IndiaNEWS

കാട്ടാന ആക്രമണത്തില്‍ രണ്ടുസ്ത്രീകള്‍ മരിച്ചു; സംഘർഷം 

സേലം: കൃഷ്ണഗിരി ജില്ലയില്‍ ഹൊസൂരിനുസമീപം രണ്ടിടത്തായി കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുസ്ത്രീകള്‍ മരിച്ചു. വൈകുന്നേരമായിരുന്നു സംഭവം.

കൃഷ്ണഗിരിയിലെ തേൻകണിക്കോട്ടൈ അണ്ണിയാളം ഗ്രാമത്തിലെ അനന്തന്റെ ഭാര്യ വസന്തമ്മാള്‍(33), താച്ചപ്പള്ളി ഗ്രാമത്തിലെ വെങ്കിടേഷിന്റെ ഭാര്യ അശ്വന്തമ്മ (45) എന്നിവരാണ് മരിച്ചത്.

ജോലികഴിഞ്ഞ് വീട്ടിലേക്കുപോകുമ്ബോഴാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്. കർണാടക വനാതിർത്തിയില്‍നിന്ന് ഹൊഗനക്കല്‍ വഴി കൃഷ്ണഗിരിയിലെ ഗ്രാമത്തിലെത്തിയ ആനയാണ് സ്ത്രീകളെ കൊന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രദേശവാസികള്‍ ഹൊസൂരിനുസമീപം ദേശീയപാത ഉപരോധിച്ചു.

Back to top button
error: