KeralaNEWS

തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നുമാണ് രണ്ടരവയസ്സുകാരിയെ കിട്ടിയത്.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയെന്നും തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിധിന്‍ പറഞ്ഞു.

ബീഹാർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കണ്ടെത്തിയത്. കുട്ടിയെ കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായിരുന്നു.

Back to top button
error: