Month: February 2024
-
Kerala
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂർ വെങ്ങര -ചെമ്ബല്ലിക്കുണ്ട് റോഡിലാണ് അപകടമുണ്ടായത്. പഴയങ്ങാടി വാദിഹൂദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നവാഫ് നാസര്‍ (18) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ ബിരിച്ചേരി സ്വദേശിയാണ് നവാഫ്. ചെമ്ബല്ലിക്കുണ്ട് റോഡില്‍ വെച്ച് ലോറിയും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.
Read More » -
India
ഹര്‍ജി പിന്‍വലിച്ചാല്‍ വായ്പ്പ നല്‍കാമെന്ന് കേന്ദ്രം;പിന്‍വലിക്കില്ല, അര്‍ഹതപ്പെട്ടതെന്ന് കേരളം
ന്യൂഡൽഹി: കേരളത്തിന് 13,600 കോടി വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്നും ഇതിന് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും കേന്ദ്രം. എന്നാല്‍ ഹര്‍ജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു. ചര്‍ച്ചകള്‍ തുടര്‍ന്നു കൂടെയെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ പറഞ്ഞപ്പോള്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. തുടര്‍ന്ന് മാര്‍ച്ച് 6,7 തീയതികളില്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി മാറ്റി. വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതിനിടെ ചര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെങ്കില്‍ നോക്കണമെന്നും കോടതി നിര്‍ദേശിച്ചു. കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ച പരാജയമായിരുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതില്‍ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ നിന്നും വ്യക്തമായതെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
Read More » -
Careers
ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് ;നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികള്‍ മാർച്ച് -നാലിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ജനറല്‍ നഴ്സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർഥികള്‍ക്ക് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. എന്നാല്‍ ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ല. ഉയർന്ന പ്രായപരിധി 39 വയസായിരിക്കും. അഞ്ചാം ഘട്ടത്തിലും 300 നഴ്സുമാർക്കാണ് അവസരം. താത്പര്യമുള്ള നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ നല്‍കാവുന്നതാണ്. കേരളീയരായ ഉദ്യോഗാർഥികള്‍ക്ക് മാത്രമാകും ട്രിപ്പില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും…
Read More » -
Kerala
പാലക്കാട് തൃത്താലയില്‍ പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു
പാലക്കാട്: തൃത്താലയില്‍ പനിബാധിച്ച് 9 വയസ്സുകാരൻ മരിച്ചു. പട്ടിത്തറ സ്വദേശി സൈനുദീന്റെ മകൻ മുഹമ്മദ് ഹാദിയാണ് മരിച്ചത്. രാവിലെ 4:30 ഓടെ കുട്ടിക്ക് പനിയും ശ്വാസംമുട്ടലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സലാഹുദ്ദീൻ അയ്യൂബി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഹാദി.
Read More » -
Kerala
മകളെ കോളജിലാക്കി മടങ്ങവേ അപകടം; ബൈക്ക് കാറിലിടിച്ച് പിതാവിനു ദാരുണാന്ത്യം
കോഴിക്കോട്: മകളെ കോളേജിലാക്കി മടങ്ങവേ ബൈക്ക് അപകടത്തില്‍പ്പെട്ട് പിതാവിന് ദാരുണാന്ത്യം. കുന്ദമംഗലം ആനപ്പാറയില്‍ ആണ് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചത്. പൂളകോട് അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മകളെ കോളജില്‍ ഇറക്കി തിരിച്ചു പോകുമ്ബോഴാണ് ഷാജിയുടെ ബൈക്കില്‍ കാർ ഇടിച്ചത്. ബൈക്കില്‍ ഇടിച്ച കാർ അതിനുശേഷം ടിപ്പർലോറിയില്‍ ഇടിച്ചാണ് നിന്നത്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം.
Read More » -
Kerala
കേന്ദ്ര സർക്കാരിന്റെ ഭാരത് അരി ഇന്നുമുതൽ പത്തനംതിട്ട ജില്ലയിൽ ലഭിക്കും
പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി ഇന്നുമുതൽ പത്തനംതിട്ട ജില്ലയിൽ ലഭിക്കും. ഒരു കിലോ അരിക്ക് 29 രൂപയാണ് വില. രാവിലെ 10 മണിക്ക് ജില്ലാ തല ഉത്ഘാടനം പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് ബി. ജെ. പി. ജില്ല അധ്യക്ഷൻ അഡ്വ. വി. എ. സൂരജ് നിർവഹിക്കും.ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുമായി എത്തുന്നവർക്ക് അരി ലഭിക്കും. അതേസമയം കിലോയ്ക്ക് 10 .90 രൂപയ്ക്കു നിലവിൽ കേരള സർക്കാർ കൊടുക്കുന്ന അതേ അരി FCI യിൽ നിന്നും വാങ്ങിച്ചു 29 രൂപയ്ക്കു ഭാരത് അരി എന്ന പേരിൽ അഞ്ചു കിലോയുടെയും 10 കിലോയുടെയും പാക്കറ്റിൽ നൽകി ജനങ്ങളെ പറ്റിക്കുകയാണ് ബിജെപിയെന്ന് സിപിഐഎം ആരോപിച്ചു. നേരത്തെ തന്നെ FCI ഗോഡൗണുകളിൽ നിന്നും അധിക വിലയ്ക്ക് അരി വാങ്ങിച്ചു സംസ്ഥാന സർക്കാർ വില കുറച്ച് കേരളത്തിൽ നൽകിവന്നിരുന്നതാണെന്നും കഴിഞ്ഞ ജൂൺ മുതൽ ഇങ്ങിനെ അരി വാങ്ങിക്കുന്നതിൽ കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നെന്നും സിപിഐഎം ആരോപിക്കുന്നു.നീല , വെള്ള കാർഡുകാർക്ക് കേന്ദ്രം…
Read More » -
Kerala
തൃശൂരിലെ പാലയൂര്‍ പള്ളിയും പുത്തൻ പള്ളിയും കയ്യേറാൻ സംഘപരിവാര്‍ ശ്രമം, കോണ്‍ഗ്രസ് പ്രതിരോധിക്കും: ടിഎൻ പ്രതാപൻ എംപി
തൃശൂരിലെ പാലയൂർ പള്ളിയും പുത്തൻ പള്ളിയും കയ്യേറാനുള്ള സംഘപരിവാർ സംഘടനകളുടെ ശ്രമം ഇവിടെ വിലപ്പോകില്ലെന്ന് ടിഎൻ പ്രതാപൻ എംപി. ഏഷ്യയിലെ ഏറ്റവും മനോഹരമായ പള്ളിയാണ് വ്യാകുല മാതാവിന്റെ ബസിലിക്ക. ഇത്തരത്തില്‍ പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും ടിഎൻ പ്രതാപൻ പറഞ്ഞു. പാലയൂർ പള്ളി പണ്ട് ശിവക്ഷേത്രം ആയിരുവെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബുവിന്റെ പരാമർശം.അദ്ദേഹം വടക്കേ ഇന്ത്യയിൽ ജനിച്ചു വളർന്ന നേതാവല്ലല്ലോന്നും ഇത് കേരളമാണെന്നും ടി എൻ പ്രതാപൻ പറഞ്ഞു. തേനും പാലും ഒഴുക്കിയാലും തൃശൂർ ആർക്കും വിട്ടുകൊടുക്കില്ല. ബിജെപിയെ തൃശൂരില്‍ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല.അരിയല്ല, പരിപ്പല്ല ഇനി പായസം കൊടുത്താലും തൃശൂരില്‍ ബി.ജെ.പിയ്ക്ക് മൂന്നാം സ്ഥാനമായിരിക്കുമെന്നും ടി എൻ പ്രതാപൻ പറഞ്ഞു. നേരത്തെ, പ്രതിപക്ഷ നേതാവ് വിഡി സതീശനും പാലയൂർ പള്ളി വിഷയത്തില്‍ പ്രതികരിച്ചിരുന്നു. വർഗീയ ധ്രുവീകരണം നടത്തി വോട്ട് ഉണ്ടാക്കാനുള്ള ഹീനമായ ശ്രമം ഇപ്പോള്‍ കേരളത്തിലും തുടങ്ങിയെന്ന് സതീശൻ പറഞ്ഞു. തൃശ്ശൂരില്‍ ക്രിസ്ത്യൻ പള്ളിക്ക് പിന്നാലെ…
Read More » -
India
തിരഞ്ഞെടുപ്പില്‍ ബി ജെ പി 100 സീറ്റുകള്‍ പോലും നേടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡൽഹി:വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി 100 സീറ്റുകള്‍ പോലും നേടില്ലെന്നും അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അമേഠിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പില്‍ 400 ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ടെങ്കിലും 100 സീറ്റുകള്‍ പോലും കടക്കാനാകില്ല. ഇത്തവണ അവര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടും – മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങളില്‍ ശത്രുത വിതയ്ക്കാന്‍ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് അമേഠിയില്‍ കോടികളുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ അവയില്‍ ഭൂരിഭാഗവും കെട്ടിക്കിടക്കുകയായിരുന്നു. എന്തുകൊണ്ടാണ് പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാകാത്തതെന്ന് എന്നാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്, ഖാര്‍ഗെ പറഞ്ഞു.
Read More » -
Kerala
റോഡിൽ നിന്നും ദൂരപരിധി ലംഘിച്ചുള്ള വീട് നിർമാണം: പിഴയടച്ച് പരിഹരിക്കാം, എല്ലാ വിവരങ്ങളും അറിയുക
പൊതു നിരത്തുകളിൽ നിന്നും നിശ്ചിത ദൂരപരിധി പാലിക്കാതെ നിർമിച്ച വീടുകളും കെട്ടിടങ്ങളും പിഴയടച്ച് ക്രമവൽക്കരിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ നിലവിൽ വന്നു. ഇതോടെ മൂന്ന് മീറ്റർ ദൂരപരധി ലംഘിച്ച കെട്ടിടങ്ങൾ ക്രമവൽക്കരിച്ചു നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കഴിയും. ഇതിനു പുറമെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ക്രമവത്കരണത്തിനു നൽകേണ്ട അപേക്ഷാ ഫീസ് ഏകീകരിക്കുകയും നിരക്കുകളിൽ ഇളവും വരുത്തുകയും ചെയ്തിട്ടുണ്ട്. ഏതൊക്കെ ചട്ട ലംഘനങ്ങൾ ക്രമപ്പെടുത്താം? നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം ലംഘിക്കുന്നത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത് എന്നിവ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് ക്രമവൽക്കരിക്കാനുള്ള അവസരമാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. കെട്ടിടങ്ങളുടെയും വീടുകളുടെയും ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിനോപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ നടപടി സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള മുനിസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കൽ ചട്ടങ്ങൾ- 2023, കേരള പഞ്ചായത്ത് അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കൽ ചട്ടങ്ങൾ- 2023 എന്നിവയുടെ…
Read More » -
Sports
ബ്ലാസ്‌റ്റേഴ്‌സ് കണ്ട് പഠിക്കട്ടെ; തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള
ന്യൂഡൽഹി: തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള. ഇന്നലെ നാംദാരി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഡൽഹി എഫ്‌സിയെയാണ് ഗോകുലം കേരള2-1ന് കീഴടക്കിയത്. ഇതോടെ ഐ ലീഗ് പോയിന്റ് ടേബിളിൽ ഗോകുലം കേരള രണ്ടാം സ്ഥാനത്തെത്തി.ഗോകുലം കേരളക്കായിരുന്നു മത്സരത്തിൽ മുൻതൂക്കമെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സെനഗൽ താരമായ ഗസാമയിലൂടെ ഡൽഹി എഫ്‌സിയാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ എൺപത്തിയഞ്ചാം മിനുട്ട് വരെ ഈ ഒരു ഗോളിൽ ഡൽഹി മുന്നിട്ടു നിന്നു. തുടർന്നാണ് ഗോകുലം കേരളയുടെ തിരിച്ചുവരവ് കണ്ടത്. എൺപത്തിയഞ്ചാം മിനുട്ടിൽ ഒരു ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റിയിലൂടെ നായകനായ അലക്‌സ് സാഞ്ചസ് ഗോകുലത്തിന്റെ സമനില ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഗോകുലത്തിന്റെ വിജയഗോൾ പിറന്നു. നൗഫൽ ബോക്‌സിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ നൽകിയ ക്രോസിൽ തലവെച്ച് ലാലിൻസങ്ങ രെന്ത്ലീയാണ് ടീമിനെ മുന്നിലെത്തിച്ചത്. വിജയത്തോടെ ലീഗിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊൻപത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം നിൽക്കുന്നത്. അത്രയും മത്സരങ്ങളിൽ നിന്നും മുപ്പത്തിനാല് പോയിന്റുള്ള…
Read More »