IndiaNEWS

കുടുംബ വഴക്ക്: യുവതി മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി മൂന്ന് കുട്ടികളെയും എടുത്ത് കിണറ്റില്‍ ചാടി. നാട്ടുകാര്‍ യുവതിയെ രക്ഷിച്ചെങ്കിലും മൂന്നു കുട്ടികളും മരിച്ചു.

ജാര്‍ഖണ്ഡിലെ സെറൈകെല-ഖര്‍സ്വാന്‍ ജില്ലയിലാണ് സംഭവം. വീട്ടില്‍ പോകുന്നതിനെച്ചൊല്ലി ഭര്‍ത്താവുമായുള്ള തര്‍ക്കമാണ് കാരണം. ഭര്‍ത്താവ് വീട്ടില്‍ നിന്ന് പോയ ശേഷമായിരുന്നു യുവതി കിണറ്റില്‍ ചാടിയത്.

കോമള്‍ കുമാരി (9), അനന്യ മഹാതോ (5), ആര്യന്‍ മഹാതോ എന്നീ കുട്ടികളാണ് മരിച്ചത്. പൂജ മഹാതോ എന്ന യുവതിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനെച്ചൊല്ലി പൂജയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് ശേഷം ഭര്‍ത്താവ് ചില ജോലികള്‍ക്കായി റാഞ്ചിയിലേക്ക് പോയി. ഈ സമയത്താണ് മൂന്ന് കുട്ടികളെയുമെടുത്ത് പൂജ വീട്ടിലെ കിണറ്റില്‍ ചാടിയത്.

Back to top button
error: