KeralaNEWS

ഷൊർണൂരില്‍ ഒന്നര വയസുകാരിയുടെ മരണം കൊലപാതകം;അമ്മ തന്നെ പ്രതി

പാലക്കാട്: ഷൊർണൂരില്‍ ഒന്നര വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

സംഭവത്തില്‍ അമ്മ ശില്‍പയെ പൊലീസ് അറസ്റ്റ് ചെയ്തു. പങ്കാളിയുമായുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിൻ്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പുറത്ത് വരുന്നത്.കോട്ടയം സ്വദേശിയാണ് ഇവർ.

Signature-ad

യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന സിനിമാ തീയറ്ററിലേക്കാണ് കുഞ്ഞുമായി ശില്‍പ ആദ്യമെത്തുന്നത്. തുടർന്ന് കുഞ്ഞിനെ തിയേറ്ററിനുള്ളില്‍ നിലത്ത് കിടത്തി ഇവർ സ്ഥലം വിട്ടു.പിന്നാലെ യുവാവ് പോലീസിനെ വിവരം അറിയിച്ചതോടെ  പോലീസെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത് എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്ന് ഡോക്ടർ പറയുന്നു.

Back to top button
error: