ് സംഭവം. വീട്ടില്‍ പോകുന്നതിനെച്ചൊല്ലി ഭര്‍ത്താവുമായുള്ള തര്‍ക്കമാണ് കാരണം. ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയ ശേഷമായിരുന്നു യുവതി കിണറ്റില്‍ ചാടിയത്. കോമള്‍ കുമാരി (9), അനന്യ മഹാതോ (5), ആര്യന്‍ മഹാതോ എന്നീ കുട്ടികളാണ് മരിച്ചത്. പൂജ മഹാതോ എന്ന യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനെച്ചൊല്ലി പൂജയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം ഭര്‍ത്താവ് ചില ജോലികള്‍ക്കായി റാഞ്ചിയിലേക്ക് പോയി. ഈ സമയത്താണ് മൂന്ന് കുട്ടികളെയുമെടുത്ത് പൂജ വീട്ടിലെ കിണറ്റില്‍ ചാടിയത്.

    Read More »
  • Kerala

    തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

    തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നുമാണ് രണ്ടരവയസ്സുകാരിയെ കിട്ടിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയെന്നും തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിധിന്‍ പറഞ്ഞു. ബീഹാർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കണ്ടെത്തിയത്. കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായിരുന്നു.

    Read More »
  • India

    മധ്യപ്രദേശിൽ  വെളുത്തുള്ളി വിറ്റ് കർഷകൻ നേടിയത് ഒരു കോടി രൂപ !!

    ചിന്ദ്വാര: തക്കാളി വിറ്റ് കോടീശ്വരന്‍മാരായ നിരവധി കര്‍ഷകരുടെ കഥകള്‍ കഴിഞ്ഞ വര്‍ഷം നാം കേട്ടിരുന്നു. ഇപ്പോള്‍ തക്കാളിയുടെ കാലം കഴിഞ്ഞിരിക്കുകയാണ്. വെളുത്തുള്ളിയാണ് ഇന്ന് വിപണിയിലെ താരം. വെളുത്തുള്ളി വില റോക്കറ്റ് പോലെ കുതിക്കുമ്ബോള്‍ കര്‍ഷകരും സന്തോഷത്തിലാണ്. തങ്ങളുടെ വിലക്ക് നല്ല ലഭിക്കുന്നതുകൊണ്ട് വിളകള്‍ മോഷണം പോകാതിരിക്കാന്‍ കൃഷിയിടങ്ങളില്‍ സിസി ടിവി ക്യാമറകള്‍ വച്ചിരിക്കുകയാണ് മധ്യപ്രദേശ് ചിന്ദ്വാരയിലെ കര്‍ഷകര്‍. കിലോക്ക് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വെളുത്തുള്ളിയുടെ വില. 13 ഏക്കറില്‍ വെളുത്തുള്ളി കൃഷി ചെയ്ത രാഹുല്‍ ദേശ്‍മുഖ് എന്ന കര്‍ഷകന്‍ വിലക്കയറ്റത്തിനു ശേഷം വെളുത്തുള്ളി വിറ്റ് നേടിയത് ഒരു കോടി രൂപയാണ്. 25 ലക്ഷം മുതല്‍മുടക്കിയാണ് രാഹുല്‍ കൃഷി ചെയ്തത്. ഇപ്പോള്‍ ഇരട്ടി വരുമാനം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് രാഹുല്‍. “ഞാൻ 13 ഏക്കർ സ്ഥലത്ത് വെളുത്തുള്ളി നട്ടു, ആകെ 25 ലക്ഷം രൂപ ചെലവഴിച്ചു. ഇതുവരെ ഒരു കോടി രൂപയുടെ വിളകള്‍ വിറ്റു, ഇനിയും വിളവെടുക്കാനുണ്ട്,” ദേശ്മുഖ്  പറഞ്ഞു.…

    Read More »
  • Kerala

    അരിയുമായെത്തിയ ഗുഡ്സ് ട്രെയിൻ പാലക്കാട് പാളം തെറ്റി

    പാലക്കാട്: ജംക്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. പുതുപ്പരിയാരം ഗോഡൗണിലേക്ക് അരി കൊണ്ടുവന്ന ട്രെയിനിൻ്റെ ബോഗികളാണ് എൻജിനില്‍ നിന്നും വേർപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.ട്രാക്കിലേക്ക് തെന്നിമാറിയ ബോഗികള്‍ വീണ്ടും യോജിപ്പിച്ചിട്ടുണ്ട്. ട്രെയിൻ പ്രധാന പാതയിലല്ലാത്തതിനാല്‍ മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമില്ല.

    Read More »
  • India

    മധ്യപ്രദേശില്‍ 200ഓളം പശുക്കള്‍  ചത്തനിലയില്‍; അന്വേഷണം

    ഭോപ്പാൽ: മധ്യപ്രദേശില്‍ 200ഓളം പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി.ശിവ്പുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.  സാലാര്‍പൂര്‍ റോഡില്‍ ദേശീയപാതയില്‍ നിന്ന് 600 മീറ്റര്‍ അകലെ കാട്ടിനുള്ളില്‍ നിന്നാണ് പശുക്കളുടെ ജഡം കണ്ടെത്തിയത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.  ഇതിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.ചത്ത പശുക്കളുടെ ജഡം ആരെങ്കിലും ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോ എന്നതടക്കം സംശയിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പശുസംരക്ഷണ സമിതികളുടെ  തൊഴുത്തുകളില്‍ നിന്നും ചത്ത പശുക്കളുടെ ജഡം ഇവിടെ കൊണ്ടുവന്നിട്ടതാണോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: