KeralaNEWS

അരിയുമായെത്തിയ ഗുഡ്സ് ട്രെയിൻ പാലക്കാട് പാളം തെറ്റി

പാലക്കാട്: ജംക്ഷൻ റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. പുതുപ്പരിയാരം ഗോഡൗണിലേക്ക് അരി കൊണ്ടുവന്ന ട്രെയിനിൻ്റെ ബോഗികളാണ് എൻജിനില്‍ നിന്നും വേർപ്പെട്ടത്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.ട്രാക്കിലേക്ക് തെന്നിമാറിയ ബോഗികള്‍ വീണ്ടും യോജിപ്പിച്ചിട്ടുണ്ട്. ട്രെയിൻ പ്രധാന പാതയിലല്ലാത്തതിനാല്‍ മറ്റ് ട്രെയിനുകളുടെ യാത്രയ്ക്ക് തടസമില്ല.

Back to top button
error: